ഐ.പി.സി ബെംഗളുരു നോർത്ത് സെന്റർ കൺവൻഷൻ ആരംഭിച്ചു

ബെംഗളുരു: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐ.പി.സി) നോർത്ത് സെന്റർ വാർഷിക കൺവൻഷൻ എം എസ് പാളയ കളത്തൂർ ഗാർഡൻസിന് സമീപം കിംങ്ങ്സ് ഫാം ഓഡിറ്റോറിയത്തിൽ ആരംഭിച്ചു.

നോർത്ത് സെന്റർ പ്രസിഡന്റ് പാസ്റ്റർ. എൻ.സി.ഫിലിപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി പാസ്റ്റർ.ലാൻസൺ പി.മത്തായി അധ്യക്ഷനായിരുന്നു.

പാസ്റ്റർമാരായ അനീഷ് തോമസ് (റാന്നി), പാസ്റ്റർ ഡോ.വർഗീസ് ഫിലിപ്പ് ( ബാംഗ്ലൂർ) എന്നിവർ പ്രസംഗിച്ചു.

  കാവേരി തർക്കത്തിൽ വഴിത്തിരിവ്: കർണാടകവും തമിഴ്നാടും ഉഭയകക്ഷി ചർച്ചയ്ക്ക്; ഡികെ ശിവകുമാർ ജോസഫ് വിജയിയെ ബെംഗളൂരുവിലേക്ക് ക്ഷണിച്ചു

ഡിസ്ട്രിക്റ്റ് പി.വൈ.പി.എ ക്വയർ ഗാനശുശ്രൂഷ നിർവഹിച്ചു.  ഇന്ന് (വെള്ളി) വൈകിട്ട് നടക്കുന്ന സുവിശേഷയോഗത്തിൽ പാസ്റ്റർ അനീഷ് തോമസ് ( റാന്നി ), ശനി, ഞായർ ദിവസം പാസ്റ്റർ ബാബു ചെറിയാൻ ( പിറവം) എന്നിവർ പ്രസംഗിക്കും.

വെള്ളി,ശനി ദിവസങ്ങളിൽ ( ഇന്നും നാളെയും ) രാവിലെ 10 മുതൽ 1 വരെ മത്തിക്കരെ ഐ.പി.സി ഹാളിൽ പ്രത്യേക ഉണർവ് യോഗവും നാളെ ഉച്ചയ്ക്ക് 2 ന് പി വൈ പി എ ,സൺഡെസ്ക്കൂൾ വാർഷിക സമ്മേളനവും കിംങ്ങ്സ് ഫാമിലും നടക്കും.

  നഗരത്തിൽ കളിക്കളങ്ങൾ ഓർമ്മയാകുന്നു; മൊബൈൽ മാറ്റിവെച്ചാൽ മക്കൾ എങ്ങോട്ട് പോകണം? കോൺക്രീറ്റ് വഴികളിൽ കുട്ടികാലം തളയ്ക്കപ്പെടുന്നു

ഞായറാഴ്ച രാത്രി യോഗത്തോടെ കൺവൻഷൻ സമാപിക്കും. പാസ്റ്റർമാരായ എൻ.സി.ഫിലിപ്പ് (പ്രസിഡന്റ്), ലാൻസൺ പി.മത്തായി ( സെക്രട്ടറി), എം.ഡി.വർഗീസ് (പബ്ലിസിറ്റി കൺവീനർ)എന്നിവർ കൺവൻഷന് നേതൃത്വം നൽകും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓടുന്ന ട്രെയിനിൽ പൂജയും അഭിഷേകവും; 3 ലക്ഷം നൽകി ബുക്ക് ചെയ്തതെന്ന് റെയിൽവേ! സുരക്ഷയെവിടെയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ
[masterslider id="10"]

Related posts