ബെംഗളൂരു: മുൻ മന്ത്രി രമേശ് ജാർക്കിഹോളി ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന ‘ലൈംഗിക വീഡിയോ’യിൽ ഉൾപ്പെടുന്നതായി പറയപ്പെടുന്ന പാരാതിക്കാരിയായ യുവതിയുടെ പിതാവ് മകളുടെ മൊഴി രേഖപ്പെടുത്തുന്നതിനെ ചോദ്യം ചെയ്ത് കർണാടക ഹൈക്കോടതിയെ സമീപിച്ചു. മകൾ സാഹചര്യങ്ങൾക്കും രാഷ്ട്രീയത്തിനും ഇരയായതായും, മകളുടെ അസഭ്യ വീഡിയോ വിവിധ മാധ്യമങ്ങൾ സംപ്രേഷണം ചെയ്തതായും പിതാവ് നിവേദനത്തിൽ പറഞ്ഞു. തന്റെ മകൾ ഇരയായിട്ടുണ്ടെന്നും കടുത്ത സമ്മർദ്ദത്തിലാണെന്നും മനസ്സിലാക്കാൻ മാത്രമാണ് താൻ അവളെ ബന്ധപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. “അന്വേഷണത്തിനിടയിൽ, സിആർപിസിയിലെ 164 വകുപ്പ് പ്രകാരം തന്റെ മകളുടെ പ്രസ്താവനരേഖപ്പെടുത്തിയിട്ടുണ്ടെന്ന് അപേക്ഷകൻ മനസ്സിലാക്കിയത് എന്നും നിയമപരമായ എല്ലാ മാനദണ്ഡങ്ങളും കാറ്റിൽപറത്തുന്നു…
Read MoreAuthor: WEB TEAM
ഓല,ഊബർ, വെബ് ടാക്സി നിരക്കുകൾ 92% വരെ വർധിപ്പിച്ചു.
ബെംഗളൂരു: ഓല, ഉബർ ക്യാബുകൾ യാത്രാക്കൂലി വർധിപ്പിച്ചു. സംസ്ഥാന ഗതാഗത വകുപ്പ്, ആപ്ലിക്കേഷൻ അധിഷ്ഠിത ടാക്സികളുടെ നിരക്ക് 35% മുതൽ 92% വരെ ആണ് ഉയർത്തിയിരിക്കുന്നത്. ചെറിയ ക്യാബുകൾക്ക് കുറഞ്ഞത് 75 രൂപയും ആഡംബര ടാക്സികൾക്ക് 150 രൂപയുമാണ് ആദ്യത്തെ 4 കിലോമീറ്ററിന് യാത്രക്കാർ ഇനി മുതൽ നൽകേണ്ടി വരുക. നേരത്തെ നിരക്ക് യഥാക്രമം 44 രൂപയും 80 രൂപയുമായിരുന്നു. പുതിയ നിരക്കുകൾ ഉടൻ പ്രാബല്യത്തിൽ വരും. മുമ്പത്തെ താരിഫ് പുനരവലോകനം ചെയ്തത് 2018 ലായിരുന്നു. 4 കിലോമീറ്ററിന് മുകളിൽ വരുന്ന ഓരോ കിലോമീറ്ററിനും ഈടാക്കേണ്ട താരിഫ് വിജ്ഞാപനത്തിൽ, അതത് ക്ലാസ്സിന്…
Read Moreകെസെറ്റ് 2021; അഡ്മിറ്റ് കാർഡ്, പരീക്ഷാ രീതി, മറ്റ് വിശദാംശങ്ങൾ
ബെംഗളൂരു: ഈ വർഷത്തെ കർണാടക കെസെറ്റ് പരീക്ഷ വരുന്ന ഏപ്രിൽ 11 ന് നടത്തുമെന്ന് മൈസൂർ സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റിൽ അറിയിച്ചു. മൈസൂർ സർവകലാശാലയാണ് കർണാടക സെറ്റ് പരീക്ഷ നടത്തുന്നത്. കർണാടകയിലെ സർവ്വകലാശാലകളിലെയും കോളേജുകളിലെയും അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ ഉദ്യോഗാർത്ഥികളുടെ യോഗ്യത നിർണ്ണയിക്കുന്നതിനാണ് കെ സെറ്റ് പരീക്ഷ നടത്തുന്നത്. കെ സെറ്റ് 2021 രജിസ്ട്രേഷനുകൾ ഇതിനകം പൂർത്തിയായിക്കഴിഞ്ഞു, യോഗ്യതയുള്ള അപേക്ഷകർക്ക് അടുത്ത ആഴ്ചയോടെ അഡ്മിറ്റ് കാർഡുകൾ ലഭിച്ചു തുടങ്ങുന്നതാണ് . കെ സെറ്റ് 2021 അഡ്മിറ്റ് കാർഡുകൾ ഔദ്യോഗിക വെബ്സൈറ്റിൽ റിലീസ് ചെയ്യുന്നതാണ്. പരീക്ഷയ്ക്ക് മുമ്പായി വ്യക്തിഗത കാൻഡിഡേറ്റ്…
Read Moreകോവിഡ് വാക്സിൻ മന്ത്രിക്ക് വീട്ടിൽ എത്തി നൽകി; ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു.
ബെംഗളൂരു:കുത്തിവയ്പ്പ് മാനദണ്ഡങ്ങൾ ലംഘിച്ച് കർണാടക കൃഷി മന്ത്രി ബി സി പാട്ടീലിനും ഭാര്യക്കും കോവിഡ് 19 വാക്സിൻ വീട്ടിൽ എത്തി നൽകിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ഹവേരി ജില്ലയിലെ ഹിരേക്കൂരിലെ താലൂക്ക് ആരോഗ്യ ഓഫീസർ ഡോ. സി ആർ മഖാന്ദറിനെ സസ്‌പെൻഡ് ചെയ്തതായി ആരോഗ്യ, കുടുംബക്ഷേമ കമ്മീഷണർ ഡോ. കെ. വി. ത്രിലോക് ചന്ദ്ര മാർച്ച് 26 ന് പുറപ്പെടുവിച്ച ഉത്തരവിലൂടെ അറിയിച്ചു. ആവർത്തിച്ചുള്ള മുന്നറിയിപ്പും നിർദ്ദേശങ്ങളും നൽകിയിട്ടും അവയെല്ലാം തെറ്റിച്ചുകൊണ്ട് വാക്സിൻ മന്ത്രിക്ക് വസതിയിൽ എത്തി നൽകിയതായി ഉത്തരവിൽ പറയുന്നു. അന്വേഷണം പൂർത്തിയാകുന്നതുവരെ മുൻകൂർ അനുമതിയില്ലാതെ ജോലിസ്ഥലത്ത് നിന്ന്…
Read Moreപ്രധാന ആശുപത്രികളിൽ കോവിഡ് വാർഡുകൾ ഭൂരിഭാഗവും നിറഞ്ഞിരിക്കുന്നതിനാൽ ഡോക്ടർമാർ ആശങ്കയിൽ
ബെംഗളൂരു: കോവിഡ് 19 കേസുകൾ ദിനം പ്രതി വർദ്ധിച്ചുകൊണ്ടിരിക്കെ, നഗരത്തിൽ കോവിഡ് ചികിത്സയുള്ള പ്രധാന ആശുപത്രികളിലെ കോവിഡ് വാർഡുകൾ ഭൂരിഭാഗവും നിറഞ്ഞിരിക്കുന്നതിനാൽ ഡോക്ടർമാർ ആശങ്കയിലാണ്. വരും ദിവസങ്ങളിൽ ഐസിയു കിടക്കകളുടെയും മറ്റ് അടിസ്ഥാന സകര്യങ്ങളുടെയും ആവശ്യം കൂടിവരാൻ സാധ്യത ഉണ്ടെന്നും ഡോക്ടർമാർ ഭയപ്പെടുന്നു. രണ്ടാം തരംഗത്തിലെ 80% കേസുകളും ലക്ഷണങ്ങളില്ലാത്തവയാണെങ്കിലും ഹോം ഐസോലേഷൻ മാത്രമേ ആവശ്യമുള്ളൂ എന്നിരുന്നാലും, നഗരത്തിലെ പ്രധാന ആശുപത്രികളിലെ കോവിഡ് വാർഡുകൾ ഇപ്പോഴേ ഏതാണ്ട് നിറഞ്ഞിരിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. 1,000 കിടക്കകളുള്ള ആശുപത്രിയിൽ 10% കിടക്കകൾ സാധാരണയായി തീവ്രപരിചരണ വിഭാഗത്തിലാണ് ഉണ്ടാവുക. പക്ഷെ ഒരു കോവിഡ് കെയറിൽ ഗുരുതരമായ ലക്ഷണങ്ങളോട് കൂടിയ രോഗികൾക്കായുള്ള…
Read Moreക്യാബുകൾ കിലോമീറ്ററിന് ഈടാക്കുന്നത് 24 രൂപ; കെഎസ്ടിഡിസി എംഡി
ബെംഗളൂരു: സംസ്ഥാനത്തെ വിവിധ ക്യാബ് സർവീസുകളുടെ താരിഫിൽ വ്യത്യാസമുണ്ടെന്ന് ആരോപിച് നൂറുകണക്കിന് ഡ്രൈവർമാർ പ്രതിഷേധിച്ചതിനെ തുടർന്ന് കെ എസ് ടി ഡി സി ക്യാബുകൾ കിലോമീറ്ററിന് ഈടാക്കുന്നത് 24 രൂപയാണെന്ന് കർണാടക സ്റ്റേറ്റ് ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കെഎസ്ടിഡിസി) മാനേജിംഗ് ഡയറക്ടർ വിജയ് ശർമ വ്യക്തമാക്കി. ” സർക്കാർ ഉത്തരവ് പ്രകാരം കിലോമീറ്ററിന് 24 രൂപയാണ് ഞങ്ങൾ ഈടാക്കുന്നത്. സ്വകാര്യ ഓൺലൈൻ ക്യാബ്അഗ്രഗേറ്റർമാർ (ഓല, ഉബർ എന്നിവ) അവരുടെ ബിസിനസ്സ് മോഡലിന്റെ ഭാഗമായി അതിനേക്കാൾ കുറവാണ്ഈടാക്കുന്നത്, ”എന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് ബെംഗളൂരു അന്താരാഷ്ട്ര…
Read More45 വയസ്സിനു മുകളിലുള്ളവരോട് കോവിഡ് പ്രതിരോധ വാക്സിൻ എടുക്കുവാൻ മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തിൽ വൈറസ് രോഗബാധിതരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽകോവിഡ് പ്രതിരോധ മരുന്ന് കുത്തിവയ്പെടുക്കാൻ യോഗ്യരായ ആളുകളോട് കർണാടക മുഖ്യമന്ത്രി ബി എസ്യെദ്യൂരപ്പയും ആരോഗ്യമന്ത്രി ഡോ. കെ. സുധാകറും അഭ്യർത്ഥിച്ചു. 45 വയസിന് മുകളിൽ ഉള്ളവർക്കായുള്ളവാക്സിനേഷൻ ഇന്ന് മുതലാണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. “കൊറോണയ്ക്കെതിരായ നമ്മുടെ സംരക്ഷണ കവർ വാക്സിനാണ്. 45 വയസ്സിനു മുകളിലുള്ള എല്ലാവർക്കുംഇന്ന് വാക്സിൻ ലഭിക്കും. നിങ്ങളുടെ അടുത്തുള്ള വാക്സിനേഷൻ സെന്ററിൽ പോയി വാക്സിൻ നേടാം. നമ്മൾഒന്നിച്ചു നിന്ന് കൊറോണ വൈറസിനെ പരാജയപ്പെടുത്താം” എന്ന് കോവിഡ് ഉയർത്തുന്ന അപകടത്തെകുറച്ചുകാണരുതെന്ന് ജനങ്ങൾക്ക്…
Read Moreബെംഗളൂരുവിലേക്ക് വരുന്ന എല്ലാ യാത്രക്കാർക്കും ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമല്ല.
ബെംഗളൂരു: വ്യാഴാഴ്ച മുതൽ സംസ്ഥാനത്തിന് പുറത്തുനിന്ന് ബെംഗളൂരുവിലേക്ക് വരുന്ന ആർക്കും നെഗറ്റീവ് ആർടി-പിസിആർ പരിശോധനാ റിപ്പോർട്ടുകൾ നിർബന്ധമല്ലെന്ന് ബിബിഎംപി വ്യക്തമാക്കി. അന്യസംസ്ഥാനങ്ങളിൽ നിന്ന് ബെംഗളൂരുവിലേക്ക് വരുന്ന എല്ലാ യാത്രക്കാർക്കും ആർടി–പിസിആർ പരിശോധനാ റിപ്പോർട്ടുകൾ നിർബന്ധമാക്കാൻ ഞങ്ങൾ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഈ നിർദ്ദേശത്തിന് സംസ്ഥാന സർക്കാർ അംഗീകാരം നൽകിയിട്ടില്ല എന്ന് ബി ബി എം പി കമ്മീഷണർ എൻ. മഞ്ജുനാഥ് പ്രസാദ് പറഞ്ഞു. മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ അധ്യക്ഷത വഹിച്ച അവലോകന യോഗത്തിലാണ് ഇത് അറിയിച്ചത് . നഗരത്തിലേക്ക് യാത്രക്കാരെ പരിമിതപ്പെടുത്തുന്നത് സമ്പദ്‌വ്യവസ്ഥയെ ബാധിക്കും എന്നതിനോടൊപ്പം ഇത് കൃത്യമായി നടപ്പിലാക്കുവാനും പ്രയാസകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രസ്തുത നടപടിയുമായി…
Read Moreപകർച്ചവ്യാധിക്കിടയിലും എച്ച്എഎൽ ന് 22,700 കോടി രൂപയുടെ വരുമാനനേട്ടം
ബെംഗളൂരു: കോവിഡ് പകർച്ചവ്യാധിക്ക് നടുവിലും അഭിമാനകരമായ നേട്ടം കൈവരിച്ചിരിക്കുകയാണ് പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ്. ദേശീയ എയ്‌റോസ്‌പേസ്, പ്രതിരോധ കമ്പനിയായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎൽ) ബുധനാഴ്ച അവസാനിച്ച 2020-21 സാമ്പത്തിക വർഷത്തിൽ 22,700 കോടിയിലധികം വരുമാനം(താൽക്കാലികവും ഓഡിറ്റുചെയ്യാത്തതും) രേഖപ്പെടുത്തിയതായി പ്രഖ്യാപിച്ചു. കമ്പനിയുടെ പ്രവർത്തനങ്ങളെ ബാധിക്കുകയും വിതരണ ശൃംഖലയെ (രാജ്യത്തിനകത്തും പുറത്തും) തടസ്സപ്പെടുത്തുകയും ചെയ്ത കോവിഡ് 19 മഹാമാരിയുടെ ഇടയിലാണ് ഈ നേട്ടം ഉണ്ടായത്, ” എന്ന് എച് എഎൽ പ്രസ്താവനയിൽ അറിയിച്ചു. എച്ച്‌എഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ആർ മാധവൻ, എച്ച്‌എഎല്ലിന്റെ…
Read Moreനഗരത്തിൽ ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം 31 ആയി
ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തിൽ പുതിയ കോവിഡ് 19 കേസുകളുടെ എണ്ണത്തിൽ ബെംഗളൂരു നഗര ജില്ല തുടർച്ചയായി കുതിച്ചുയരുന്ന സാഹചര്യത്തിൽ ബി ബി എം പി മൂന്ന് കണ്ടൈൻമെന്റ് സോണുകൾ കൂടി നഗരത്തിൽ കണ്ടെത്തി. ഇതോടെ നഗരത്തിൽ ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം 31 ആയി ഉയർന്നു . ദസറഹള്ളി, ആർആർ നഗർ, യെലഹങ്ക സോണുകളിൽ ഓരോ കണ്ടൈൻമെന്റ് സോണുകൾ വീതമാണ് പുതിയയാതായി കണ്ടെത്തിയത്. ഓരോന്നിലും യഥാക്രമം ഒമ്പത്, 15, ആറ് കേസുകൾ വീതമാണ് തിരിച്ചറിഞ്ഞത്. ദസറഹള്ളി , യെലഹങ്ക സോണുകളിലാണ് കൂടുതൽ ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകൾ ഉള്ളത് (9), ബിബിഎംപി ഈസ്റ്റ് (8),…
Read More