വാരാന്ത്യ കർഫ്യൂ;എയർപോർട്ടിലേക്ക് ബി‌.എം‌.ടി‌.സി 48 ബസ് സർവീസുകൾ നടത്തും

ബെംഗളൂരു: നഗരത്തിൽ വാരാന്ത്യ കർഫ്യൂ വെള്ളിയാഴ്ച വൈകുന്നേരം 6 മുതൽ തിങ്കളാഴ്ച രാവിലെ 9 വരെ അടുത്ത രണ്ടാഴ്ചത്തേക്ക് പ്രാബല്യത്തിൽ വരുന്ന പശ്ചാത്തലത്തിൽ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ബെംഗളൂരു നഗരത്തിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാരെ കർഫ്യൂ വലക്കാതിരിക്കുവാനായി ശനിയാഴ്ചയും ഞായറാഴ്ചയും വിമാനത്താവളത്തെ നഗരവുമായി ബന്ധിപ്പിക്കുന്ന വായു വജ്രയുടെ ( / സിവോൾവോ ബസുകൾ) 48 സർവീസുകൾ നടത്തുമെന്ന് ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ(ബിഎംടിസി) അറിയിച്ചു.

  14 വയസ്സുകാരി വീട്ടിൽ പ്രസവിച്ചു; മാതാപിതാക്കളെ കാണാനില്ലെന്ന് പരാതി, അന്വേഷണം ആരംഭിച്ച് പോലീസ്

അനുവദനീയമായ വ്യവസായങ്ങളിലും സർക്കാർ ഓഫീസുകളിലും ജോലി ചെയ്യുന്ന ജീവനക്കാരുടെ ആവശ്യം പരിഗണിച്ച്, വാരാന്ത്യ കർഫ്യൂവിൽ 500 സാധാരണ സർവീസുകളും ഉണ്ടായിരിക്കും എന്ന് ബി എം ടി സി  അധികൃതർ വ്യക്തമാക്കി.

കോവിഡ് രണ്ടാം തരംഗത്തിൽ നഗരത്തിൽ വൈറസ്‌ വ്യാപനം ദിനംപ്രതി വർധിച്ചു വരുന്ന സാഹചര്യത്തിലാണ് സർക്കാർ വാരാന്ത്യ കർഫ്യു പ്രഖ്യാപിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മേഖലയിലെ രണ്ട് പ്രധാന ദേശീയപാതകളിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു: യാത്ര ഇനി ചെലവേറും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം
[masterslider id="10"]

Related posts