കേരള സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ പൂക്കള മൽസരം സംഘടിപ്പിക്കുന്നു.

ബെംഗളൂരു : കേരള  സമാജം ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിക്കുന്ന പൂക്കള മത്സരം ഇന്ദിരാനഗര്‍ 5th മെയിന്‍ 9th ക്രോസിലുള്ള കൈരളീ നികേതന്‍ ഓഡിറ്റോറിത്തില്‍ സെപ്റ്റംബർ 4 ന് നടക്കും . ഞായറാഴ്ച രാവിലെ 9:30  ന് ആരംഭിക്കുന്ന മത്സരം രണ്ടു മണിക്കൂര്‍ നീണ്ടു നില്‍ക്കും. മത്സരത്തിന് പൂക്കളും ഇലകളും മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. പൂക്കളത്തിന് അനുവദിച്ചിരിക്കുന്ന പരമാവധി വലിപ്പം 5×5 അടിയാണ്. ഒരു ടീമില്‍ അഞ്ചു പേര്‍ക്ക് പങ്കെടുക്കാം. ഒന്നാം സമ്മാനം 10000 രൂപയും ഒ കെ എം രാജീവ്‌ മെമ്മോറിയല്‍ റോളിംഗ് ട്രോഫിയും രണ്ടാം സമ്മാനം…

Read More

വിനോദയാത്രയ്ക്കായി മൈസൂരുവിലെത്തിയ മലയാളിയെ കാണാതായതായി പരാതി.

ബെംഗളൂരു: കേരളത്തില്‍ നിന്നും വിനോദയാത്രയ്ക്കായി മൈസൂരുവിലെത്തിയ ഗൃഹനാഥനെ കാണാനില്ലെന്ന പരാതിയുമായി കുടുംബം. എറണാകുളം ഏലൂര്‍ സ്വദേശി വി.കെ.പരമേശ്വര(79)നെയാണ് കാണാതായത്. മൈസൂരു മൃഗശാലയില്‍ വെച്ചാണ് ഇദ്ദേഹത്തെ കാണാതായത്. സംഭവത്തില്‍ കുടുംബം മൈസൂരു നസര്‍ബാദ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ആഗസ്ത് 11നാണ് പരമേശ്വരനും കുടുംബവും കേരളത്തില്‍ നിന്നും യാത്രതിരിച്ചത്. 12ന് മൂകാംബിക ക്ഷേത്രത്തിലെത്തിയ സംഘം ദര്‍ശനത്തിന് ശേഷം 13ന് മൈസൂരുവിലെത്തി. 14ന് രാവിലെ കുടുംബം മൈസൂരു മൃഗശാല സന്ദര്‍ശിക്കുന്നതിനിടയില്‍ ഉച്ചയ്ക്ക് 12 മണിക്ക് ശേഷമാണ് പരമേശ്വരനെ കാണാതാവുന്നത്. ഉടന്‍ തന്നെ കുടുംബം വിവരം മൃശാല അധികൃതരെ…

Read More

ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ വാർഷിക സമ്മേളനം ഇന്ന്.

ബെംഗളുരു: കർണാടകയിലെ  ക്രൈസ്തവ പെന്തെക്കൊസ്ത്  പത്രപ്രവർത്തകരുടെ ഐക്യ സംരഭമായ ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ (ബി സി പി എ) 18-മത് വാർഷിക സമ്മേളനവും ബി.സി.പി.എ ന്യൂസ് വാർത്താപത്രികയുടെ രണ്ടാമത് വാർഷികവും   ആഗസ്റ്റ് 15 ഇന്ന് വൈകിട്ട് 6.30മുതൽ 9 വരെ ഹൊറമാവ് അഗര ബഥേൽ ന്യൂ ലൈഫ് കോളേജ് ഹാളിൽ നടക്കും. ക്രൈസ്തവ ഗ്രന്ഥകാരനും അറിയപ്പെടുന്ന ശാസ്ത്രജ്ഞനും സുവിശേഷകനുമായ ഡോ.സിനി ജോയ്സ് മാത്യു ( കൊച്ചി) മുഖ്യാതിഥി ആയിരിക്കും. ബി. സി. പി. എ രക്ഷാധികാരിയും കർണാടക ഐ.പി.സി വൈസ് പ്രസിഡൻ്റുമായ  പാസ്റ്റർ…

Read More

നോർക്ക റസിഡന്റ് വൈസ് ചെയർമാന്റെ അധ്യക്ഷതയിൽ പ്രവാസി മലയാളി സംഘടനാ പ്രതിനിധി യോഗം ആഗസ്റ്റ് 20ന്.

ബെംഗളൂരു : കർണാടകയിലെ പ്രവാസി മലയാളികൾ  നേരിടുന്ന വിവിധ പ്രശ്നങ്ങൾ അറിയുന്നതിനും പരിഹാര മാർഗ്ഗങ്ങൾ കാണുന്നതിനും ,കേരള സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന വിവിധ ക്ഷേമ പദ്ധതികൾ കൂടുതൽ മലയാളികളിലേക്ക് എത്തിക്കുന്നതിനുമായി നോർക്ക റൂട്ട്സിൻ്റെ  ആഭിമുഖ്യത്തിൽ “കർണാടക പ്രവാസി മലയാളി സംഘടനാ പ്രതിനിധി യോഗം ” സംഘടിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുന്നു. ആഗസ്റ്റ് 20-ന്  ശനിയാഴ്ച്ച വൈകുന്നേരം  4  മണിക്ക് കോക്സ്  ടൗൺ വീലേഴ്‌സ്  റോഡിലെ ഇന്ത്യൻ ജിംഖാനാ ക്ലബ്ബിലാണ് യോഗം നടക്കുക. നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ ശ്രീ.പി.ശ്രീരാമകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന  യോഗത്തിൽ…

Read More

ഫെയ്മ കർണാടക ദേശഭക്തി ഗാന മത്സരം

ബെം​ഗളൂരു: ഫെഡറേഷൻ ഓഫ് മറുനാടൻ മലയാളി അസോസിയേഷൻ ഫെയ്മ കർണാടക സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്രത്തിന്റെ 75 ആം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഓൺലൈൻ ദേശഭക്തി ഗാന മത്സരം സംഘടിപ്പിക്കുന്നു. വ്യക്തികൾക്ക് ഒറ്റക്കും ഗ്രൂപ്പായും മത്സരത്തിൽ പങ്കെടുക്കാം. രണ്ടു വിഭാഗത്തിലും വെവ്വേറെ മത്സരം ഉണ്ടാകുന്നതാണ്. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ദേശഭക്തിഗാനങ്ങൾ ആലപിക്കുന്നതിന്റെ വിഡിയോ റെക്കോഡ് ചെയ്ത് അയക്കണം. 3 മിനിറ്റിൽ കൂടരുത്. മലയാളത്തിലും മറ്റു ഇന്ത്യൻ ഭാഷകളിലും ഗാനങ്ങൾ ആലപിക്കാവുന്നതാണ്. പ്രായപരിധി 10 , 18 ,35 , 35 വയസിനു മേൽ എന്നീ…

Read More

കർണാടക ചിത്രകല പരിഷത്തിലെ പൂർവ വിദ്യാർത്ഥികളുടെ ചിത്ര പ്രദർശനം.

ബെംഗളൂരു :ചിത്രകല പരിഷത്തിലെ പൂർവവിദ്യാർഥികളായ ആഷ എഡ്വിൻ , അഞ്ജലി മുദ്ര, ജെറി, വിവാൻ, വിജയകുമാർ, സതീഷ് ദാമോദരൻ എന്നീ പ്രതിഭകളുടെ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ഇന്നലെ ആരംഭിച്ച പ്രദർശനം ഓഗസ്റ്റ് 14 വരെ തുടരും. രാവിലെ 10 മുതൽ വൈകുന്നേരം 7 വരെയാണ് പ്രദർശന സമയം. ചിത്രകല പരിഷത്തിലെ മൂന്നാം നമ്പർ ഗ്യാലറിയിലാണ് ചിത്ര പ്രദർശM നടക്കുന്നതാണ്. പ്രവേശനം സൗജന്യമാണ്.

Read More

ഹൃദയാഘാതം;ബെംഗളൂരുവിൽ മലയാളി മരണപ്പെട്ടു

ബെംഗളൂരു: ഹൃദയാഘാതം മൂലം ബെംഗളൂരുവിൽ മലയാളി മരണപ്പെട്ടു. പാലക്കാട് കവളപ്പാറ നടുത്തോടി കൃഷ്ണൻ കുട്ടിയുടെ മകൻ ഹരിപ്രസാദിനെയാണ് (45) ഈജിപുര രാമർകോവിൽ 28 മത് ക്രോസിലുളള വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹരിപ്രസാദ് റിയൽ എസ്റ്റേറ്റ് മേഖലയിൽ ജോലി ചെയ്തിരുന്ന ആളാണ്. തനിച്ചു താമസമായിരുന്ന ഇയാളെ രണ്ടുനാളായി ഫോണിൽ ബന്ധപ്പെടാൻ സാധിക്കാത്തതിനെ തുടർന്ന് കണ്ണൂരിലുളള സുഹൃത്താണ് അദ്ദേഹത്തിന്റെ മറ്റൊരു സ്നേഹിതനെ വിളിച്ചു ഹരിയെ കുറിച്ച് അന്വേഷിക്കാൻ പറഞ്ഞത്. അതിന്റെ ഭാഗമായി താമസിക്കുന്നിടത്ത് എത്തിയ അദ്ദേഹം ജനാലവഴി നോക്കിയപ്പോളാണ്  അനക്കമില്ലാതെ നിലത്തുകിടക്കുന്ന ഹരിയെ കണ്ടത്,…

Read More

അദ്ധ്യാപക സംഗമവും മുരുകൻ കാട്ടാക്കടക്ക് സ്വീകരണവും.

ബെംഗളൂരു : മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ നേതൃത്വത്തിൽ, അധ്യാപക സംഗമവും, മലയാളം മിഷൻ ഡയറക്റ്റർ മുരുകൻ കാട്ടാക്കടക്ക് സ്വീകരണവും, സാംസ്‌കാരിക സദസ്സും നടത്തുന്നു. മൈസൂരു മേഖലയിലെ പരിപാടി, ഓഗസ്റ്റ് 6 ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് മൈസൂരു വിജയനഗറിലുള്ള കേരള സമാജം കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടക്കും. ചാപ്റ്റർ പ്രസിഡണ്ട് കെ . ദാമോദരൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ അധ്യാപക സംഗമത്തിന്റെയും മൈസൂരു കേരള സമാജം മലയാളം ക്ലാസ്സിന്റെയും ഉൽഘാടനം , ഡയറക്ടർ മുരുകൻ കാട്ടാക്കട നിർവഹിക്കും. മുതിർന്ന അദ്ധ്യാപകർക്ക് സ്നേഹാദരം നൽകും മൈസൂരുവിലെ…

Read More

സമന്വയ കുടുംബ സംഗമം ജൂലൈ 31 ന് 

ബെംഗളൂരു: ബെംഗളൂരുവിലെ സാംസ്കാരിക സംഘടനയായ സമന്വയ എഡ്യൂക്കേഷൻ & ചാരിറ്റബിൾ ട്രസ്റ്റ് ബെംഗളൂരു, ചന്താപുര ഭാഗിന്റെ നേതൃത്വത്തിൽ കുടുംബ സംഗമം ജൂലൈ 31 ന് ഹോസ്കൂർ ഗേറ്റ് അയ്യപ്പ സ്വാമി ക്ഷേത്ര ഓഡിറ്റോറിയത്തിൽ വെച്ചു നടത്താൻ നിശ്ചയിച്ചതായി ഭാഗിന്റെ സെക്രട്ടറി അറിയിച്ചു. സാന്ദീപനി ബാലഗോകത്തിലെയും, പാർത്ഥ സാരഥി ബാലഗോകുലത്തിലെയും കുട്ടികളുടെ കലാപരിപാടികൾ, രാമായണ പാരായണം, മുതിർന്നവർക്കും അമ്മമാർക്കും പ്രത്യേക പരിപാടികൾ, പ്രശ്നോത്തരി തുടങ്ങി വിവിധ കലാപരിപാടികൾ, വിശിഷ്ട വ്യക്തികളെ ആദരിക്കൽ എന്നിവ ഉണ്ടായിരിക്കുന്നതാണ്. സമന്വയ ബെംഗളൂരുവിന്റെയും ബെംഗളൂരു ബാലഗോകുലത്തിന്റെയും, മാതൃ സമതിയുടെയും ഉന്നതാധികാരികൾ, ജനപ്രതിനിധികൾ,…

Read More

കർണാടക മലയാളി കോൺഗ്രസ്സ് സംസ്ഥാന കമ്മറ്റി ജനറൽ ബോഡി യോഗവും തിരഞ്ഞെടുപ്പും നടന്നു

ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ്സ് സംസ്ഥാന കമ്മറ്റി ജനറൽ ബോഡി യോഗവും തിരഞ്ഞെടുപ്പും ബി ടി എം എസ് ജി പാളയ ക്രിസ്ത വിദ്യാലയത്തിൽ നടന്നു . അനാരോഗ്യയ ശ്രിമതി.സോണിയ ഗാന്ധിയെ അനാവശ്യമായി ചോദ്യം ചെയ്യുന്ന ഇ ഡി നടപടിക്കെതിരെയും കേന്ദ്ര ഗവർമെന്റിന്റെ പകപോക്കൽ രാഷ്ട്രീയത്തിനെതിരെയും യോഗം പ്രതിഷേധിച്ചു . വർധിച്ച വിലക്കയറ്റം മൂലം ജനജീവിതം പൊറുതിമുട്ടി . അരിയ്ക്കും , പാലുല്പന്നങ്ങൾക്കും ജി എസ്‌ ടി ഏർപ്പെടുത്തുക വഴി ജനങ്ങളെ കൊള്ളയടിക്കുന്ന സർക്കാരായി കേന്ദ്രം മാറിയെന്നു യോഗം അഭിപ്രായപ്പെട്ടു . വരുന്ന ബി…

Read More