വീട്ടിൽ അതിക്രമിച്ചു കയറിയ അജ്ഞാതൻ ഒരേ കുടുംബത്തിലെ 4 പേരെ കുത്തിക്കൊന്നു

ബംഗളൂരു: മംഗളൂരുവിൽ ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിൽ അതിക്രമിച്ചു കയറി കുത്തിക്കൊന്നു. അജ്ഞാതനായ അക്രമി അമ്മയെയും മൂന്ന് മക്കളെയുമാണ് ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുടുംബത്തിലെ മറ്റൊരു സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉഡുപ്പി ജില്ലയിലെ കെമ്മണ്ണുവിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. ഹസീനയും മൂന്ന് മക്കളുമാണ് മരിച്ചത്. വീട്ടിൽ അതിക്രമിച്ച് കയറിയ മുഖംമൂടി ധരിച്ച അക്രമി കുടുംബത്തിലുള്ളവരെ ആക്രമിക്കുകയായിരുന്നു. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റൊരു സ്ത്രീക്ക് പരിക്കേറ്റത്. ഹസീനയുടെ ഭർത്താവ് ഗൾഫിലാണ്. ഉടുപ്പി എസ്പി അരുൺ കുമാർ സംഭവസ്ഥലത്തെത്തി. കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം…

Read More

ഓട്ടോറിക്ഷയും ടാങ്കറും കൂട്ടിയിടിച്ച് അപകടം; 3 മാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ 6 മരണം 

ബംഗളൂരു: ഓട്ടോ റിക്ഷയും സിമന്റ് ടാങ്കറും കൂട്ടിയിടിച്ച് മൂന്ന് മാസം പ്രായമുള്ള കുട്ടി ഉൾപ്പടെ ആറു പേർ മരിച്ചു. മരിച്ചവരിൽ അഞ്ച് പേർ ഒരു കുടുംബത്തിൽ നിന്നുള്ളവരാണ്. കൽബുർഗിയിലെ ഹലകാർത്തി ഗ്രാമത്തിൽ ദേശീയപാതയിൽ ഇന്ന് വൈകിട്ടാണ് സംഭവം. കുടുംബത്തോടൊപ്പം ഓട്ടോറിക്ഷയിലുണ്ടായിരുന്ന 10 വയസുകാരൻ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തെ തുടർന്ന് സിമന്റ് ടാങ്കർ ഓട്ടോ റിക്ഷയെ വലിച്ചുകൊണ്ടുപോയി. ആധാർ കാർഡ് തിരുത്തുന്നതിനായി കലബുറഗി ജില്ലയിലെ ചിറ്റാപൂർ താലൂക്കിൽ പോയ ഇവർ, തിരിച്ച് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷ ഡ്രൈവർ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചതാണ്…

Read More

നടൻ കലാഭവൻ മുഹമ്മദ്‌ ഹനീഫ് അന്തരിച്ചു

കൊച്ചി: ചലച്ചിത്ര താരവും മിമിക്രി ആർട്ടിസ്റ്റുമായ കലാഭവൻ മുഹമ്മദ് ഹനീഫ് (58)അന്തരിച്ചു. കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി താരമായിരുന്നു ഹനീഫ്. എറണാകുളം ജില്ലയിലെ മറ്റംചേരിയിൽ ഹംസയുടെയും സുബൈദയുടെയും മകനാണ് മുഹമ്മദ് ഹനീഫ്. വിദ്യാഭ്യാസത്തിന് ശേഷം ഒരു സെയിൽസ്മാനായി അദ്ദേഹം ജോലി ചെയ്തിരുന്നതിനോടൊപ്പം നാടക വേദികളിലും സജീവമായി.

Read More

നേപ്പാളിൽ വൻ ഭൂചലനം; 69 മരണം, നിരവധി പേർക്ക് പരിക്ക്

നേപ്പാൾ: നേപ്പാളില്‍ വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയുണ്ടായ ശക്തമായ ഭൂചലനത്തില്‍ 69 പേര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഡല്‍ഹി ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും അനുഭവപ്പെട്ടു. നേപ്പാളില്‍ മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിവിധ പ്രദേശങ്ങളുമായുള്ള ആശയ വിനിമയം സാധ്യമാവാത്തതിനാല്‍ കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പടിഞ്ഞാറന്‍ നേപ്പാളിലെ ജജാര്‍കോട്ട് ജില്ലയിലുള്ള റാമിഡന്‍ഡ ഗ്രാമത്തിലാണ് പ്രാദേശിക സമയം രാത്രി 11.47ഓടെ ഭൂചലനമുണ്ടായതെന്നും പരിക്കേറ്റവരുടെ അടിയന്തിര രക്ഷാപ്രവര്‍ത്തനത്തിനായി മൂന്ന് സുരക്ഷാ ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കിയതായും…

Read More

നടി രഞ്ജുഷ മേനോൻ തൂങ്ങി മരിച്ച നിലയിൽ 

തിരുവനന്തപുരം: നടി രഞ്ജുഷ മേനോൻ വീടിനുള്ളിൽ മരിച്ച നിലയിൽ. തിരുവനന്തപുരം ശ്രീകാര്യത്തെ ഫ്ളാറ്റിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. മേരിക്കുണ്ടൊരു കുഞ്ഞാട്, സിറ്റി ഓഫ് ​ഗോഡ് തുടങ്ങിയ സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. സൂര്യ ടിവിയിലെ ആനന്ദരാഗം, കൗമുദിയിലെ വരന്‍ ഡോക്ടറാണ്, എന്റെ മാതാവ് തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു.

Read More

ട്രെയിനുകൾ കൂട്ടിയിടിച്ചു; 15 മരണം, നൂറിലേറെ പേർക്ക് പരിക്ക് 

ധാക്ക: ബംഗ്ലാദേശില്‍ ട്രെയിൻ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 15 പേര്‍ മരിച്ചു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. കിഷോര്‍ഗഞ്ചിലെ ഭൈറാബില്‍ ആണ് അപകടമുണ്ടായത്. ധാക്കയിലേക്ക് പോവുകയായിരുന്ന ഗോധൂലി എക്സ്പ്രസും ചാട്ടോഗ്രാമിലേക്ക് പോവുകയായിരുന്ന ചരക്ക് ട്രെയിനും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരുടെ എണ്ണവും മരണസംഖ്യയും ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം. നിരവധി ആളുകള്‍ ട്രെയിനില്‍ കുടങ്ങി കിടക്കുന്നതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച്‌ റിപ്പോര്‍ട്ടുകളുണ്ട്.

Read More

കോറമംഗല ഫോറം മാളിന് സമീപം വൻ തീപിടിത്തം 

ബെംഗളൂരു: കോറമംഗലയ്ക്ക് സമീപം ഫോറം മാളിൻ എതിർവശം മൂഡ്പൈപ്പ് കഫേയിൽ വൻ തീപിടിത്തം. കെട്ടിടത്തിന്റെ നാലാം നിലയിൽ സ്ഥിതി ചെയ്യുന്ന കഫേയിലാണ് തീ പിടിത്തം ഉണ്ടായത്. അപകടത്തിൽ എത്ര പേർക്ക് ഉണ്ട് എന്നത് വ്യക്തമല്ല. കഫേയിൽ തീപിടിത്തമുണ്ടായത് എന്തുകൊണ്ടാണെന്ന് അന്വേഷണം നടക്കുന്നു. സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകട കാരണം എന്നും റിപ്പോർട്ടുകൾ ഉണ്ട്. സിലിണ്ടർ പൊട്ടുന്ന പോലെ ഒരു ശബ്ദം കേട്ടതായി സമീപവാസികൾ പറഞ്ഞു. കഫേ ഹുക്കയ്ക്ക് പേരുകേട്ട ഇടം ആയതിനാൽ തീപിടിത്തത്തിന്റെ കാരണം അത് ആവാനും സാധ്യത പറയുന്നു. തീപിടിത്തത്തിന് പിന്നാലെ ആറ് യൂണിറ്റ്…

Read More

ഉത്തരേന്ത്യയിൽ വൻ ഭൂചലനം

ന്യൂഡൽഹി: ഡൽഹിയിലും ഉത്തരേന്ത്യയിൽ പലയിടത്തും വൻ ഭൂനംചലനം. അയൽ രാജ്യമായ നേപ്പാളിലെ ദിപയാലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. റിക്ടർ സ്‌കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. അതിന്റെ ഭാഗമായി ഡൽഹിയിലും കാര്യമായ പ്രകമ്പനം ഉണ്ടായി. ഉച്ചയ്ക്ക് 2.51 ഓടെയാണ് ആദ്യ പ്രകമ്പനം ഉണ്ടായത്. ഡൽഹിയിലെ പലയിടങ്ങളിലും പ്രകമ്പനം ഉണ്ടായതിനെ തുടർന്ന് ആളുകൾ കെട്ടിടങ്ങളിൽ നിന്ന് താഴെയിറങ്ങി. ഡൽഹിയെ കൂടാതെ, ഉത്തർപ്രദേശിലെ ലഖ്‌നൗ, ഹാപൂർ, അന്റോഹ പതിപ്പും ഉത്തരാഖണ്ഡിന്റെ ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്.

Read More

നിപ; കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കോഴിക്കോട്: ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴം, വെള്ളി ദിവസങ്ങളിൽ അവധി. നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജാഗ്രതാ മുൻകരുതലുകളുടെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ജില്ലാ കലക്ടർ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. അതേസമയം, യൂണിവേഴ്സിറ്റി പരീക്ഷകളിൽ മാറ്റമില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസുകൾ ഒരുക്കാമെന്ന് കലക്ടർ വ്യക്തമാക്കി.

Read More

ചന്ദ്രനിൽ ചന്ദ്രയാൻ ; ചാന്ദ്ര ദൗത്യത്തിൽ ചരിത്രമെഴുതി ഇന്ത്യ

ബെംഗളൂരു:ചാന്ദ്ര ദൗത്യത്തിൽ ചരിത്രമെഴുതി ഇന്ത്യ. ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തി. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന ആദ്യത്തെ രാജ്യമെന്ന ചരിത്ര നേട്ടമാണ് ചന്ദ്രന്റെ മണ്ണിൽ പിറന്നത്.  യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് പിന്നാലെ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന റിക്കാർഡും ഇന്ത്യക്ക് സ്വന്തമായി.

Read More
Click Here to Follow Us