ഹിലരി നടന്നു കേറുന്നു ചരിത്രത്തിലേക്ക് ..അമേരികന്‍ രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ ആദ്യത്തെ വനിതാ സ്ഥാനാര്‍ഥിയായി.

ഫിലഡല്‍ഫിയ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി ഹിലരി ക്ലിന്റണെ ഔദ്യോഗികമായി തെരഞ്ഞെടുത്തു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ചതുര്‍ദിന കണ്‍വന്‍ഷനിലാണ് ഔദ്യോഗിക പ്രഖ്യാപനം. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് രു വനിത യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുന്നത്.

വിവിധ സംസ്ഥാനങ്ങളില്‍നിന്നായി ആകെ 4763 പ്രതിനിധികളാണ് ഡെമോക്രാറ്റിക് കണ്‍വന്‍ഷനില്‍ പങ്കെടുത്തത്. ഇതില്‍ 2383 പേരുടെ പിന്തുണയാണ് ഹില്ലരി നേടിയത്. പ്രൈമറികളില്‍ ഹില്ലിരിയുടെ കടുത്ത എതിരാളിയായിരുന്ന ബേര്‍ണി സാന്‍ഡേഴ്‌സണ് 1,865 വോട്ടുകളാണ് ലഭിച്ചത്.

  അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു: വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് ട്രംപ്

കണ്‍വന്‍ഷനില്‍ പ്രഥമവനിത മിഷേല്‍ ഒബാമയും സെനറ്റര്‍ ബേര്‍ണി സാന്‍ഡേഴ്‌സും ഹില്ലരിക്കു പിന്തുണ പ്രഖ്യാപിച്ചു പ്രസംഗിച്ചിരുന്നു. എന്നാല്‍ സാന്‍ഡേഴ്‌സിന്റെ ചില അനുയായികള്‍ ബഹളമുണ്ടാക്കി. സാന്‍ഡേഴ്‌സാണു നേതൃത്വത്തില്‍ വരേണ്ടതെന്ന് അവര്‍ മുദ്രാവാക്യം മുഴക്കുകയും ചെയ്തു.

2001-ല്‍ ന്യൂയോര്‍ക്ക് സെനറ്ററായി ഉജ്വല വിജയം നേടിയ ഹില്ലരി അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി തെരഞ്ഞെടുപ്പിലൂടെ ഔദ്യോഗികസ്ഥാനത്തെത്തുന്ന പ്രഥമ വനിതയായിരുന്നു. 2009ല്‍ അമേരിക്കയുടെ 67-മത്  സെക്രട്ടറി ഓഫ് സ്‌റ്റേറ്റ് ആയി നിയമിതയായി. 2013 വരെ ഈ സ്ഥാനത്തു തുടര്‍ന്ന അവര്‍ മികച്ച ഭരണാധികാരി, നയതന്ത്രജ്ഞ എന്നീ നിലകളില്‍ തന്റെ മികവ് തെളിയിച്ചു.

  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ

പൊതുജീവിതത്തിന്റെ തുടക്കം മുതല്‍ സ്ത്രീ സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടി നിലകൊണ്ട നേതാവായിരുന്നു ഹില്ലരി ക്ലിന്റണ്‍. നേരത്തേ, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആവശ്യം കോണ്ടമല്ല, കുട്ടികളെ; ലോക ഒന്നാം നമ്പർ ബ്രാൻഡായ ‘ഡ്യൂറെക്സിന്’ കർശന നിയന്ത്രണം ഏർപ്പെടുത്തി
[masterslider id="10"]

Related posts