കളിക്കുന്നതിനിടെ എൽഇഡി ബൾബ് വിഴുങ്ങി; 5 വയസുകാരന് രക്ഷയായത് ബ്രോങ്കോസ്‌പി ചികിത്സ 

ചെന്നൈ: കളിക്കുന്നതിനിടെ അബദ്ധത്തില്‍ അഞ്ച് വയസുകാരൻ കളിപ്പാട്ടത്തിലെ എല്‍ഇഡി ബള്‍ബ് വിഴുങ്ങി. ഒടുവില്‍ ബ്രോങ്കോസ്പി ചികിത്സ ആണ് കുട്ടിക്ക് തുണയായത്. 3.2 സെന്റി മീറ്റർ നീളമുള്ള എല്‍ഇഡി ബള്‍ബാണ് കുട്ടി വിഴുങ്ങിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കടുത്ത ചുമയുമായി കുട്ടി ചികിത്സ തേടിയത്. മറ്റൊരു ആശുപത്രിയില്‍ നിന്ന് രണ്ട് തവണ ബ്രോങ്കോസ്പി രീതിയിലൂടെ ശ്വാസ നാളിയില്‍ തറച്ച നിലയിലുള്ള എല്‍ഇഡി ബള്‍ബ് പുറത്തെടുക്കാൻ സാധിക്കാതെ വന്നതോടെയായിരുന്നു ഇത്. സിടി സ്കാനില്‍ അന്യ പദാർത്ഥം തങ്ങിയ സ്ഥലം കൃത്യമായി കണ്ടെത്തിയ ശേഷമാണ് നെഞ്ച് തുറന്ന് ശസ്ത്രക്രിയ നടത്തണമെന്ന്…

Read More

7 മാസം ഗർഭിണിയായ യുവതി ട്രെയിനിൽ നിന്നും വീണ് മരിച്ചു 

ചെന്നൈ: ട്രെയിനില്‍ നിന്ന് വീണ് ഗർഭിണിയായ യുവതിക്ക് ദാരുണാന്ത്യം. ചെന്നൈ-എഗ്മൂർ-കൊല്ലം എക്സ്‌പ്രസ് ട്രെയിനില്‍ യാത്ര ചെയ്ത യുവതിയാണ് മരിച്ചത്. ശുചിമുറിയിലേക്ക് നടന്നുപോകവെ യുവതിക്ക് ഛർദിക്കാൻ തോന്നുകയും വാതിലിനരികില്‍ നിന്നും ഛർദിക്കവെ പുറത്തേക്ക് വീഴുകയുമായിരുന്നുവെന്നാണ് വിവരം. വിരുദാചലത്തിനു സമീപമായിരുന്നു അപകടം. സംഭവത്തില്‍ ദക്ഷിണ റെയില്‍വേ അന്വേഷണം തുടങ്ങി. യുവതിയുടെ വളകാപ്പ് ചടങ്ങ് ഇന്ന് നടക്കാനിരിക്കെയായിരുന്നു ദാരുണ സംഭവം.

Read More

ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; പാസ്റ്റർ അറസ്റ്റിൽ 

ചെന്നൈ: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ പാസ്റ്റർ അറസ്റ്റില്‍. കാഞ്ചീപുരത്ത് പൊൻമാർ ഗ്രാമത്തിലാണ് സംഭവം. മുംബൈ സ്വദേശിയായ വൈശാലി (33) ആണ് കൊല്ലപ്പെട്ടത്. പൊൻമാറിലെ പള്ളിയിലെ പാസ്റ്ററായ വിമല്‍രാജാണ് അറസ്റ്റിലായത്. വാക്കുതർക്കത്തെ തുടർന്നാണ് യുവതിയെ പ്രതി കൊലപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു. കുടുംബവഴക്കാണ് ആക്രമണത്തിലേക്ക് നയിച്ചത്. വാക്കുതർക്കത്തെ തുടർന്ന് പ്രകോപിതനായ വിമല്‍രാജ് യുവതിയെ തലയണ കൊണ്ട് ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. ദേഹാസ്വാസ്ഥ്യം മൂലം കുഴഞ്ഞുവീണതെന്നാണ് യുവതിയുടെ ബന്ധുക്കളോട് വിമല്‍രാജ് പറ‍ഞ്ഞിരുന്നത്. എന്നാല്‍ യുവതിയുടെ സഹോദരന് സംശയം തോന്നുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തു.…

Read More

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പോകാൻ പദ്ധതിയുണ്ടോ? ഇനി അങ്ങോടുള്ള യാത്രകള്‍ക്ക് നിയന്ത്രണം; പ്രവേശിക്കണമെങ്കിൽ ഇനി പാസ് വേണം; വിശദാംശങ്ങൾ

ചെന്നൈ: ഊട്ടി, കൊടൈക്കനാല്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി. അവധിക്കാലത്തെ വിനോദസഞ്ചാരികളുടെ തിരക്ക് നിയന്ത്രിക്കാന്‍ വേണ്ടിയാണ് ഊട്ടിയിലും കൊടൈക്കനാലിലും പ്രവേശിക്കാന്‍ ഇ-പാസ് സംവിധാനം ഏര്‍പ്പെടുത്താന്‍ മദ്രാസ് ഹൈക്കോടതി തീരുമാനിച്ചത്. മേയ് ഏഴ് മുതല്‍ ജൂണ്‍ 30 വരെ ഇ പാസ് മുഖേന മാത്രമാണ് ഇരുസ്ഥലങ്ങളിലേക്കും സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കുക. ഇക്കാര്യത്തില്‍ രാജ്യവ്യാപകമായി വിശദമായ പരസ്യം നല്‍കണമെന്നും നീലഗിരി, ദിണ്ടിഗല്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. ഒരു ദിവസം എത്ര പേര്‍ക്ക് പ്രവേശനം നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടില്ല. ഏതുതരം വാഹനം, യാത്ര ചെയ്യുന്നവരുടെ…

Read More

ഭാര്യയുടെ കൈ ഭർത്താവ് വെട്ടി മാറ്റി 

ചെന്നൈ: ഫോണില്‍ സുഹൃത്തുക്കളുമായി വീഡിയോകോള്‍ പതിവാക്കിയതിന്റെ പേരില്‍ ഭാര്യയുടെ കൈ ഭർത്താവ് വെട്ടി മാറ്റി. തമിഴ്നാട് വെല്ലൂർ ജില്ലയിലെ ഗുഡിയാത്തം പട്ടണത്തിനടുത്തുള്ള പിച്ചനൂർ ഗ്രാമത്തില്‍ കഴിഞ്ഞദിവസമാണ് സംഭവം. നെയ്ത്തു തൊഴിലാളി ശേഖറാണ് (41) ഭാര്യ രേവതിയുടെ കൈ അരിവാള്‍ ഉപയോഗിച്ച്‌ വെട്ടിയത്. ഒരു സുഹൃത്തുമായി വീഡിയോകോളില്‍ സംസാരിച്ചുകൊണ്ടിരിക്കെയായിരുന്നു ആക്രമണം. ഭാര്യയുടെ വലതുകൈയ്ക്കാണ് ഇയാള്‍ വെട്ടിയത്. നിലവിളി കേട്ടെത്തിയ അയല്‍വാസികള്‍ രേവതിയെ ആശുപത്രിയിലെത്തിച്ചു. ആദ്യം ഗുഡിയാത്തം ആശുപത്രിയില്‍ പ്രവേശിപ്പിച്ച രേവതിയെ പിന്നീട് വെല്ലൂർ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിനുശേഷം ഗുഡിയാത്തം പോലീസ് സ്റ്റേഷനിലെത്തി പ്രതി…

Read More

മദ്യപിച്ച് എത്തി അമ്മയെ മർദ്ദിച്ച അച്ഛനെ 15 കാരൻ വെട്ടിക്കൊന്നു 

ചെന്നൈ: മദ്യപിച്ചെത്തി അമ്മയെ മർദിച്ച അച്ഛനെ 15-കാരൻ വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. അച്ഛനെ കൊലപ്പെടുത്തിയ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ടയാള്‍ പാചകക്കാരനായി ജോലിചെയ്യുന്നയാളാണ്. ഇയാള്‍ മദ്യപിച്ചെത്തി ഭാര്യയെ മർദിക്കുന്നത് പതിവായിരുന്നു. ഞായറാഴ്ച രാത്രിയും മദ്യലഹരിയില്‍ വീട്ടിലെത്തിയ ഇയാള്‍ ഭാര്യയെ മർദിച്ചു. ഇതോടെയാണ് മൂത്തമകനായ 15-കാരൻ അരിവാള്‍ കൊണ്ട് അച്ഛനെ വെട്ടിക്കൊന്നത്. വെട്ടേറ്റ അച്ഛൻ തല്‍ക്ഷണം മരിച്ചു. തുടർന്ന് അയല്‍ക്കാർ പോലീസിനെ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. പ്രതിയായ 15-കാരനും പോലീസിന്റെ കസ്റ്റഡിയിലാണ്.

Read More

സാമ്പാറിനെ ചൊല്ലി തർക്കം: ഹോട്ടൽ ജീവനക്കാരനെ കൊന്നു; അച്ഛനും മകനും അറസ്റ്റിൽ

ചെന്നൈ: ഇഡ്ഡലിക്കൊപ്പം കൂടുതല്‍ സാമ്പാർ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തില്‍ അച്ഛനും മകനും ചേർന്ന് ഹോട്ടല്‍ ജീവനക്കാരനെ കൊലപ്പെടുത്തി. പമ്മല്‍ മെയിൻ റോഡിലെ ഹോട്ടലില്‍ സൂപ്പർവൈസറായ തഞ്ചാവൂർ സ്വദേശി അരുണ്‍ (29) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അനകാപുത്തൂർ ലക്ഷ്മി നഗറിലെ ശങ്കർ (55), മകൻ അരുണ്‍കുമാർ (30) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി പല്ലാവരം പമ്മല്‍ മെയിൻ റോഡിലെ അഡയാർ ആനന്ദഭവൻ ഹോട്ടലിലാണ് സംഭവം. ശങ്കറും മകനും ഇവിടെ ഇഡ്ഡലി വാങ്ങാൻ വന്നതായിരുന്നു. പാഴ്സലായി ഇഡ്ഡലി നല്‍കിയപ്പോള്‍ ഇവർ കൂടുതല്‍ സാമ്പാർ വേണമെന്ന്…

Read More

പളനി മലയിൽ മുരുകഭക്തരാണെന്ന് രേഖാമൂലം സ്വയംസാക്ഷ്യപ്പെടുത്തിയാൽ മാത്രം അഹിന്ദുക്കൾക്ക് പ്രവേശനം

ചെന്നൈ : അഹിന്ദുക്കളെ പളനി ദണ്ഡായുധപാണി സ്വാമി ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാതിരിക്കുന്നത് മതവിവേചനമല്ലെന്നും മുരുകഭക്തരാണെന്ന് രേഖാമൂലം സ്വയംസാക്ഷ്യപ്പെടുത്തിയാൽ മാത്രം പ്രവേശനം അനുവദിച്ചാൽ മതിയെന്നും മദ്രാസ് ഹൈക്കോടതി. പളനിമലയിലേക്കുള്ള പ്രവേശനടിക്കറ്റുമായി വിനോദസഞ്ചാരികൾ ക്ഷേത്രത്തിലെത്തുന്നത് ചൂണ്ടിക്കാട്ടി ഭക്തനായ ഡി. സെന്തിൽകുമാർ സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് എസ്. ശ്രീമതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന ബോർഡ് വീണ്ടും സ്ഥാപിക്കണമെന്നും ഉത്തരവിൽ പറയുന്നു. വിനോദസഞ്ചാരികൾക്കുള്ള ടിക്കറ്റെടുത്ത് വരുന്നവരെ ക്ഷേത്രകവാടത്തിന് മുന്നിലുള്ള കൊടിമരത്തിന് അടുത്തുവരെ മാത്രമേ അനുവദിക്കാൻപാടുള്ളൂ. ക്ഷേത്രം വിനോദസഞ്ചാര കേന്ദ്രമല്ല. ക്ഷേത്രത്തിലെ വാസ്തുശില്പങ്ങളുടെ ചാരുത ഇഷ്ടപ്പെട്ട് വരുന്നവരാണെങ്കിലും അഹിന്ദുക്കളെ ക്ഷേത്രത്തിലുനുള്ളിലേക്ക് അനുവദിക്കേണ്ടകാര്യമില്ലെന്നും…

Read More

‘തമിഴ് വെട്രി കഴകം’; രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് നടൻ വിജയ്

ചെന്നൈ: രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് തമിഴ് നടൻ വിജയ്. ‘തമിഴ് വെട്രി കഴകം’ എന്നാണ് പാർട്ടിയ്ക്ക് പേര് നൽകിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച ചെന്നൈയിൽ നടന്ന യോഗത്തിൽ തൻ്റെ ഫാൻസ് ക്ലബ്ബായ വിജയ് മക്കൾ ഇയക്കം രാഷ്ട്രീയ പാർട്ടി രൂപീകരണത്തിന് അനുമതി നൽകിയതിന് പിന്നാലെയാണ് താരം പ്രഖ്യാപനം നടത്തിയിരിക്കുന്നത്. പാർട്ടി പ്രഖ്യാപിച്ച് നടൻ എത്തിയിരിക്കുന്നത്. “ഞങ്ങളുടെ പാർട്ടിയായ ‘തമിഴക വെട്രി കഴകം’ രജിസ്റ്റർ ചെയ്യാൻ ഞങ്ങൾ ഇന്ന് ഇസിക്ക് അപേക്ഷ നൽകുന്നു“ നടൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുകയും ജനങ്ങൾ ആഗ്രഹിക്കുന്ന…

Read More

ചെന്നൈയിൽ നിന്ന് അയോധ്യയിലേക്ക് നേരിട്ടുള്ള വിമാനസർവീസ് ഇന്നു തുടങ്ങും

ചെന്നൈ: ചെന്നൈ – അയോധ്യ വിമാനസർവീസ് ഇന്നു തുടങ്ങി. സ്പൈസ് ജെറ്റിന്റെ 189 സീറ്റുകളുള്ള ബോയിങ് 737 വിമാനമാണ് സർവീസ് നടത്തുക. ചെന്നൈയിൽ നിന്ന് ദിവസവും ഉച്ചയ്ക്ക് 12.40-ന് പുറപ്പെട്ട് വൈകീട്ട് 3.15-ന് അയോധ്യയിലെത്തും. അയോധ്യയിൽനിന്ന് വൈകീട്ട് നാലിന് യാത്ര തിരിച്ച് 7.20-ന് ചെന്നൈയിലെത്തും. നിലവിൽ ചെന്നൈ-അയോധ്യ വിമാന നിരക്ക് 6499 രൂപയാണ്. ബുക്കിങ് നേരത്തേ തുടങ്ങിയിരുന്നു.

Read More
Click Here to Follow Us