ഓട്ടോറിക്ഷയും ടാങ്കറും കൂട്ടിയിടിച്ച് അപകടം; 3 മാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ 6 മരണം 

ബംഗളൂരു: ഓട്ടോ റിക്ഷയും സിമന്റ് ടാങ്കറും കൂട്ടിയിടിച്ച് മൂന്ന് മാസം പ്രായമുള്ള കുട്ടി ഉൾപ്പടെ ആറു പേർ മരിച്ചു.

മരിച്ചവരിൽ അഞ്ച് പേർ ഒരു കുടുംബത്തിൽ നിന്നുള്ളവരാണ്.

കൽബുർഗിയിലെ ഹലകാർത്തി ഗ്രാമത്തിൽ ദേശീയപാതയിൽ ഇന്ന് വൈകിട്ടാണ് സംഭവം.

കുടുംബത്തോടൊപ്പം ഓട്ടോറിക്ഷയിലുണ്ടായിരുന്ന 10 വയസുകാരൻ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.

  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു

അപകടത്തെ തുടർന്ന് സിമന്റ് ടാങ്കർ ഓട്ടോ റിക്ഷയെ വലിച്ചുകൊണ്ടുപോയി.

ആധാർ കാർഡ് തിരുത്തുന്നതിനായി കലബുറഗി ജില്ലയിലെ ചിറ്റാപൂർ താലൂക്കിൽ പോയ ഇവർ, തിരിച്ച് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

ഓട്ടോറിക്ഷ ഡ്രൈവർ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.

അപകടത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts