നഗരത്തിൽ നിന്നുള്ള കോവിഡ് രോഗികൾ ചികിത്സക്കായ്‌ മംഗളൂരുവിലേക്കും

ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തിൽ നഗരത്തിൽ വൈറസ് വ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ  നഗരത്തിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിലെ കിടക്കകളുടെ ലഭ്യത കുറവ്, ചില കോവിഡ് രോഗികളെ ദക്ഷിണ കന്നഡയിൽ ചികിത്സ തേടാൻ നിർബന്ധിതരാക്കുന്നു. ഇത്തരത്തിൽ നഗരത്തിൽ നിന്നും ചികിത്സതേടി എത്തിയ രോഗികളുടെ എണ്ണത്തിൽ വർധനവ് ഉള്ളതായി ജില്ലാ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് നിരീക്ഷിച്ചു. “ഞങ്ങൾ അവർക്ക് ചികിത്സ നിഷേധിക്കുന്നില്ല. എന്നാൽ മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള രോഗികളുടെ എണ്ണം കൂടുന്നത് ഇവിടുത്തെ ചികിത്സ സംവിധാനത്തെ ബാധിക്കാൻ സാധ്യതയുണ്ട്, ” എന്ന് ഡെപ്യൂട്ടി കമ്മീഷണർ കെ വി രാജേന്ദ്ര പറഞ്ഞു. ബെംഗളൂരു,…

Read More

കോവിഡ് 19 രോഗി നഗരത്തിലെ ആശുപത്രിയിൽ ആത്മഹത്യ ചെയ്തു

ബെംഗളൂരു: 61 കാരനായ കോവിഡ് രോഗിയെ വെള്ളിയാഴ്ച രാത്രി ബെംഗളൂരുവിലെ വിജയനഗർ ആശുപത്രിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. രോഗിയെ വെള്ളിയാഴ്ച ഐസിയുവിൽ നിന്ന് മാറ്റിയിരുന്നു. “രാത്രി 11.30 ന് രോഗിയുടെ അറ്റൻഡർ വീട്ടിലേക്ക് പോയിരുന്നു. അതിന് ശേഷം അയാൾ മുറി അകത്ത് നിന്നും പൂട്ടിയതിന് ശേഷം അത്മഹത്യ ചെയ്യുകയായിരുന്നു. മരുന്നുകൾ നൽകാനായി ഞങ്ങളുടെ സ്റ്റാഫ് അദ്ദേഹത്തിന്റെ മുറിയിലേക്ക് പോയപ്പോൾ, മുറി അകത്ത് നിന്നും പൂട്ടിയിട്ടതായി കണ്ടെത്തി തുടർന്ന് ഞങ്ങൾ  വാതിൽ ബലമായി തുറന്നപ്പോളാണ് രോഗിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. പോലീസ് അന്വേഷണം നടത്തി മൃതദേഹം വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട് “,…

Read More

സർക്കാർ, സ്വകാര്യ മെഡിക്കൽ കോളേജുകൾ എല്ലാ കിടക്കകളും കോവിഡ് രോഗികൾക്കായി നീക്കിവച്ചിരിക്കണം: ആരോഗ്യ മന്ത്രി.

ബെംഗളൂരു: മൂന്ന് നാല് ദിവസത്തിനുള്ളിൽ കോവിഡ് രോഗികൾക്കായി കിടക്കകൾ നീക്കിവയ്ക്കണമെന്ന് ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ എല്ലാ സ്വകാര്യ, സർക്കാർ മെഡിക്കൽ കോളേജുകളോടും ആവശ്യപ്പെട്ടു എന്നിരുന്നാലും, അടിയന്തിര ചികിത്സക്കും അമ്മ–ശിശു സംരക്ഷണത്തിനും ഡയാലിസിസിനും വേണ്ടിയുള്ള കിടക്കകൾ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 12 സ്വകാര്യ മെഡിക്കൽ കോളേജുകൾക്കും നാല് സർക്കാർ ആശുപത്രികൾക്കും ഇത് ബാധകമാണ്   (വിക്ടോറിയ, ബോറിംഗ്, ചരക, എച്ച്എസ്ഐഎസ് ഗോഷ) “ഇത് ചെയ്യുന്നതിലൂടെ അധികമായി 7,500 കിടക്കകൾ ലഭിക്കുമെന്ന് സംസ്ഥാനം പ്രതീക്ഷിക്കുന്നു. 30 കിടക്കയിൽ താഴെയുള്ള എല്ലാ ആശുപത്രികളിലും കോവിഡ് ഇതര  രോഗികളെ മാത്രമേ പ്രവേശിപ്പിക്കാവൂ.…

Read More

കൂടുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ശുപാർശ ചെയ്ത് കോവിഡ് സാങ്കേതിക ഉപദേശക സമിതി.

ബെംഗളൂരു: 1.5 ലക്ഷത്തിന് അടുത്ത് ആക്റ്റീവ് കോവിഡ് 19 വൈറസ് കേസുകൾ ബെംഗളൂരുവിൽ രേഖപ്പെടുത്തിയ സാഹചര്യത്തിൽ കോവിഡ് -19 കർണാടക ടാസ്ക് അഡ്വൈസറി കമ്മിറ്റി, നഗരത്തിൽ സമ്പർക്കം കുറക്കാനും വൈറസ് വ്യാപനം നിയന്ത്രണത്തിലാക്കുവാനും വേണ്ടി 14 ദിവസത്തേക്ക് ലോക്ക്ഡൗൺ ഉൾപ്പെടെയുള്ള കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. രാജ്യത്തെ ഏറ്റവും കൂടുതൽ ആക്റ്റീവ് കോവിഡ് കേസുകൾ നിലവിലുള്ള നഗരവും ജില്ലയുമാണ് ബെംഗളൂരു. ചികിത്സ പ്രതിസന്ധിയെ നേരിടാൻ കിടക്കകളുടെ എണ്ണം വർദ്ധിപ്പിക്കാനും പാനൽ അംഗങ്ങൾ സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ട്. ഒക്ടോബർ–നവംബർ മാസങ്ങളിൽ കോവിഡ് മൂന്നാം തരംഗ സാധ്യതയും ടി എ സി അംഗങ്ങൾ മുൻകൂട്ടി കാണുന്നുണ്ട് അതനുസരിച്ച്,…

Read More

രാജ്യത്ത് ഏറ്റവും കൂടുതൽ ആക്റ്റീവ് കോവിഡ് കേസുകൾ ഉള്ള ജില്ല?

ബെംഗളൂരു: രണ്ടാം തരംഗത്തിൽ കോവിഡ് നഗരത്തിൽ പിടിമുറുക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ ഉള്ള ജില്ലയായി ബെംഗളൂരു നഗര ജില്ല മാറി. വെള്ളിയാഴ്ച വരെ ഉള്ള കണക്കുകൾ പ്രകാരം 1.5 ലക്ഷത്തിൽ താഴെ ആക്റ്റീവ് കോവിഡ് കേസുകൾ നഗര ജില്ലയിൽ റിപ്പോർട്ട് ചെയ്തു. ബെംഗളൂരു ജില്ലയിൽ വെള്ളിയാഴ്ച 16,662 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. നഗരത്തിൽനിലവിൽ മൊത്തം 1,49,624 ആക്റ്റീവ് കോവിഡ് കേസുകൾ ഉണ്ട്.  വെള്ളിയാഴ്ച വരെ 1.1 ലക്ഷം ആക്റ്റീവ് കേസുകളുള്ള പൂനെ ആണ് രാജ്യത്ത് രണ്ടാം സ്ഥാനത്തുള്ളത്. ദില്ലിയിൽ ആക്റ്റീവ് കോവിഡ്…

Read More

കോവിഡ് രോഗിക്ക് ചികിത്സ നിഷേധിച്ചു;സ്വകാര്യ ആശുപത്രിക്കെതിരെ എഫ്‌.ഐ.ആർ.

ബെംഗളൂരു: കോവിഡ് 19 രോഗിക്ക് ചികിത്സ നിഷേധിച്ചു എന്ന പരാതിയെ തുടർന്ന് നഗരത്തിലെ ഒരു സ്വകാര്യആശുപത്രിക്ക് എതിരെ എഫ്‌.ഐ.ആർ ഫയൽ ചെയ്തു. ബൊമ്മനഹള്ളി ആരോഗ്യവകുപ്പ് ഓഫീസർ ഡോ. നാഗേന്ദ്ര നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബന്നാർഘട്ട റോഡിലെ ഫോർട്ടിസ് ആശുപത്രിക്ക് എതിരെയാണ് പോലീസ് എഫ് ഐ ആർ ഫയൽ ചെയ്തത്. ആശുപത്രിയിൽ  പ്രവേശിപ്പിക്കാൻ അധികൃതർ വിസമ്മതിച്ചതിനെത്തുടർന്ന് ഉത്‌പാൽ സിൻഹ എന്ന രോഗി (77) ഫോർട്ടിസ് ആശുപത്രി മതിൽക്കെട്ടിന് ഉള്ളിൽ വെച്ചാണ് മരിച്ചത്. “കോവിഡ് 19 രോഗിയായിരുന്ന അദ്ദേഹത്തിന്ഗുരുതരമായ ശ്വാസതടസ്സം ഉണ്ടായിരുന്നു” എന്ന് പുട്ടനെഹള്ളി സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ…

Read More

വാരാന്ത്യ കർഫ്യൂ;എയർപോർട്ടിലേക്ക് ബി‌.എം‌.ടി‌.സി 48 ബസ് സർവീസുകൾ നടത്തും

ബെംഗളൂരു: നഗരത്തിൽ വാരാന്ത്യ കർഫ്യൂ വെള്ളിയാഴ്ച വൈകുന്നേരം 6 മുതൽ തിങ്കളാഴ്ച രാവിലെ 9 വരെ അടുത്ത രണ്ടാഴ്ചത്തേക്ക് പ്രാബല്യത്തിൽ വരുന്ന പശ്ചാത്തലത്തിൽ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ബെംഗളൂരു നഗരത്തിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാരെ കർഫ്യൂ വലക്കാതിരിക്കുവാനായി ശനിയാഴ്ചയും ഞായറാഴ്ചയും വിമാനത്താവളത്തെ നഗരവുമായി ബന്ധിപ്പിക്കുന്ന വായു വജ്രയുടെ (എ / സിവോൾവോ ബസുകൾ) 48 സർവീസുകൾ നടത്തുമെന്ന് ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ(ബിഎംടിസി) അറിയിച്ചു. അനുവദനീയമായ വ്യവസായങ്ങളിലും സർക്കാർ ഓഫീസുകളിലും ജോലി ചെയ്യുന്ന ജീവനക്കാരുടെ ആവശ്യം പരിഗണിച്ച്, വാരാന്ത്യ കർഫ്യൂവിൽ 500 സാധാരണ സർവീസുകളും ഉണ്ടായിരിക്കും എന്ന് ബി എം…

Read More

നമ്മ മെട്രോ സർവീസുകൾ നിർത്തുന്നു.

ബെംഗളൂരു: കോവിഡ് വൈറസ് വ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ 2021 മെയ് 4 വരെ വാരാന്ത്യങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള  സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) ശനി, ഞായർ ദിവസങ്ങളിൽ ട്രെയിനുകൾ ഓടിക്കില്ലെന്ന് പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതൽ വെള്ളി വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ (ഏപ്രിൽ 26 മുതൽ മെയ് 4 വരെ) രാവിലെ 7 മണിക്ക് ട്രെയിനുകൾ പതിവുപോലെ പ്രവർത്തിക്കുന്നതാണ്.  എന്നിരുന്നാലും, ടെർമിനൽ സ്റ്റേഷനുകളായ നാഗസന്ദ്ര, സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട്, മൈസുരു റോഡ്, ബയപ്പനഹള്ളി സ്റ്റേഷനുകളിൽ നിന്നുള്ള അവസാന സർവീസുകൾ രാത്രി 7.30 ന് ആയിരിക്കും…

Read More

റെയിൽവേ സ്റ്റേഷനുകളിൽ ഇനി കോവിഡ് -19 അസ്സിസ്റ്റൻസ് കിയോസ്‌ക്കുകൾ

ബെംഗളൂരു: നഗരത്തിൽ  പകർച്ചവ്യാധിയുടെ വ്യാപനം രൂക്ഷമായതോടെ കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങളെ അറിയിക്കുന്നതിനും അവരെ സഹായിക്കുന്നതിനായിയും സൗത്ത് വെസ്റ്റേൺ റെയിൽ‌വേ വ്യാഴാഴ്ച ബെംഗളൂരുവിലെ മൂന്ന് പ്രധാന റെയിൽ‌വേ സ്റ്റേഷനുകളിൽ കോവിഡ് -19 സഹായ കിയോസ്കുകൾ പ്രവർത്തിപ്പിക്കാൻ തുടങ്ങി. കെ എസ് ആർ ബെംഗളൂരു  , യശ്വന്ത്പൂർ, ബെംഗളൂരു  കന്റോൺമെന്റ് എന്നീ മൂന്ന്  സ്റ്റേഷനുകളിലാണ് കിയോസ്കുകൾ വെച്ചിട്ടുള്ളത്. “ഈ കിയോസ്‌കുകളിൽ, സംസ്ഥാനത്തെ കോവിഡ് 19 ഹെൽപ്പ്ലൈൻ നമ്പറുകൾ, ടെസ്റ്റിംഗ് സെന്ററുകളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ, ആംബുലൻസുകളെ ബന്ധപ്പെടാനുള്ള നമ്പറുകൾ ആശുപത്രികൾ, കിടക്ക ലഭ്യത വിവരങ്ങൾ , കോവിഡ് 19 കർണാടക മാർഗ്ഗനിർദ്ദേശങ്ങൾ, മറ്റ് സംസ്ഥാനങ്ങളിലെ  കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ  എന്നിവ സംബന്ധിച്ച പ്രധാന…

Read More

സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം: എച്ച്.ഡി.ദേവേഗൗഡ.

ബെംഗളൂരു: കോവിഡ് കേസുകൾ വൻ തോതിൽ വർധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത്  സർക്കാർ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യണമെന്ന് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പക്ക് എഴുതിയ കത്തിൽ ജെ ഡി എസ് മുതിർന്ന നേതാവും മുൻ പ്രധാനമന്ത്രിയുമായ എച് ഡിദേവഗൗഡ ആവശ്യപ്പെട്ടു. പകർച്ചവ്യാധിയുടെ രണ്ടാം തരംഗത്തിൽ കൂടുതൽ ആളുകൾ രോഗബാധിതരാകുന്നുവെന്ന് ദേവേഗൗഡ ചൂണ്ടിക്കാട്ടി. സർക്കാർ, സ്വകാര്യ ആശുപത്രികൾ രോഗികളുടെ അമിതഭാരവുമായി മല്ലിടുന്നതിനാൽ ദുരിതബാധിതരിൽ പലർക്കും കിടക്കകളും മരുന്നുകളും ലഭിക്കുന്നില്ലെന്നും അദ്ദേഹം കത്തിൽ പറഞ്ഞു. ഓക്സിജനും വെന്റിലേറ്ററും ഉൾപ്പെടെയുള്ള ആശുപത്രികൾക്ക് ആവശ്യമായ സൗകര്യങ്ങൾ നൽകുന്നതിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Read More
Click Here to Follow Us