ഇസ്ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന് വെടിയേറ്റു. കാലിലാണ് വെടിയേറ്റതെന്നാണ് റിപ്പോര്‍ട്ട്. ഒപ്പമുണ്ടായിരുന്ന മുതിര്‍ന്ന നേതാക്കള്‍ക്കും പരിക്കേറ്റിട്ടുണ്ട്. പാര്‍ട്ടി റാലിക്കിടെയാണ് വെടിവെപ്പുണ്ടായത്. അക്രമി അറസ്റ്റിലായിട്ടുണ്ട്.
Read MoreCategory: Breaking news
ഷാരോൺ വധം, ഗ്രീഷ്മ അറസ്റ്റിൽ
തിരുവനന്തപുരം: ഷാരോൺ കൊലക്കേസ് പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. വഞ്ചിയൂർ മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി. റിമാൻഡിനായി നെയ്യാറ്റിൻകര മജിസ്‌ട്രേറ്റ് മെഡിക്കൽ കോളേജിലെത്തും. ആത്മഹത്യക്ക് ശ്രമിച്ച ഗ്രീഷ്മയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പോലീസ് കസ്റ്റഡിയിലിരിക്കേ സ്റ്റേഷനിലെ ശുചിമുറിയിലുണ്ടായിരുന്ന അനുനാശിനി കുടിച്ച് ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു . രാവിലെ എസ്പി ഓഫീസിലെത്തിച്ച് അറസ്റ്റും തെളിവെടുപ്പ് ഉൾപ്പെടെയുള്ള തുടർനടപടികളും പ്രതീക്ഷിച്ചിരിക്കെയാണ് നാടകീയ സംഭവങ്ങൾ ഉണ്ടായത്. സുരക്ഷയ്ക്ക് നാല് പോലീസുകാരെ പ്രത്യേകം ചുമതലപ്പെടുത്തിയാണ് രാത്രി ഒന്നേകാലോടെ നെടുമങ്ങാട് ഡിവൈഎസ്പി ഓഫീസിലേക്ക് ഗ്രീഷ്മയെ എത്തിക്കുന്നത്.
Read Moreഗുജറാത്തിൽ തൂക്കുപാലം തകർന്നു, 40 പേർ മരിച്ചു, 100 ഓളം പേരെ കാണാനില്ല
മോർബി : ഗുജറാത്ത് മച്ചു നദിയ്ക്ക് കുറുകെയുള്ള തൂക്കുപാലം തകർന്നു, 40 ഓളം പേർ മരിച്ചതായും 100 ഓളം പേർ കാണാതായതായും റിപ്പോർട്ട്. ഇന്ന് വൈകുന്നേരം 6.30 ഓടെയാണ് അപകടം ഉണ്ടായത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. നിലവിൽ രക്ഷ പ്രവർത്തനം പുരോഗമിക്കുകയാണ്. പാലത്തിനു സമീപം 400 പേർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. അഞ്ച് ദിവസം മുൻപ് അറ്റകുറ്റ പണി പൂർത്തിയാക്കിയ ചരിത്ര പ്രാധാന്യമുള്ള പാലമാണിത്.
Read Moreമാനനഷ്ട കേസ് കൊടുക്കാൻ വെല്ലുവിളിച്ച് സ്വപ്ന സുരേഷ്
തിരുവനന്തപുരം: മുന്‍ സ്പീക്കറും സിപിഎം നേതാവുമായ പി ശ്രീരാമകൃഷ്ണന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി സ്വപ്ന സുരേഷ് രംഗത്ത്. ശ്രീരാമകൃഷ്ണന്‍റെ സ്വകാര്യ ചിത്രങ്ങള്‍ അടക്കം പുറത്ത് വിട്ടു കൊണ്ടാണ് സ്വപ്നയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇത് ലളിതവും വിനീതവുമായ ഒരു മറുപടിയാണ്. ശ്രീരാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിനും അനുബന്ധ വാദങ്ങൾക്കും എതിരെയുള്ള ഓർമ്മപ്പെടുത്തല്‍ കൂടിയാണ്. ഇത് അദ്ദേഹത്തെ ബാക്കിയുള്ള കാര്യങ്ങള്‍ ഓർമ്മിപ്പിക്കുന്നില്ലെങ്കിൽ, എനിക്ക് എതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ ഞാൻ ഈ മാന്യനോട് അഭ്യർത്ഥിക്കുന്നു. അതിനാൽ ബാക്കി തെളിവുകൾ ബഹുമാനപ്പെട്ട കോടതിയിൽ ഹാജരാക്കാൻ എനിക്ക് കഴിയും- എന്ന് സ്വപ്ന…
Read Moreബെംഗളൂരുവിലേക്ക് പുറപ്പെട്ട ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ചു, നിരവധി പേർക്ക് പരിക്ക്
ബെംഗളൂരു: കാഞ്ഞങ്ങാട് നിന്നും ബെംഗളൂരുവിലേക്ക് വന്ന ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. ഇന്നലെ രാത്രിയോടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ലോറി ടൂറിസ്റ്റ് ബസിലിടിച്ചാണ് അപകടമുണ്ടായത് . അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Read Moreബെംഗളൂരുവിൽ മൂന്നംഗ മലയാളി കുടുംബം മരിച്ച നിലയിൽ
ബെംഗളൂരു: മൂന്നംഗ മലയാളി കുടുംബം ബെംഗളൂരുവിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ. പാലക്കാട് സ്വദേശി കെ സന്തോഷ് കുമാറും ഭാര്യയും 17 വയസ്സുള്ള മകളു മാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് രാവിലെയാണ് സംഭവം. ബെംഗളൂരു എച്ച്‌എസ്‌ആർ ലെഔട്ടിൽ വാടകയ്ക്കു താമസിക്കുന്ന സന്തോഷ് കുമാറിന്റെ വീട്ടിൽനിന്ന് പുക വരുന്നത് കണ്ടു അയൽവാസികൾ പോലീസിനെയും അഗ്‌നിശമനസേനയെയും അറിയിക്കുകയായിരുന്നു. ബൊമ്മനഹള്ളിയിൽ ഒരു സ്ഥാപനം നടത്തുകയാണ് സന്തോഷ് കുമാർ. ഇവർക്ക് സാമ്പത്തിക പ്രതിസന്ധിയുള്ളതായി സുഹൃത്തുക്കൾ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി പണം നൽകാനുള്ളവരുടെ വിവരങ്ങൾ സംബന്ധിച്ച സന്ദേശങ്ങൾ…
Read Moreകോൺഗ്രസിനെ ഇനി ഖർഗേ നയിക്കും
ഡൽഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖർഗേക്ക് ജയം. 7897 വോട്ടുകൾ നേടിയതാണ് ഖർഗേ ആധികാരിക ജയം സ്വന്തമാക്കിയത്. ശശി തരൂരിന് 1072 വോട്ടുകൾ ലഭിച്ചു. 9385 വോട്ടുകളാണ് ആകെ പോള ചെയ്തത്. അതിൽ 416 വോട്ടുകൾ അസാധുവായി.
Read Moreവാഹനങ്ങൾ കൂട്ടിയിടിച്ചു, 4 കുട്ടികളടക്കം 9 മരണം
ബെംഗളൂരു: കർണാടകയിൽ പാൽ ടാങ്കർ അടക്കം മൂന്ന് വാഹനങ്ങൾ പരസ്പരം കൂട്ടിയിടിച്ച് 4 കുട്ടികൾ ഉൾപ്പെടെ ഒമ്പത് പേർ മരിച്ചു. പാൽ ടാങ്കർ, കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസ്, ഒരു ടെമ്പോ ട്രാവലർ തുടങ്ങിയവയാണ് കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. ഇന്നലെ രാത്രി 11 മണിക്ക് ഹസൻ ജില്ലയിൽ അപകടമുണ്ടായത്. മരിച്ച എല്ലാവരും ട്രാവലറിൽ സഞ്ചരിച്ചിരുന്നവരാണ്. ടെമ്പോ ട്രാവലർ ബസിനും ടാങ്കറിനും ഇടയിൽ പെടുകയായിരുന്നു. ഹസൻ എസ് പി ഹരിറാം ശങ്കർ സംഭവസ്ഥലം സന്ദർശിച്ചു. തുടർനടപടികൾ ആരംഭിച്ചിട്ടുണ്ട്.
Read Moreമുലായം സിങ് യാദവ് അന്തരിച്ചു
ലക്‌നൗ: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി സ്ഥാപകനുമായ മുലായം സിങ് യാദവ് അന്തരിച്ചു. വാർദ്ധക്യ സഹജമായ ആരോഗ്യ പ്രശ്നത്തെ തുടർന്നാണ് മരണം. ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 83 വയസായിരുന്നു. കഴിഞ്ഞ ദിവസമാണ് വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഗുരുഗ്രാമത്തിലെ മേദാന്ത ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. പ്രമുഖ സോഷ്യലിസ്റ്റ് നേതാവായ അദ്ദേഹം മൂന്നു തവണയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായത്. 1996 മുതൽ 1998 മാർച്ച് വരെ ദേവഗൗഡയുടെ മുൻനിര ഐക്യമുന്നണി സർക്കാരിൽ പ്രതിരോധ മന്ത്രിയായി കേന്ദ്രത്തിലും പ്രവർത്തിച്ചിട്ടുണ്ട്. ചെറുപ്പത്തിൽ റാം…
Read Moreകോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു
തിരുവനന്തപുരം: മുതിർന്ന സി.പി.എം. നേതാവും മുൻമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ഇന്ന് രാത്രി എട്ടു മണിക്ക് ആയിരുന്നു അന്ത്യം. അർബുദബാധയെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു. ആരോഗ്യനില മോശമായ സാഹചര്യത്തിൽ സി.പി.എം. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയ ശേഷമായിരുന്നു കോടിയേരി വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയത്. കോടിയേരിയുടെ ആരോഗ്യനിലയിൽ ആശങ്ക ഉയർന്നതിനെ തുടർന്ന് ഇന്ന് യൂറോപ്പിലേക്ക് പോകാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര റദ്ദാക്കിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അടക്കമുള്ള നേതാക്കൾ ചെന്നൈയിലെത്തിയിട്ടുണ്ട്.
Read More