കൊച്ചി : നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തി എന്ന കേസിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടൻ ദിലീപ് മുൾമുനയിൽ നിൽക്കുകയാണ്. കേസുമായി ബന്ധപ്പെട്ട ഫോൺ കോടതിക്ക് കൈമാറാൻ നിർദേശം ഉണ്ടായിരുന്നു. എന്നാൽ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഫോണുകളിലെ തെളിവുകൾ നശിപ്പിച്ചതായി ക്രൈം ബ്രാഞ്ച് റിപ്പോർട്ട്. ജസ്റ്റിസ് കെ ഹരിപാലിന്റെ ബെഞ്ച് ഇന്ന് ഇത് സംബന്ധിച്ച ഹർജി പരിഗണിക്കും.
Read MoreTag: actor
നടൻ കോട്ടയം പ്രദീപ് അന്തരിച്ചു;
കോട്ടയം: നടൻ കോട്ടയം പ്രദീപ് ഹൃദയാഘാതം മൂലം അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 4.15-ഓടെ ആയിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചലച്ചിത്ര രംഗത്ത് ജൂനിയര്‍ അഭിനേതാവായി അരങ്ങേറ്റം കുറിച്ച ഇദ്ദേഹം അറുപതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. രണ്ട് പതിറ്റാണ്ടായി ചലച്ചിത്ര രംഗത്ത് സജീവമായിരുന്നു. ഐവി ശശി സംവിധാനം ചെയ്ത ‘ഈ നാട് ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം ചലച്ചിത്ര രംഗത്ത് എത്തിയത്.
Read Moreപ്രിയതാരം പുനീത് രാജ്കുമാറിൻ്റെ വിയോഗത്തിൽ ദുഃഖം പങ്ക് വച്ച് പ്രമുഖർ
ബെംഗളുരു: കന്നഡ സിനിമാതാരം പുനീത് രാജ് കുമാറിൻ്റെ വേർപാടിൽ അനുശോചിച്ചു കൊണ്ട് കലാ – കായിക – സിനിമാ – രാഷ്ട്രീയ മേഖലകളിൽ നിന്നും പ്രമുഖർ. പുനീത് രാജ്കുമാറുമൊത്തുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ഒപ്പം ഭാവി തലമുറ അദ്ദേഹത്തിൻ്റെ നടന വൈഭവവും, വ്യക്തിത്വവും ഓർത്തിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമാ മേഖലയ്ക്ക് പുനീതിൻ്റെ അപ്രതീക്ഷിത നിര്യാണം കനത്ത നഷ്ടം ആണെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ പറഞ്ഞു. കന്നഡ നാടിന് യുവരത്‌നത്തെയാണ് നഷ്ടമായത് എന്ന് മുൻ മുഖ്യമന്ത്രി എച്. ഡി ദേവഗൗഡ…
Read Moreകർഷകർക്കൊപ്പം മന്ത്രിമാരും; കന്നഡ സൂപ്പർ താരം ദർശനും പങ്കെടുക്കും
ബെംഗളുരു; മന്ത്രി കർഷകർക്കൊപ്പം താമസിക്കുന്ന പരിപാടിയിൽ ഇത്തവണ പങ്കെടുക്കുക കന്നഡ സിനിമയുടെ പ്രിയതാരം ദർശനാണ്. ഹാവേരിയിലെ ഹിരേക്കരൂരിൽ അടുത്തമാസം 14 ന് കൃഷി മന്ത്രി ബിസി പാട്ടീലിനൊപ്പമാണ് സൂപ്പർ താരം പങ്കെടുക്കുക. കൃഷി വകുപ്പിന്റെ ബ്രാൻഡ് അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ട ആൾകൂടിയാണ് ദർശൻ. അഭിനയം കൂടാതെ കൃഷിയിലും സജീവമാണ് നടൻ ദർശൻ. കൂടാതെ സിനിമാ നടൻ കൂടിയായിരുന്ന ബിസി പാട്ടീലിനൊപ്പം സിനിമകളിൽ ദർശൻ അഭിനയിച്ചിട്ടുമുണ്ട്. വിവിധ ജില്ലകളിലെ കർഷകർക്കൊപ്പം അവരുടെ ഗ്രാമങ്ങളിൽ മാസത്തിൽ ഒരു ദിവസം താമസിക്കുന്ന ജനപ്രിയമായിരിയ്ക്കുന്ന ഈ പദ്ധതി 3 മാസം മുൻപാണ്…
Read Moreദീപാവലിക്ക് പടക്കം പൊട്ടിക്കുന്നത് നല്ലതല്ലെന്ന നടൻ ആമീർഖാന്റെ ഹൈന്ദവ വിരുദ്ധ പരസ്യത്തിനെതിരെ ബിജെപി രംഗത്ത്
ബെംഗളുരു; ദീപാവലിക്ക് തെരുവുകളിൽ പടക്കം പൊട്ടിക്കുന്നത് നല്ലതല്ലെന്ന നടൻ ആമീർഖാന്റെ പരസ്യത്തിനെതിരെ ജനങ്ങളും ബിജെപിയും രംഗത്ത്. ടയർ കമ്പനിയായ സിയറ്റിന്റെ എംഡിയും സിഇഒയുമായ അനന്ത് വർധന് ബിജെപി എംപി അനന്ത് കുമാർ ഹെഗ്ഡെ കത്തെഴുതി. ഹൈന്ദവരുടെ വികാരം മാനിച്ച് പരസ്യം പിൻവലിക്കണമെന്നാണ് കത്തിന്റെ ഉള്ളടക്കം. നാട്ടുകാർക്ക് വഴി തടസ്സം ഉണ്ടാക്കി റോഡിലൂടെ പെരുന്നാൾ റാലികൾ നടത്തുന്നതും , മസ്ജിദുകളിലൂടെ ഉച്ചഭാഷിണിയിൽ നിന്ന് അമിത ശബ്ദം ഉണ്ടാക്കി പൊതു ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനെതിരെയും സംസാരിക്കാൻ ആമീർഖാനോട് ഹെഗ്ഡെ ആവശ്യപ്പെട്ടു. ദീപാവലിയെ മുസ്ലീം വത്ക്കരിക്കുന്ന നടപടി നടത്തിയ ഫാബ്…
Read Moreനടനും ആക്ടിവിസ്റ്റുമായ ജി.കെ. ഗോവിന്ദ് റാവു അന്തരിച്ചു
ബെംഗളൂരു : എഴുത്തുകാരനും നാടകപ്രവർത്തകനും ചലച്ചിത്ര നടനും ആക്റ്റിവിസ്റ്റുമായ പ്രൊഫ. ജി. കെ. ഗോവിന്ദ് റാവു (86) അന്തരിച്ചു. ഇന്ന് പുലർച്ചെ 4.30 ന് ഹുബ്ബള്ളിയിൽ മകളുടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ അവസാന ആഗ്രഹം പോലെ, ലളിതമായ രീതിയിൽ സംസ്കരിച്ചു, എന്ന് കുടുംബ അംഗങ്ങൾ പറഞ്ഞു.
Read Moreപോസ്റ്റോഫീസ് വഴി ലഹരി കടത്ത്; നടനും സുഹൃത്തും പിടിയിൽ
ബെംഗളുരു; പോസ്റ്റോഫീസ് വഴി ലഹരി കടത്തിയ നടനും കൂട്ടാളിയും പിടിയിൽ. ഡാർക്ക് വെബ്ബിലൂടെ യുകെയിൽ നിന്ന് ഓർഡർ ചെയ്ത ലഹരി മരുന്നാണ് പാഴ്സലായി ചാമരാജ് നഗറിലെത്തിച്ചത്. പോസ്റ്റോഫീസ് വഴി വ്യാപകമായി ലഹരി കടത്തുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്ന് പാഴ്സലുകൾ കർശനമായി പരിശോധിക്കാൻ പോലീസിനെ ഉൾപ്പെടെ നിയോഗിച്ചിരുന്നു. മൈസൂരിൽ നിന്ന് എത്തിച്ചു ബെംഗളുരുവിൽ ലഹരി മരുന്ന് വിൽപ്പന നടത്തിയിരുന്ന കന്നഡ സിനിമയിലെ പുതുമുഖ താരവും സഹായിയുമാണ് അറസ്റ്റിലായത്.
Read Moreമീടൂ വിവാദം: നടൻ ആർജുനെ ചോദ്യം ചെയ്തു
ബെംഗളുരു; മീടൂ വിവാദത്തിൽ കുരുങ്ങിയ അർജുനെ ചോദ്യം ചെയ്തു. നടി ശ്രുതി ഹരിഹരന്റെ പരാതിയെ തുടർന്നാണ് നടപടി. അർജുനെ കാണാനായി ആയിരക്കണക്കിന് ആരാധകരാണ് സ്റ്റേഷൻ പരിസരത്ത് കൂടിയത്. ഇവരെ പിരിച്ച് വിടാനുള്ള ശ്രമം അവസാനം വാക്കേറ്റത്തിനു വഴിയൊരുക്കി.
Read Moreശബരിമല വിഷയത്തിൽ രൂക്ഷപ്രതികരണവുമായി നടൻ സന്തോഷ് പണ്ഡിറ്റ്
ഇപ്പോഴത്തെ ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ചലച്ചിത്രതാരം സന്തോഷ് പണ്ഡിറ്റ് രംഗത്ത്, ആചാരങ്ങള്‍ സംരക്ഷിക്കാന്‍ നട അടയ്ക്കണമെങ്കില്‍ അതു തന്നെ ചെയ്യണമെന്നും അത് അനിശ്ചിതകാലത്തേക്ക് ആയാല്‍ പോലും അടച്ചിടണമെന്നും താരം ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു. അത് ചെയ്യാനുള്ള അധികാരം തന്ത്രിക്ക് ഉണ്ടെന്നാണ് തന്‍റെ അഭിപ്രായം. ശബരിമല നില്‍ക്കുന്ന ഭാഗം മാത്രം തമിഴ് നാടിനോ കര്‍ണാടകയ്ക്കോ എഴുതി കൊടുത്തിരുന്നെങ്കില്‍ അവരത് മാന്യമായി ആചാരങ്ങളെല്ലാം സംരക്ഷിച്ച് വിശ്വാസികളുടെ മനമറിഞ്ഞ് നന്നായി കൊണ്ടു നടന്നേനെയെന്നും പണ്ഡിറ്റ് അഭിപ്രായപ്പെടുന്നുണ്ട്. സന്തോഷ് പണ്ഡിറ്റിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.. Dear facebook family,…
Read More