ബെംഗളൂരുവിലേക്ക് വരുന്ന എല്ലാ യാത്രക്കാർക്കും ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമല്ല.

ബെംഗളൂരു: വ്യാഴാഴ്ച മുതൽ സംസ്ഥാനത്തിന് പുറത്തുനിന്ന് ബെംഗളൂരുവിലേക്ക് വരുന്ന ആർക്കും നെഗറ്റീവ് ആർടി-പിസിആർ പരിശോധനാ റിപ്പോർട്ടുകൾ നിർബന്ധമല്ലെന്ന് ബിബിഎംപി വ്യക്തമാക്കി.

അന്യസംസ്ഥാനങ്ങളിൽ നിന്ന്  ബെംഗളൂരുവിലേക്ക് വരുന്ന എല്ലാ യാത്രക്കാർക്കും ആർടിപിസിആർ പരിശോധനാ റിപ്പോർട്ടുകൾ നിർബന്ധമാക്കാൻ ഞങ്ങൾ നിർദ്ദേശിച്ചിരുന്നു. എന്നാൽ നിർദ്ദേശത്തിന് സംസ്ഥാന സർക്കാർ അംഗീകാരം നൽകിയിട്ടില്ല എന്ന് ബി ബി എം പി കമ്മീഷണർ എൻ. മഞ്ജുനാഥ് പ്രസാദ് പറഞ്ഞു.

  വാഹനമോടിക്കാൻ റോഡില്ലേ അതോ സമയമില്ലേ? രാജ്യത്ത് ഏറ്റവും കൂടുതൽ ട്രാഫിക് ബ്ലോക്കുള്ള നഗരമായി ബെംഗളൂരു മാറിയത് എങ്ങനെ?

മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ അധ്യക്ഷത വഹിച്ച അവലോകന യോഗത്തിലാണ് ഇത് അറിയിച്ചത് . നഗരത്തിലേക്ക് യാത്രക്കാരെ പരിമിതപ്പെടുത്തുന്നത് സമ്പദ്‌വ്യവസ്ഥയെ ബാധിക്കും എന്നതിനോടൊപ്പം ഇത് കൃത്യമായി നടപ്പിലാക്കുവാനും പ്രയാസകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രസ്തുത നടപടിയുമായി ബന്ധപ്പെട്ട ഉത്തരവുകളൊന്നും ഇതുവരെയും പുറത്തുവന്നിട്ടില്ല.

അതേസമയം കേരള,മഹാരാഷ്ട്ര,പഞ്ചാബ്, ചണ്ഡിഗഡ് എന്നിവിടങ്ങളില്‍ നിന്ന് കര്‍ണാടകയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് നെഗറ്റീവ് ആർടി-പിസിആർ പരിശോധനാ റിപ്പോർട്ടുകൾ നിര്‍ബന്ധമാണ്‌ എന്ന ഉത്തരവ് ഇതുവരെ പിന്‍ വലിച്ചിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്ക്രീൻ യുഗത്തിൽ കുട്ടികളെ വീണ്ടും പുസ്തകപ്രേമികളാക്കാൻ രണ്ട് ടെക്കികൾ: അപ്പാർട്ട്മെന്റുകൾക്കായി 'ബുക്സ് ട്രൈബ്' കൂട്ടായ്മ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്തെ ഗ്രാമങ്ങളിൽ തൊഴിലില്ലായ്മ രൂക്ഷം: ബെംഗളൂരുവിലേക്ക് വൻ കുടിയേറ്റമെന്ന് റിപ്പോർട്ട്
[masterslider id="10"]

Related posts