നേഹ വധക്കേസ്: ഫയാസ് നേഹയെ കുത്തിയത് 9 തവണയല്ല, 14 തവണ; ഞെട്ടിക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

ബെംഗളൂരു : നഗരത്തിൽ നടന്ന നേഹ വധക്കേസുമായി ബന്ധപ്പെട്ട് മറ്റൊരു ഞെട്ടിക്കുന്ന വിവരം കൂടി പുറത്ത്. നേഹ (നേഹ ഹിരേമത്ത്) എന്ന വിദ്യാർത്ഥിനിയെ ഫയാസ് 9 തവണയല്ല 14 തവണ കുത്തിയെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഫയാസ് നേഹയെ 9 തവണ കുത്തി കൊലപ്പെടുത്തിയെന്നാണ് നേരത്തെ ബന്ധുക്കൾ പറഞ്ഞിരുന്നത്. ഹൂബ്ലിയിലെ ബിവിബി കോളേജ് കാമ്പസിൽ വെച്ച് നേഹ ഹിരേമത്തിനെ ആക്രമിച്ച ഫയാസ് 30 സെക്കൻഡിനുള്ളിൽ 14 തവണ കുത്തിയെന്നാണ് റിപ്പോർട്ട്. നേഹയുടെ ശരീരത്തിൽ 14 മുറിവുകൾ കണ്ടെത്തി. പ്രണയം നിരസിച്ച നേഹയുടെ ഹൃദയത്തിലാണ് ഇയാൾ…

Read More

ബെംഗളൂരു സെക്കുലർ ഫോറം വെബിനാർ സംഘടിപ്പിക്കുന്നു.

ബെംഗളൂരു : “ബിജെപിയുടെ പരാജയം അനിവാര്യമാകുന്നത് എന്തുകൊണ്ട്” എന്ന വിഷയത്തിൽ ഇന്ന് (22ഏപ്രിൽ) രാത്രി 9 മണിക്ക് ബെംഗളൂരു സെക്കുലർ ഫോറം വെബിനർ സംഘടിപ്പിക്കുന്നു. ഗൂഗിൾ മീറ്റിൽ നടക്കുന്ന വെബിനാറിൽ പങ്കെടുക്കേണ്ട ലിങ്ക് താഴെ. https://meet.google.com/mvr-drod-hio

Read More

വിനോദയാത്രയ്ക്ക് എത്തിയ ഒരേ കുടുംബത്തിലെ 6 പേർ നദിയിൽ മുങ്ങിമരിച്ചു

ബെംഗളൂരു : ഉത്തര കന്നഡ ജില്ലയിലെ ദണ്ഡേലി താലൂക്കിലെ അക്വാഡ ഗ്രാമത്തിന് സമീപം കാളി നദിയിൽ ഞായറാഴ്ച ഒരേ കുടുംബത്തിലെ ആറ് പേർ മുങ്ങിമരിച്ചു . പുഴയിൽ നീന്താൻ ഇറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്, പോലീസ് എത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. ഹൂബ്ലി സ്വദേശികളായ നസീർ അഹമ്മദ് (40), അൽചിയ അഹമ്മദ് (10), മൊഹിൻ അഹമ്മദ് (6), രേഷ ഉന്നിസ (38), ഇഫ്ര അഹമ്മദ് (15), ആബിദ് അഹമ്മദ് (12) എന്നിവരാണ് മരിച്ചത്. ഹുബ്ബള്ളിയിലെ ഈശ്വര നഗർ സ്വദേശികളാണ് മരിച്ചത്. വിനോദയാത്രയ്ക്കായി അക്വാഡയിലെത്തിയ ഇവർ നദിയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് മുങ്ങിമരിച്ചത്.…

Read More

ഫീഡർ കാർഡുകൾ നൽകും; തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിന് സൊസൈറ്റികളിൽ പൊതു മാർഗനിർദേശങ്ങൾ ഏർപ്പെടുത്തി ബിബിഎംപി

ബെംഗളൂരു: താമസിയാതെ, ബെംഗളൂരുവിലെ റസിഡൻ്റ് വെൽഫെയർ അസോസിയേഷനുകൾ (ആർഡബ്ല്യുഎ) അവരുടെ ഗേറ്റഡ് കമ്മ്യൂണിറ്റികൾക്കകത്തും സമീപത്തും തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിനുള്ള ഏകീകൃത മാർഗ്ഗനിർദ്ദേശം പാലിക്കും. ആർഡബ്ല്യുഎകൾ അനധികൃത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വളർത്തുമൃഗങ്ങളുടെ ഉടമകളിൽ നിന്നും കമ്മ്യൂണിറ്റി ഡോഗ് കെയർ ടേക്കർമാരിൽ നിന്നും നിരവധി പരാതികൾ ഉണ്ടായതിനെത്തുടർന്ന്, ബൃഹത് ബെംഗളൂരു മഹാനഗര പാലികയിലെ ഉദ്യോഗസ്ഥർ പറയുന്നു. ഇതോടെയാണ്  ബിബിഎംപി മൃഗസംരക്ഷണ വകുപ്പ് നഗരത്തിലുടനീളമുള്ള RWA-കൾക്ക് ഒരു സർക്കുലർ വിതരണം ചെയ്യാൻ തീരുമാനിച്ചു. അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയും (എഡബ്ല്യുബിഐ) കർണാടക സർക്കാരും പുറപ്പെടുവിച്ച വിവിധ…

Read More

കനത്ത മഴ; ഇടിമിന്നലേറ്റ് കാള ചത്തു കൊടുങ്കാറ്റിൽ വിളകൾ നിലംപൊത്തി

ബെംഗളൂരു: സംസ്ഥാനത്ത് മഴക്കെടുതി തുടരുന്നു, ബിദാർ ജില്ലയിലെ ഹുലസൂർ താലൂക്കിലെ ബേലൂർ ഗ്രാമത്തിൽ ഇടിമിന്നലേറ്റ് കാള ചത്തു. കർഷകനായ അന്നപ്പ കാശപ്പ യെരണ്ടഗെയുടെ കാളയാണ് ഇടിമിന്നലേറ്റ് ചത്തത് . വാർത്തയറിഞ്ഞ് ഹുലസൂർ പൊലീസ് സ്റ്റേഷൻ പിഎസ്ഐ നാഗേന്ദ്രയുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ ഹുലസൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബംഗളൂരു റൂറൽ ജില്ലയിലെ ദൊഡ്ഡബല്ലാപ്പൂരിലെ ഹദ്രിപുര ഗ്രാമത്തിൽ കൊടുങ്കാറ്റുള്ള മഴയിൽ കൃഷി നശിച്ചു. വാഴ, കരിമ്പ്, പരിപ്പ് കൃഷികൾ നിലംപൊത്തി. ഞായറാഴ്ച  വൈകീട്ട് പെയ്ത മഴയിലാണ് വാഴത്തൈകൾ…

Read More

നഗരത്തിൽ യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തി നഗ്നയാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; കൊലയാളികൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു

ബംഗളൂരു: തലസ്ഥാനമായ ബാംഗ്ലൂരിൽ ഓരോ ദിവസവും ഓരോ കൊലപാതക കേസുക ളാണ് റിപ്പോർട്ട് ചെയ്‌യുന്നത്. ബംഗളുരുവിലെ കൊടിഗെഹള്ളിയിലെ ഭദ്രപ്പ ലേഔട്ടിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ശോഭ (48) ആണ് കൊല്ലപ്പെട്ടത്. രണ്ട് പെൺമക്കളാണ് ശോഭയ്ക്ക് ഉള്ളത് . മകൾ അമ്മയെ എത്ര തവണ ഫോണിൽ വിളിച്ചിട്ടും ശോഭ ഫോൺ എടുത്തില്ല. ഇതോടെ ആശങ്കപ്പെട്ട് വീട്ടിലെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന അമ്മയെ കണ്ടത്. ഇക്കാര്യം ഉടൻ തന്നെ പോലീസിൽ അറിയിക്കുകയായിരുന്നു. കൊടിഗെഹള്ളി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. ഇതുമായി…

Read More

മകനെ ആദ്യം വിളിച്ചത് നേഹ; ഇരുവരും പ്രണയത്തിലായിരുന്നു; ഉണ്ടായത് ‘ലൗ ജിഹാദ്’ അല്ലെന്ന് ഫയാസിന്റെ അമ്മ

ബെംഗളൂരു: തന്റെ മകൻ ചെയ്ത കുറ്റത്തിന് പരമാവധി ശിക്ഷ നൽകണമെന്ന് കർണാടകത്തിലെ ഹുബ്ബാളിയിൽ കോൺഗ്രസ് നേതാവിന്റെ മകളെ കുത്തിക്കൊന്ന പ്രതി ഫയാസിന്റെ അമ്മ. അതെസമയം കൊലപാതകത്തിനു പിന്നിൽ ലൗ ജിഹാദ് ആരോപണം തെറ്റാണെന്നും ഫയാസിന്റെ അമ്മ മുംതാസ് പറഞ്ഞു. കഴിഞ്ഞ ഒന്നര വർഷമായി ഫയാസ് വിഷാദരോഗത്തിന് അടിമപ്പെട്ടിരുന്നെന്നും വീട്ടിൽ ഒറ്റയ്ക്ക് ഇരിപ്പായിരുന്നെന്നും അവർ പറഞ്ഞു. കൊല്ലപ്പെട്ട പെൺകുട്ടി നേഹ ഹിരേമത്തിന്റെ പിതാവും കർണാടക ബിജെപിയും സംഭവത്തെ ‘ലൗ ജിഹാദ്’ ആയാണ് കാണുന്നത്. നേഹയുടെ പിതാവും കർണാടകയിലെ കോൺഗ്രസ് നേതാവുമായ നിരഞ്ജൻ ഹിരേമത്ത് ആരോപിക്കുന്നത് നിർബന്ധിത…

Read More

നഗരത്തിൽ വ്യാജരേഖകൾ ഉപയോഗിച്ച് ഇന്ത്യൻ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കി; നാലു ബംഗ്ലാദേശികൾ അറസ്റ്റിൽ

ബെംഗളൂരു : വ്യാജരേഖകൾ ഉപയോഗിച്ച് ഇന്ത്യൻ തിരിച്ചറിയൽ കാർഡുകൾ സ്വന്തമാക്കിയ നാലു ബംഗ്ലാദേശികളെ ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി.) പോലീസ് അറസ്റ്റുചെയ്തു. ഷമിം അഹമ്മദ്, മുഹമ്മജ് അബ്ദുള്ള, നൂർജഹാൻ, ഹാരൂൺ മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. ബെന്നാർഘട്ടയിൽ വാടകവീട്ടിൽ താമസിച്ചുവരുകയായിരുന്നു ഇവർ. വീട്ടിൽ റെയ്ഡ് നടത്തിയാണ് ബംഗ്ലാദേശികളെ പിടികൂടിയത്. വ്യാജ വാടകരേഖകളും താമസസ്ഥലത്തിന്റെ വ്യാജരേഖകളും ഉപയോഗിച്ചാണ് ഇവർ ആധാർ, പാൻ, റേഷൻകാർഡുകൾ സ്വന്തമാക്കിയതെന്ന് പോലീസ് പറഞ്ഞു. ബെംഗളൂരു സ്വദേശികളായ മുബാറക്, മുനീർ, ഹുസൈൻ, നഹീം എന്നിവരാണ് വ്യാജരേഖകളുണ്ടാക്കാൻ സഹായിച്ചത്. ഇവരുടെപേരിലും പോലീസ് കേസെടുത്തു.

Read More

ഡികെ ശിവകുമാറിനെതിരെ കേസ്

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെതിരെ ശനിയാഴ്ച കേസെടുത്തിരുന്നു. ഡികെ ശിവകുമാർ വോട്ടർമാരുമായി കച്ചവട ഇടപാട് നടത്തിയെന്ന് ആരോപിച്ച് ബിജെപി എംഎൽഎ അശ്വത് നാരായൺ തിരഞ്ഞെടുപ്പ് കമ്മീഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) പ്രസക്തമായ വകുപ്പുകൾ പ്രകാരം “കൈക്കൂലി”,      “തിരഞ്ഞെടുപ്പിൽ അനാവശ്യ സ്വാധീനം” എന്നിവയ്ക്ക് എഫ്ഐആർ രജിസ്റ്റർ ചെയ്തതായി  സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർ പറഞ്ഞു. കോൺഗ്രസിന് വോട്ട് നൽകുന്നതിന് പകരമായി ജലവിതരണം ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്ത് ഡികെ ശിവകുമാർ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം…

Read More

വിവാദം മുറുകുന്നു; നേഹയുടെ കൊലപാതകത്തിനു പിന്നിൽ ‘ലൗ ജിഹാദ’ല്ലെന്ന് സിദ്ധരാമയ്യ; എങ്കിൽ കൊലപാതകത്തിന് പിന്നിലെ കാരണമെന്ത് ?

ബെംഗളൂരു: കർണാടകയിലെ ഹുബ്ബാളിയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ കോൺഗ്രസ് നേതാവ് നിരഞ്ജൻ ഹിരേമത്തിന്റെ മകളെ കൊലപ്പെടുത്തിയ സംഭവം ലൗ ജിഹാദ് ആണെന്ന പ്രചാരണത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. കൊലപാതകത്തിന് കാരണമായത് ചില വ്യക്തിപരമായ കാര്യങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. നിരഞ്ജൻ ഹിരാമത്ത് എന്ന കോൺഗ്രസ് കോർപ്പറേറ്ററുടെ മകൾ നേഹ ഹിരേമത്താണ് കൊല ചെയ്യപ്പെട്ടത്. ഫയാസ് ഖൊണ്ടനായിക്ക് എന്ന പ്രതിയെ ഇതനകം പോലീസ് പിടികൂടിയിട്ടുണ്ട്. ഇയാൾ നേഹയുടെ സഹപാഠിയായിരുന്നു. ഒരു മണിക്കൂറിനകം പ്രതിയെ പിടികൂടിയതായി പോലീസ് പറഞ്ഞു. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ഇയാൾ. കേസ് സമഗ്രമായി അന്വേഷിക്കുമെന്നും…

Read More
Click Here to Follow Us