മലയാളം മിഷൻ കർണ്ണാടക ചാപ്റ്ററിന്റെ അഞ്ച് പുതിയ പഠനകേന്ദ്രങ്ങളുടെ ഉദ്ഘാടനം ഇന്ന് നടക്കും

ബെംഗളൂരു: മലയാളം മിഷൻ കർണ്ണാടക ചാപ്റ്റർ, ബെംഗളൂരു സൗത്ത് മേഖലയ്ക്ക് കീഴിൽ ഇലക്ട്രോണിക് സിറ്റി ഫേസ് 1 ലുള്ള അഞ്ച് പുതിയ മലയാളം മിഷൻ പഠനകേന്ദ്രങ്ങളുടെ സംയുക്തമായ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3 മണിക്ക് ‘നിയോടൗ’ണിലെ ‘സ്‌മോൺഡോവില്ലേ’ ക്ലബ്ഹൌസിൽ വെച്ച് നടക്കും.

താഴെപ്പറയുന്ന പഠനകേന്ദ്രങ്ങലിലെ നൂറ്റിനാല്പ്പതോളം വിദ്യാർത്ഥികളും അവരുടെ അദ്ധ്യാപകരും രക്ഷകർത്താക്കളുമാണ് പരിപാടിയുടെ ഭാഗമാവുന്നത്:

1. ‘നന്മ’ ഇലക്ട്രോണിക് സിറ്റി
2. ‘പൂത്തുമ്പി’ (ആറാട്ട് ഫിറെൻസ)
3. പ്രെസ്റ്റീജ് സൺറൈസ് പാർക്ക്
4. കോൺകോർഡ് മാൻഹാട്ടൻ
5. ‘ആൽമരം’ (ശ്രീറാം സിഗ്നിയ, അജ്‌മേര സ്റ്റോൺ പാർക്ക്)

  ബെംഗളൂരുവിൽ സമഗ്ര വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയ്ക്ക് ഇന്ന് തുടക്കം; എസ്.ഐ.ആറിൽ' വോട്ടർമാർ ചെയ്യേണ്ട കാര്യങ്ങൾ

കർണ്ണാടക മലയാളം മിഷൻ ചാപ്റ്റർ പ്രസിഡന്റ് കെ.ദാമോദരൻ ക്‌ളാസ്സുകളുടെ ഉദ്ഘാടനം നിർവ്വഹിച്ച് മാതൃകാക്ലാസിന് നേതൃത്വം നൽകും.

ചാപ്റ്റർ അക്കാദമിക് കോർഡിനേറ്റർ കൂടിയായ, മീരാനാരായണനാണ് മാതൃകാക്ലാസിലെ മറ്റൊരദ്ധ്യാപിക.

കർണ്ണാടക മലയാളം മിഷൻ ചാപ്റ്റർ കൺവീനർ ടോമി ആലുങ്കൽ, സെക്രട്ടറി ഹിത വേണുഗോപാലൻ, വൈസ് പ്രസിഡന്റ് ഷാഹിന ലത്തീഫ്, വിവിധ മേഖലാ കോർഡിനേറ്റർമാർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് കനത്ത മഴ തുടരുമ്പോഴും ലഭിക്കുന്നത് 21% കുറവ് മഴ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോളുകൾ അറ്റൻഡ് ചെയ്തില്ല'; എച്ച്.ആർ മാനേജർക്ക് വധഭീഷണിയും തെറിവിളിയും, ബെംഗളൂരുവിൽ 24-കാരൻ കുടുങ്ങി!
[masterslider id="10"]

Related posts