കോവിഡ് രോഗിക്ക് ചികിത്സ നിഷേധിച്ചു;സ്വകാര്യ ആശുപത്രിക്കെതിരെ എഫ്‌.ഐ.ആർ.

ബെംഗളൂരു: കോവിഡ് 19 രോഗിക്ക് ചികിത്സ നിഷേധിച്ചു എന്ന പരാതിയെ തുടർന്ന് നഗരത്തിലെ ഒരു സ്വകാര്യആശുപത്രിക്ക് എതിരെ എഫ്‌.ഐ.ആർ ഫയൽ ചെയ്തു.

ബൊമ്മനഹള്ളി ആരോഗ്യവകുപ്പ് ഓഫീസർ ഡോ. നാഗേന്ദ്ര നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബന്നാർഘട്ട റോഡിലെ ഫോർട്ടിസ് ആശുപത്രിക്ക് എതിരെയാണ് പോലീസ് എഫ് ആർ ഫയൽ ചെയ്തത്.

  മുസ്ലീം വ്യക്തിനിയമത്തിൽ ഇളവുണ്ടെങ്കിലും ഈ കാര്യത്തിൽ രക്ഷയില്ല! കർണാടക ഹൈക്കോടതിയുടെ സുപ്രധാന വിധി

ആശുപത്രിയിൽ  പ്രവേശിപ്പിക്കാൻ അധികൃതർ വിസമ്മതിച്ചതിനെത്തുടർന്ന് ഉത്‌പാൽ സിൻഹ എന്ന രോഗി (77) ഫോർട്ടിസ് ആശുപത്രി മതിൽക്കെട്ടിന് ഉള്ളിൽ വെച്ചാണ് മരിച്ചത്.

കോവിഡ് 19 രോഗിയായിരുന്ന അദ്ദേഹത്തിന്ഗുരുതരമായ ശ്വാസതടസ്സം ഉണ്ടായിരുന്നുഎന്ന് പുട്ടനെഹള്ളി സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.

പ്രസ്തുത ആശുപത്രി സർക്കാറിൻ്റെ കോവിഡ് മാനദണ്ഡമനുസരിച്ച് 339 കിടക്കകളെങ്കിലും കോവിഡ് രോഗികൾക്കായി നീക്കിവയ്ക്കണമെന്ന് ഡോക്ടർനാഗേന്ദ്ര വ്യക്തമാക്കിയതായും പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ ഐ.ടി.ആർ സമർപ്പിക്കുന്നവർ സൂക്ഷിക്കുക; വാട്‌സ്ആപ്പിൽ ഈ സന്ദേശം വന്നോ? ഒറ്റ ക്ലിക്കിൽ ബാങ്ക് അക്കൗണ്ട് പൂജ്യമാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാർത്ഥികൾക്ക് സ്കൂളുകൾ സുരക്ഷിതമാണോ? ബംഗളൂരുവിൽ ആശങ്കയേറുന്നു; തിരുത്തൽ നടപടികൾ വേണമെന്ന് വിദഗ്ദ്ധർ
[masterslider id="10"]

Related posts