സാമൂഹികമാധ്യമത്തിൽ പാക് അനുകൂല സന്ദേശം പങ്കുവെച്ച കശ്മീർ സ്വദേശി അറസ്റ്റിൽ

ബെംഗളൂരു : സാമൂഹികമാധ്യമത്തിൽ പാക് അനുകൂല സന്ദേശം പങ്കുവെച്ച കശ്മീർ സ്വദേശി അറസ്റ്റിൽ.

ബെംഗളൂരു ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ ജോലിചെയ്യുന്ന ഫഹീം ഫർദൗസ് ഖുറേഷിയാണ് (30) അറസ്റ്റിലായത്.

സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ടുകൾ സഹിതം എക്സിബിഷൻ സെന്റർ അധികൃതർ അയച്ചുകൊടുത്ത ഇ-മെയിൽ കണക്കിലെടുത്ത് മാദനായകനഹള്ളി പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. തുടർന്നാണ് അറസ്റ്റ്.

  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടിന്റെ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി; കർണാടകത്തിന് വൻ വിജയം

കശ്മീർപ്രശ്നത്തെ സൂചിപ്പിച്ച് ഇന്ത്യയെ അവസാനിപ്പിക്കണമെന്നാണ് ഒരു സന്ദേശം.

ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ പാകിസ്താനുമായുള്ള മത്സരത്തിൽ ഇന്ത്യ വിജയിക്കുന്നത് താങ്ങാനാവില്ലെന്നാണ് മറ്റൊരു സന്ദേശം.

ജൂൺ 12-നാണ് സന്ദേശങ്ങൾ പോസ്റ്റുചെയ്തത്. ഇയാളെ പോലീസ് കസ്റ്റഡിയിൽവാങ്ങി ചോദ്യംചെയ്തുവരുന്നു.

പതിനൊന്നുമാസമായി ഇയാൾ ബെംഗളൂരുവിലെത്തിയിട്ടെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts