മെഗാ ആരോഗ്യ ക്യാമ്പ് നടത്തി

ബെംഗളൂരു : ബെംഗളൂരു കേരളസമാജം അൾസൂർ സോണിന്റെ നേതൃത്വത്തിൽ നടത്തിയ മെഗാ ആരോഗ്യ ക്യാമ്പ് പൊതുജനങ്ങളുടെ സജീവ സാന്നിധ്യത്തോടു കൂടി നടത്തി. രാവിലെ പത്തുമണിക്ക് തുടങ്ങിയ ക്യാമ്പ് ഡോ. ശാലിനി നാൽവാഡ് ( കോ ഫൗണ്ടർ, ഐ സിഐടിടി ) ഉദ്ഘാടനം നിർവ്വഹിച്ചു.

കൈരളി നിലയം സ്കൂളിലെ മുന്നൂറോളം വിദ്യാർത്ഥികൾക്കായി സി പി ആർ പരിശീലനം നടത്തി. ശ്രീധരീയം കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ നടത്തിയ കണ്ണുപരിശോധനയും ക്യാമ്പിന്റെ ഭാഗമായിരുന്നു. നുറ്റിയിരുപതോളം പേരുടെ കണ്ണുകൾ പരിശോധിച്ചു.

  രാമലക്ഷ്മണന്മാരായി ദുൽഖറും ടൊവിനോയും; പൃഥ്വിരാജിന്റെ രൂപം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; മോളിവുഡ് 'രാമായണം' വൈറൽ!

ഡോ. നവീൻ ലോകനാഥന്റെ നേതൃത്വത്തിൽ അൻപത്തിയഞ്ച് പേരുടെ പൊതു ആരോഗ്യ പരിശോധന നടത്തി. എഴുപതോളം പേർക്ക് ഡോ. ധന്യ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ദന്ത പരിശോധനയും നടത്തി. നാരായണ ഹെൽത്ത് സിറ്റിയും ലയൺസ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ നാല്പതോളം യൂണിറ്റുകൾ ശേഖരിച്ചു.

ജീവിതശൈലീ രോഗങ്ങളും അതിന്റെ നിയന്ത്രണവും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ബോധവല്കരണ ക്ളാസ് ഡോ. ഗോപിനാഥപിള്ള റ്റി. എം കൈകാര്യം ചെയ്തു.

തുടർന്നു നടന്ന പൊതുയോഗം കേരള സമാജം പ്രസിഡന്റ് ശ്രീ സി. പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അൾസൂർ സോൺ ചെയർമാൻ ശ്രീ ഷിജോ ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. കേരള സമാജം ജന. സെക്രട്ടറി ശ്രീ റജികുമാർ, വൈസ്. പ്രസി. ശ്രീ പി. കെ സുധീഷ് എന്നിവർ ആശംസകളർപ്പിച്ചു. ശ്രീ കെ. രാധാകൃഷ്ണൻ, കൺവീനർ നന്ദി പ്രസംഗവും നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒരു പ്ലേറ്റ് പാസ്തയ്ക്ക് 5000 രൂപ! സൽമാൻ ഖാന്റെ സഹോദരി അർപിത ഖാന്റെ ആഡംബര റസ്റ്റോറന്റിലെ വില കേട്ട് ഞെട്ടി സോഷ്യൽ മീഡിയ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുട്ട കള്ളനെ തേടി വീട്ടുകാർ; ഒടുവിൽ 'ബുദ്ധിമാനായ' പ്രതിയെ കൈയോടെ പിടികൂടി ബെംഗളൂരുവിലെ കൊച്ചു മിടുക്കി
[masterslider id="10"]

Related posts

Click Here to Follow Us