ഫെയ്മ കുടുംബ സംഗമം നടത്തി

ബെംഗളൂരു: ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മറുനാടൻ മലയാളി അസ്സോസിയേഷൻസ് (ഫെയ്മ ) കർണാടക സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാനഗർ സെന്റ് മൈക്കിൾസ് ഹാളിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. ഇന്ദിരാനഗർ സെന്റ് മൈക്കിൾസ് ഹാളിൽ നടന്ന പരിപാടി കസ്റ്റംസ് അഡിഷണൽ കമ്മീഷണർ ഗോപകുമാർ ഐ ആർ എസ് നിർവഹിച്ചു. ഫേയ്മ കർണാടക പ്രസിഡണ്ട് റജി കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജെയ്‌ജോ ജോസഫ് , ട്രഷറർ അനിൽ കുമാർ, അഡ്‌വൈസർ വി സോമനാഥൻ , കെ എൻ ഇ ട്രസ്റ് പ്രസിഡണ്ട് ചന്ദ്രശേഖരൻ നായർ…

Read More

റിനയസൻസ്-2022 ഇന്ന് ഇന്ദിരാ നഗറിൽ.

ബെംഗളൂരു : എസ്സൻസ് ഗ്ലോബൽ നടത്തുന്ന പ്രഭാഷണ പരമ്പര റിനൈസൻസ് – 2022 ഇന്ന് ഇന്ദിരാ നഗറിലെ ഇ.സി.എ.ഹാളിൽ വച്ച് നടക്കും. രാവിലെ 9.30 ന് തുടങ്ങി വൈകുന്നേരം 5:30 വരെ തുടരുന്ന പരിപാടിയിൽ 8 പ്രഭാഷകർ പങ്കെടുക്കും. പ്രമുഖ സ്വതന്ത്ര ചിന്തകനായ ശ്രീ രവിചന്ദ്രൻ സി ,”ദി ആബ്സൻസ് ഓഫ് എവിഡൻസ്” എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കും. പ്രവേശനം സൗജ്യമാണ്.

Read More

പ്രവേശനോത്സവവും കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു 

ബെംഗളൂരു: സഞ്ജയ്‌ നഗർ കലാകൈരളിയുടെ നേതൃത്വത്തിൽ മലയാളം മിഷൻ കണിക്കൊന്ന കുട്ടികളുടെ പ്രവേശനോത്സവവും സൂര്യകാന്തി കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി. പ്രസിഡന്റ് ഷൈജു ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മലയാളം മിഷൻ ഓർഗനൈസിംഗ് സെക്രട്ടറി ജെയ്‌സൺ ലൂക്കോസ് ഉദ്ഘാടനം ചെയ്തു. ജാലഹള്ളി മേഖല കോഡിനേറ്റർ ശ്രീജേഷ്, സെക്രട്ടറി ഹരിദാസ്, മലയാളം മിഷൻ അദ്ധ്യാപകരായ ബാലകൃഷ്ണൻ, വസന്തടീച്ചർ, ബിന്ദു, ഗോവിന്ദരാജ്, രമേശ്, സെന്റർ കോഡിനേറ്റർ പ്രസാദ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Read More

ബെംഗളൂരുവിൽ വീണ്ടും ഫ്‌ളക്‌സുകൾ ഉയരുന്നു.

ബെംഗളൂരു: കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ആയിരക്കണക്കിന് രാഷ്ട്രീയ ഫ്‌ളക്‌സ് ഹോർഡിംഗുകളാണ് നഗരത്തിൽ കൂണുപോലെ മുളച്ചുപൊന്തിയത്. ഭൂരിഭാഗം ബോർഡുകളും, വളരെ വലുതും അപകടകരമാംവിധവുമാണ് സ്ഥാപിച്ചിട്ടുള്ളത്. ഫ്‌ളെക്‌സുകൾ പ്രദർശിപ്പിക്കുന്നതിനായി നടപ്പാതകളും റോഡ് സൈൻബോർഡുകളും തടഞ്ഞതിനാൽ കാൽനടയാത്രക്കാരും വാഹനയാത്രക്കാരുമാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്. ഇത്തരം രാഷ്ട്രീയ ഫ്‌ളക്‌സ് ബോർഡുകൾ ഹൈക്കോടതി നിരോധിച്ചിട്ടുണ്ടെങ്കിലും ബിബിഎംപി നിഗൂഢമായ മൗനമാണ് പാലിക്കുന്നത്. അതിനിടെ, വിധാന സൗധയ്ക്ക് പുറത്തെ ഫുട്പാത്തിൽ സ്ഥാപിച്ചിരുന്ന രവിയുടെ പിറന്നാൾ ഫ്‌ളക്‌സ് ഹോർഡിംഗ് ഒരു സ്ത്രീ കീറുന്ന വീഡിയോ വൈറലായിട്ടുണ്ട്.

Read More

മെഗാ ആരോഗ്യ ക്യാമ്പ് നടത്തി

ബെംഗളൂരു : ബെംഗളൂരു കേരളസമാജം അൾസൂർ സോണിന്റെ നേതൃത്വത്തിൽ നടത്തിയ മെഗാ ആരോഗ്യ ക്യാമ്പ് പൊതുജനങ്ങളുടെ സജീവ സാന്നിധ്യത്തോടു കൂടി നടത്തി. രാവിലെ പത്തുമണിക്ക് തുടങ്ങിയ ക്യാമ്പ് ഡോ. ശാലിനി നാൽവാഡ് ( കോ ഫൗണ്ടർ, ഐ സിഐടിടി ) ഉദ്ഘാടനം നിർവ്വഹിച്ചു. കൈരളി നിലയം സ്കൂളിലെ മുന്നൂറോളം വിദ്യാർത്ഥികൾക്കായി സി പി ആർ പരിശീലനം നടത്തി. ശ്രീധരീയം കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ നടത്തിയ കണ്ണുപരിശോധനയും ക്യാമ്പിന്റെ ഭാഗമായിരുന്നു. നുറ്റിയിരുപതോളം പേരുടെ കണ്ണുകൾ പരിശോധിച്ചു. ഡോ. നവീൻ ലോകനാഥന്റെ നേതൃത്വത്തിൽ അൻപത്തിയഞ്ച് പേരുടെ പൊതു ആരോഗ്യ…

Read More

മോട്ടിവേഷണൽ സ്ട്രിപ്സ് സ്ഥാപകൻ ഷിജു എച്ച് പള്ളിതത്താഴേത്ത് സൗന്ദര്യ എഡ്യൂക്കേഷണൽ ട്രസ്റ്റ് വിദ്യാർത്ഥികൾക്കായി അക്കാദമിക് സെമിനാർ നടത്തി

ബെംഗളൂരു: ലോകത്തിലെ ഏറ്റവും സജീവമായ റൈറ്റേഴ്സ് ഫോറമായ മോട്ടിവേഷണൽ സ്ട്രിപ്സിൻ്റെ സ്ഥാപകൻ ഷിജു എച്ച് പള്ളിത്താഴേ ത്തിനെ സ്വാഗതം ചെയ്യാൻ സൗന്ദര്യ എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ ഹാൾ റൂമിൽ മീഡിയ, എസ്ഇടി മാനേജ്മെന്റ്, ഫാക്കൽറ്റി, ഹൈസ്കൂൾ, ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. “സ്വയം അറിയുന്നതിനെക്കുറിച്ചുള്ള ഒരു സംഗ്രഹം” എന്ന വിഷയത്തിൽ ഒരു സെമിനാർ നടത്താൻ ഈ പ്രമുഖ അന്താരാഷ്ട്ര വിദ്യാഭ്യാസ കേന്ദ്രം നൽകിയ ക്ഷണം സ്വീകരിച്ച് ശ്രീ ഷിജു ഒമാനിൽ നിന്നും എത്തിച്ചേരുകയായിരുന്നു. ഒരു മണിക്കൂർ നീണ്ട സെമിനാറിൽ ഷിജു വിദ്യാർത്ഥികളെ ജീവിതത്തിൽ…

Read More

ബെംഗളൂരു കേരള സമാജം ഹലസൂരു സോൺ സൗജന്യ മെഗാ ആരോഗ്യ ക്യാമ്പ് സംഘടിപ്പിക്കുന്നു

ബെംഗളൂരു: ബെംഗളൂരു കേരള സമാജം ഹലസൂരു സോൺ ജൂലൈ 17 ന് സൗജന്യ മെഗാ ആരോഗ്യ ക്യാമ്പ് സംഘടിപ്പിക്കുന്നു. കൈരളി നിലയം സ്കൂൾ കാമ്പസ്, വിമാനപുരയിൽ വെച്ച് 10.00 നാണ് ഉദ്ഘാടനം. ഐസിഎടിടിയുടെ സഹസ്ഥാപകയും ഡയറക്ടറുമായ ഡോ. (ശ്രീമതി) ശാലിനി നൽവാദ്സി, പി രാധാകൃഷ്ണൻ, കേരള സമാജം പ്രസിഡന്റ് എന്നിവരാണ് മുഖ്യാതിഥികൾ. ജീവിതശൈലി രോഗങ്ങളെയും മാനേജ്മെന്റിനെയും കുറിച്ച് ഡോ. ഗോപിനാഥ പിള്ള (പ്രശസ്ത മെഡിക്കൽ സ്പെഷ്യലിസ്റ്റും യൂട്യൂബറും) ക്ലാസ്സെടുക്കും. ഡോക്ടർ നവീൻ ലോഗനാഥന്റെയും സംഘത്തിന്റെയും ഫിസിയോതെറാപ്പി കൺസൾട്ടേഷൻ, ഡോ. മൃദുല രാധാകൃഷ്ണനും സംഘവും സൗജന്യ…

Read More

ജഗതി ശ്രീകുമാറിനെ ആദരിച്ച് ഫെയ്മ.

ചെന്നൈ : ഫെഡറേഷൻ ഓഫ് മറുനാടൻ മലയാളീ അസോസിയേഷൻ ഫെയ്മ സംഘടിപ്പിച്ച രണ്ടു ദിവസം നീണ്ടു നിന്ന മലയാളി മഹാ സമ്മേളനത്തിന് ഉജ്വല സമാപനം . സമാപന സമ്മേളനം തമിഴ്നാട് ധനകാര്യ മന്ത്രി പഴനി വെൽ ത്യാഗരാജൻ ഉത്‌ഘാടനം ചെയ്തു. മറുനാട്ടിൽ ജീവിക്കുന്ന മലയാളികളുടെ സംഘടനകൾക്കായി 27 വർഷം മുമ്പ് പൊതുവേദിയൊരുക്കിയ ഫെയ്മ സ്ഥാപകരുടെ ദീർഘകാല വീക്ഷണത്തെ പഴനിവേഴ്സൽ ത്യാഗരാജൻ പ്രശംസിച്ചു നീണ്ടകാലത്തിനുശേഷം  പൊതു പരിപാടിയിൽ പങ്കെടുക്കുന്ന മലയാള നടൻ ജഗതി ശ്രീകുമാറിനെ ചടങ്ങിൽ ഫെയ്മ കലാർപ്പണ അവാർഡ് നൽകി ആദരിച്ചു. വീൽചെയറിൽ വേദിയിലേക്ക്…

Read More

കല ബെംഗളൂരുവിൻ്റെ കുടുംബ സംഗമവും എസ്എസ്എൽസി , പിയുസി വിജയികൾക്ക് അനുമോദനവും

ബെംഗളൂരു : ബെംഗളൂരുവിലെ പ്രമുഖ സംഘടനയായ കലയുടെ കുടുംബസംഗമവും എസ്എസ്എൽസി , പിയുസി പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികൾക്കുള്ള അനുമോദനം സംഘടിപ്പിക്കുന്നു .ജൂലൈ 10 ഞായറാഴ്ച രാവിലെ 10 മണിക്ക് എൻടിടിഎഫ് ഹോട്ടൽ നെസ്റ്റ് ഇൻ്റർനാഷണലിൽ വെച്ച് ആണ് പരിപാടി നടത്തപ്പെടുന്നത്. രാവിലെ കുട്ടികളുടെ കലാപരിപാടികളോടെ ആരംഭിക്കുന്ന കുടുംബ സംഗമത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ മുഖ്യ അഥിതിയായി പങ്കെടുക്കും. കൂടാതെ ബെംഗളൂരുവിലെ സാമൂഹ്യ -സാംസ്‌കാരിക രംഗത്തെ പ്രമുഖരും അണിനിരക്കുന്നു. നോർക്കയുടെ നോഡൽ ഓഫീസർ റീസ രഞ്ജിത് നോർക്കയുടെ…

Read More

ആർഐബികെയും കല ബെംഗളൂരുവും സംയുക്തമായി നടത്തുന്ന രക്ത ദാന ക്യാമ്പ് നാളെ പീനിയയിൽ

ബെംഗളൂരു: ആർഐബികെയും കല ബെംഗളൂരുവും സംയുക്തമായി, നടത്തുന്ന രക്ത ദാന ക്യാമ്പ് നാളെ പീനിയയിൽ. ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ഈ ഫോം പൂരിപ്പിയ്ക്കുക. https://surveyheart.com/form/62c426cda9e72514af88070a  

Read More