16 വര്‍ഷമായി തുടരുന്ന നിരാഹാരം സമരം നിര്‍ത്താന്‍ തീരുമാനിച്ചു ഇറോം ഷര്‍മിള

ന്യൂഡല്‍ഹി :മണിപ്പുരില്‍ നടപ്പാക്കിവരുന്ന പ്രത്യേക സൈനികാധികാര നിയമ(അഫ് സ്പ)ത്തിനെതിരെ 16 വര്‍ഷമായി നടത്തിവരുന്ന നിരാഹാരസമരം ഇറോം ശര്‍മിള അവസാനിപ്പിക്കുന്നു.

ആഗസ്ത് ഒന്‍പതിനു നിരാഹാരം നിര്‍ത്തുമെന്നും വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അവര്‍ കോടതിയെ അറിയിച്ചു. അടുത്ത വര്‍ഷമാണ് മണിപ്പുരില്‍ നിയമസഭ തെരഞ്ഞെടുപ്പ്. സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നാണ് ശര്‍മിളയുടെ പ്രഖ്യാപനം. നിരാഹാരസമരത്തില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്നും അഫ്സ്പക്കെതിരെ പോരാട്ടം തുടരുമെന്നും അവര്‍ പറഞ്ഞു.

  പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; വഞ്ചന അരുത്!" നീറ്റ് കൊടുങ്കാറ്റിൽ സച്ചിന്റെ നിർണ്ണായക പ്രതികരണം

വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നുവെന്നും ശര്‍മിള കോടതിയില്‍ പറഞ്ഞു. എല്ലാ മാസവും 15 ദിവസം കോടതിയില്‍ ഹാജരാകണമെന്ന നിബന്ധനപ്രകാരം ചൊവ്വാഴ്ച കോടതിയില്‍ എത്തിയപ്പോഴാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. മണിപ്പുരിലെ മാലമില്‍ അസം റൈഫിള്‍സ് സൈനികര്‍ നിരപരാധികളായ 10 പേരെ വെടിവച്ചുകൊന്നതില്‍ പ്രതിഷേധിച്ച് 2000 നവംബര്‍ രണ്ടിനാണ് ഇറോം ശര്‍മിള അനിശ്ചിതകാല നിരാഹാരം ആരംഭിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒരു മാസമായി 16 കാരൻ കരകയറാതെ വെള്ളത്തിൽ; ആശങ്കയിലായി നാട്ടുകാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സോനം വാങ്ചുക്കിന്റെ തീരുമാനം സ്വാഗതാർഹം; ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്ന് അഭിജിത് ദീപ്കെ
[masterslider id="10"]

Related posts