ഐ.പി.സി ബെംഗളുരു നോർത്ത് സെന്റർ കൺവൻഷൻ ആരംഭിച്ചു

ബെംഗളുരു: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐ.പി.സി) നോർത്ത് സെന്റർ വാർഷിക കൺവൻഷൻ എം എസ് പാളയ കളത്തൂർ ഗാർഡൻസിന് സമീപം കിംങ്ങ്സ് ഫാം ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. നോർത്ത് സെന്റർ പ്രസിഡന്റ് പാസ്റ്റർ. എൻ.സി.ഫിലിപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പാസ്റ്റർ.ലാൻസൺ പി.മത്തായി അധ്യക്ഷനായിരുന്നു. പാസ്റ്റർമാരായ അനീഷ് തോമസ് (റാന്നി), പാസ്റ്റർ ഡോ.വർഗീസ് ഫിലിപ്പ് ( ബാംഗ്ലൂർ) എന്നിവർ പ്രസംഗിച്ചു. ഡിസ്ട്രിക്റ്റ് പി.വൈ.പി.എ ക്വയർ ഗാനശുശ്രൂഷ നിർവഹിച്ചു.  ഇന്ന് (വെള്ളി) വൈകിട്ട് നടക്കുന്ന സുവിശേഷയോഗത്തിൽ പാസ്റ്റർ അനീഷ് തോമസ് ( റാന്നി ), ശനി, ഞായർ…

Read More

ബെംഗളുരുവിൽ നിര്യാതനായി 

ബെംഗളുരു: ഇടുക്കി സ്വദേശി കുര്യാക്കോസ് ജോർജ് (ബിനോയ്‌-48 ), ബെംഗളുരു കൊത്തന്നൂർ അനക്കല്പുരയിൽ നിര്യാതനായി. ഇടുക്കി, കഞ്ഞിക്കുഴി, വയലാനാട്ട് കുടുംബാംഗമാണ്. ഭാര്യ പ്രിയ കുര്യാക്കോസ്, മക്കൾ ജോർജ് കുര്യാക്കോസ്, ജോസഫ് കുര്യാക്കോസ്. സംസ്കാരം നാളെ ഉച്ച കഴിഞ്ഞ് 1.30ന്, മരിയനഹള്ളി സെന്റ് അഗസ്റ്റിൻ ദേവാലയത്തിൽ പ്രർത്ഥനക്ക് ശേഷം എം. എസ്. പാളയം സെമിത്തേരിയിൽ.

Read More

ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് 2023 സംഘടിപ്പിക്കുന്നു 

ബെംഗളൂരു: “അവർ ലേഡി ഓഫ് ലൈറ്റ് ചർച്ച്” , ചന്ദാപ്പുര സംഘടിപ്പിക്കുന്ന പ്രീമിയർ ലീഗ് ഒന്നാം സീസൺ ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് നവംബർ 11ന് നെർലൂർ, സച്ചിൻ ടെൻഡുൽകർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. ഗോൾഡ്, സിൽവർ, ബ്രോൺസ് എന്നീ മൂന്ന് ഇനങ്ങളിലായി മുപ്പതിനായിരം മുതൽ ഏഴായിരം വരെയുള്ള സമ്മാനത്തുകയാണ് വിജയികൾക്ക് ലഭിക്കുക. ഗോൾഡ് കപ്പ് – വിന്നേഴ്സ് മുപ്പതിനായിരം, റണ്ണേഴ്സ്- പതിനയ്യായിരം , സിൽവർ കപ്പ്- വിന്നേഴ്സ്സ്- പതിമൂവായിരം, റണ്ണേഴ്സ്- ഒൻപതിനായിരം, ബ്രോണസ് കപ്പ്- വിന്നേഴ്സ്സ് – ഏഴായിരം, റണ്ണേഴ്സ്- അയ്യായിരം എന്നിവയാണ്…

Read More

കന്നഡ രാജ്യോത്സവവും കേരളപിറവി ദിനാചരണവും സംഘടിപ്പിക്കുന്നു 

ബെംഗളുരു: സൗത്ത് ബെംഗളുരു മലയാളീ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കന്നഡ രാജ്യോത്സവവും കേരളപിറവി ദിനാചാരണവും ഒപ്പം രക്തദാന ക്യാമ്പും സംഘടിപ്പിക്കുന്നു. ബേഗുർ കൊപ്പ റോഡിൽ ഹുള്ളഹള്ളിയിലുള്ള ഓഫീസ് അംഗണത്തിൽ നവംബർ ഒന്നാം തീയതി രാവിലെ 9 മണിക്ക് പതാക ഉയർത്തലും അതിനെ തുടർന്ന് രക്തദാന ക്യാമ്പും നടക്കും.

Read More

ഭാഗവത സപ്താഹ യജ്ഞം നാളെ മുതൽ

ബെംഗളൂരു: ഹലസൂർ ശ്രീ അയ്യപ്പ ട്രസ്റിന്റെയും സപ്താഹ കമ്മിറ്റിയുടെയും നേതൃത്വത്തിൽ പതിനാറാമത് ശ്രീമത് ഭാഗവത സപ്താഹ യജ്ഞം ഒക്ടോബർ 29 നാളെ മുതൽ യഞ്ജാചാര്യൻ കണ്ട മംഗല പരമേശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടക്കും. ഒക്ടോബർ 29 മുതൽ നവംബർ 5 വരെ നടക്കുന്ന യഞ്ജത്തിൽ വിവിധ പൂജകളും വഴിപാടുകളും സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഭക്ത ജനങ്ങൾ മുൻകൂറായി ബുക്ക് ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9972750004 എന്ന നമ്പറിൽ ബന്ധപ്പെടുക

Read More

സി.ബി.എസ്.ഇ ക്ലസ്റ്റർ ലെവൽ VIII ടേബിൾ ടെന്നീസ് ടൂർണമെന്റ്-2023; സൗന്ദര്യ സെൻട്രൽ സ്കൂളിൽ ഉദ്ഘാടനം ചെയ്തു

ബെംഗളൂരു: നോർത്ത് ബെംഗളൂരുവിലെ ഏറ്റവും മികച്ച ഇന്നൊവേറ്റീവ് സ്കൂളുകളിലൊന്നായ സൗന്ദര്യ സെൻട്രൽ സ്കൂൾ സി.ബി.എസ്.ഇ ക്ലസ്റ്റർ ലെവൽ 8 ടേബിൾ ടെന്നീസ് ടൂർണമെന്റ് സ്കൂൾ അങ്കണത്തിൽ ഉദ്ഘാടനം ചെയ്തു. സിംഗപ്പൂരിൽ നടന്ന അഞ്ചാമത് ഏഷ്യൻ സ്കൂൾ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ ജേതാവും അസാധാരണ ടേബിൾ ടെന്നീസ് താരവുമായ രക്ഷിത് രാജേന്ദ്ര ബരിഗിദാദ് ആണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ചെയർമാൻ സൗന്ദര്യ പി മഞ്ചപ്പ, മാനേജിംഗ് ഡയറക്ടർസുനിത പി മഞ്ചപ്പ, സിഇഒ കീർത്തൻ കുമാർ, മാനേജിംഗ് ട്രസ്റ്റി വരുൺ കുമാർ, പ്രിൻസിപ്പൽ രേണുക…

Read More

മൈസൂരു-ബെംഗളുരു എക്സ്പ്രസ്സ്‌ വേയിൽ അപകടം; ദമ്പതികൾ ഉൾപ്പെടെ 3 മരണം 

ബംഗളൂരു: മൈസൂരു-ബെംഗളുരു എക്സ്പ്രസ്സ്‌ വെയിൽ വാൻ ലോറിയിൽ ഇടിച്ച് ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. ബംഗളൂരു പീനിയ സ്വദേശികളായ രാജേഷ്, ഭാര്യ സുമ, ലക്ഷ്മണ്ണമ്മ എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിൽ നിന്ന് ശ്രീരംഗപട്ടണയിലേക്ക് പോയ വാൻ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ പിന്നിടിക്കുകയായിരുന്നു.

Read More

“മതിലുകളില്ലാതെ ഭാഷയും സംസ്കാരവും പഠിപ്പിക്കണം”: അഞ്ചു പുതിയ പഠനകേന്ദ്രങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് മലയാളം മിഷൻ

ബെംഗളൂരു: മലയാളം മിഷൻ കർണ്ണാടക ചാപ്റ്റർ, ബെംഗളൂരു സൗത്ത് മേഖലയ്ക്ക് കീഴിൽ ഇലക്ട്രോണിക് സിറ്റി ഫേസ് 1ലുള്ള അഞ്ച് പുതിയ മലയാളം മിഷൻ പഠനകേന്ദ്രങ്ങളുടെ സംയുക്തമായ ഉദ്ഘാടനം ശനിയാഴ്ച വൈകിട്ട് 3 മണിക്ക് ‘നിയോടൗ’ണിലെ ‘സ്‌മോൺഡോവില്ലേ’ ക്ലബ്ഹൌസിൽ വെച്ച് നടന്നു. മലയാളം നമ്മുടെ അമ്മയാണ്, മാതൃഭാഷയാണ്; ജാതിമതരാഷ്ട്രീയങ്ങൾക്കതീതമായി നിന്നുക്കൊണ്ട് മതിലുകളില്ലാതെ മലയാളഭാഷ പഠിപ്പിക്കുകയും സ്നേഹമസൃണമായ ജീവിതം പടുത്തുയർത്താനുള്ള അറിവുകൾ കുട്ടികൾക്ക് പകർന്നുകൊടുക്കുകയും ചെയ്യുക എന്നതാണ് മലയാളം മിഷന്റെ എക്കാലത്തെയും ലക്ഷ്യമെന്ന് മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡന്റും 2022ലെ ‘ഭാഷാമയൂരം’ പുരസ്കാരജേതാവുമായ കെ. ദാമോദരൻ…

Read More

കൈരളി കലാവാണി ‘നല്ലോണം’: എൻ.എ.എൽ ഓണാഘോഷം പൊടിപൊടിച്ചു 

ബെംഗളൂരു: സി.എസ്.ഐ.ആർ – എൻ.എ. എൽ മലയാളി ഓഫീസേഴ്സ് & സ്റ്റാഫ് യൂണിറ്റ് “കൈരളി കലാവാണിയുടെ” നേതൃത്വത്തിൽ ഓണാഘോഷ പരിപാടിയായ “നല്ലോണം”സംഘടിപ്പിച്ചു. രാവിലെ പത്തുമണിക്ക് “എസ് ആർ വള്ളൂരി”ആഡിറ്റോറിയത്തിൽ വച്ച് ഫോട്ടോഗ്രാഫി ആൻഡ് ആർട്ട് എക്സിബിഷന്റെ ഉദ്ഘാടനം ഡോ. ഭാസ്കർ നിർവ്വഹിച്ചു. പൊതുസമ്മേളനം മുൻ എം എൽ .എ ശ്രീ ഐവൻ നിഗ്ലി ഉദ്ഘാടനം ചെയ്തു. കൈരളി കലാവാണിയുടെ ഓണപ്പതിപ്പായ “സ്മരണികയുടെ” പ്രകാശനം ഗ്രന്ഥകർത്താവും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ശ്രീ സുധാകരൻ രാമന്തളിയും നിർവ്വഹിച്ചു. ആക്ടിംങ് ഡയറക്ടർ ഡോ. ജതീന്ദർ സിംഗ്…

Read More

മലയാളം മിഷൻ കർണ്ണാടക ചാപ്റ്ററിന്റെ അഞ്ച് പുതിയ പഠനകേന്ദ്രങ്ങളുടെ ഉദ്ഘാടനം ഇന്ന് നടക്കും

ബെംഗളൂരു: മലയാളം മിഷൻ കർണ്ണാടക ചാപ്റ്റർ, ബെംഗളൂരു സൗത്ത് മേഖലയ്ക്ക് കീഴിൽ ഇലക്ട്രോണിക് സിറ്റി ഫേസ് 1 ലുള്ള അഞ്ച് പുതിയ മലയാളം മിഷൻ പഠനകേന്ദ്രങ്ങളുടെ സംയുക്തമായ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3 മണിക്ക് ‘നിയോടൗ’ണിലെ ‘സ്‌മോൺഡോവില്ലേ’ ക്ലബ്ഹൌസിൽ വെച്ച് നടക്കും. താഴെപ്പറയുന്ന പഠനകേന്ദ്രങ്ങലിലെ നൂറ്റിനാല്പ്പതോളം വിദ്യാർത്ഥികളും അവരുടെ അദ്ധ്യാപകരും രക്ഷകർത്താക്കളുമാണ് പരിപാടിയുടെ ഭാഗമാവുന്നത്: 1. ‘നന്മ’ ഇലക്ട്രോണിക് സിറ്റി 2. ‘പൂത്തുമ്പി’ (ആറാട്ട് ഫിറെൻസ) 3. പ്രെസ്റ്റീജ് സൺറൈസ് പാർക്ക് 4. കോൺകോർഡ് മാൻഹാട്ടൻ 5. ‘ആൽമരം’ (ശ്രീറാം സിഗ്നിയ, അജ്‌മേര സ്റ്റോൺ…

Read More