ബെംഗളൂരു: നഗരത്തിലെ റോഡിലെ കുഴിയെത്തുടർന്നുണ്ടാകുന്ന അപകടങ്ങൾക്ക് 15,000 രൂപ നഷ്ടപരിഹാരം നൽകുമെന്ന് ബി.ബി.എം.പി. അറിയിച്ചു. കർണാടക ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്നാണ് നടപടി. അപകടത്തിൽ ജീവഹാനിയുണ്ടായാൽ മൂന്നുലക്ഷം രൂപവരെ നഷ്ടപരിഹാരം നൽകും. അപകടം നടന്ന് 30 ദിവസത്തിനുള്ളിൽ നഷ്ടപരിഹാരത്തിനുള്ള അപേക്ഷ കോർപ്പറേഷനിൽ സമർപ്പിക്കണം. കുഴിയെത്തുടർന്നുണ്ടായ അപകടമാണിതെന്ന് തെളിയിക്കുന്ന രേഖകളും ഇതിനൊപ്പം നൽകണം. പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് രേഖയായി പരിഗണിക്കും. അപകടത്തിൽ പരിക്കേൽക്കുന്നവർക്ക് നഷ്ടപരിഹാരത്തുക കൂടാതെ അടിയന്തര ചികിത്സാസഹായമായി 5000 രൂപ മുതൽ 10,000 രൂപവരെ അനുവദിക്കാം. ബി.ബി.എം.പി. സ്പെഷ്യൽ കമ്മിഷണർക്കാണ് ഇതിനുള്ള അധികാരം നൽകിയിരിക്കുന്നത്.
Read MoreAuthor: ന്യൂസ് ഡെസ്ക്
അഞ്ചുമണിക്കൂറിനുള്ളിൽ രോഗിയെ നഗരത്തിലെ ഹോസ്പിറ്റലിൽ എത്തിക്കാൻ നിർദ്ദേശം; കെ.എം.സി.സി. ആംബുലൻസ് കുതിച്ച് പാഞ്ഞ് 408 കിലോമീറ്റർ താണ്ടിയെത്തിയത് നാലേകാൽ മണിക്കൂർകൊണ്ട്!!
ബെംഗളൂരു: അഞ്ചുമണിക്കൂറിനുള്ളിൽ രോഗിയെ നഗരത്തിലെ ഹോസ്പിറ്റലിൽ എത്തിക്കാൻ നിർദ്ദേശം ലഭിച്ചതിനെ തുടർന്ന് കെ.എം.സി.സി. ആംബുലൻസ് കുതിച്ച് പാഞ്ഞ് 408 കിലോമീറ്റർ താണ്ടിയെത്തിയത് നാലേകാൽ മണിക്കൂർകൊണ്ട്. അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ള രോഗിയെ ദക്ഷിണ കന്നഡ പുത്തൂരിൽനിന്ന് നാലേകാൽ മണിക്കൂറുർ കൊണ്ടാണ് ബെംഗളൂരുവിലെത്തിച്ചത്. സക്‌ലേഷ്പുര സ്വദേശിയായ സഹന(22)യെയാണ് പുത്തൂർ മഹാവീർ ആശുപത്രിയിൽനിന്ന് റോഡുമാർഗം ബെംഗളൂരു വൈറ്റ് ഫീൽഡിലെ വൈദേഹി മെഡിക്കൽ കോളേജിലെത്തിച്ചത്. നാലേകാൽ മണിക്കൂറിനിടെ 408 കിലോമീറ്ററാണ് ആംബുലൻസ് പിന്നിട്ടത്. ശ്വാസകോശം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കുവേണ്ടിയാണ് സഹനയെ ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയത്. അഞ്ചുമണിക്കൂറിനുള്ളിൽ ബെംഗളൂരുവിലെത്തിക്കാനായിരുന്നു ആശുപത്രിയിൽനിന്നു ലഭിച്ച നിർദേശം. രാവിലെ 11.15-ന്…
Read Moreവീട്ടിൽ പാർക്കിങ് സൗകര്യം ഇല്ലാത്തവർക്ക് പുതിയ വാഹനം വാങ്ങുന്നതിന് വിലക്ക്!
ബെംഗളൂരു: ഇനിമുതൽ നഗരത്തിൽ പുതിയ വാഹനം വാങ്ങുന്നതിന് വീട്ടിൽ വാഹനം നിർത്താനുള്ള സൗകര്യം വേണമെന്ന് നിർദ്ദേശം. പാർക്കിങ് സൗകര്യം ഇല്ലാത്തവർക്ക് പുതിയ വാഹനം വാങ്ങുന്നതിന് വിലക്കേർപ്പെടുത്തുന്നതുൾപ്പെടെയുള്ള നിർദേശങ്ങളുമായി ബെംഗളൂരുവിന് പ്രത്യേക പാർക്കിങ് നയം വരുന്നു. മുൻപ് അർബൻ ലാൻഡ് ട്രാൻസ്പോർട്ട് ഡയറക്ടറേറ്റ് തയ്യാറാക്കിയ കരട് പാർക്കിങ് നയത്തിൽ ആവശ്യമായ മാറ്റങ്ങൾവരുത്തി മന്ത്രിസഭയുടെ അനുമതിക്ക് സമർപ്പിക്കാൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ചീഫ് സെക്രട്ടറി ടി.എം. വിജയ് ഭാസ്കറിന് നിർദേശം നൽകി. ഗതാഗതവകുപ്പ് ഉദ്യോഗസ്ഥരും കോർപ്പറേഷൻ, ബി.ഡി.എ. ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽചേർന്ന യോഗം പാർക്കിങ് നയത്തിന്റെ കരട്‌രേഖ കഴിഞ്ഞദിവസം ചർച്ചചെയ്തിരുന്നു.…
Read More6.36 കിലോ കഞ്ചാവുമായി മലയാളികളടക്കം നാലുപേർ പിടിയിൽ
ബെംഗളൂരു: രണ്ട് കാറുകളിയായി കടത്തിയ 6.36 കിലോ കഞ്ചാവുമായി മലയാളികളടക്കം നാലുപേർ പിടിയിൽ. സംസ്ഥാനത്ത് പുത്തൂരിലാണ് ഇവർ പൊലീസ് പിടിയിലായത്. കാസർകോട് പൈവളിഗെയിലെ മുഹമ്മദ് അർഷാദ്(26), മംഗൽപ്പാടിയിലെ റിയാസ്(27), ദക്ഷിണകന്നഡ പുത്തൂർ കബകയിലെ അബ്ദുൽജാബിർ(23),ബണ്ണൂരിലെ അബ്ദുൽ നസീർ(37) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് കടത്താനുപയോഗിച്ച രണ്ട് കാറുകളും അഞ്ച് മൊബൈൽ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. പുത്തൂർ, സുള്ള്യ മേഖലയിൽ 1.25 ലക്ഷത്തോളം രൂപ വിലമതിക്കുന്ന കഞ്ചാവ് വിൽപ്പനക്കുകൊണ്ടുപോകുമ്പോഴാണ് സംഘം പിടിയിലായത് എന്ന് പോലീസ് പറഞ്ഞു.
Read Moreമുൻമന്ത്രിയെ തട്ടിക്കൊണ്ടുപോയി 48 ലക്ഷം രൂപ കവർന്നു!!
ബെംഗളൂരു: തന്നെയും ഡ്രൈവറെയും കഴിഞ്ഞയാഴ്ച ഒരുസംഘം തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് കര്‍ണാടക മുന്‍മന്ത്രി വര്‍ത്തുര്‍ പ്രകാശ് രംഗത്ത്. ആഭ്യന്തരമന്ത്രിയെ കണ്ടതിന് പിന്നാലെയാണ് പ്രകാശ് ഇക്കാര്യം പറഞ്ഞത്. ഈ സാഹചര്യത്തില്‍ തനിക്കും കുടുംബത്തിനും പൊലീസ് സുരക്ഷ ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും പ്രകാശ് പറഞ്ഞു. നവംബര്‍ 25നാണ് തന്നെയും തന്റെ ഡ്രൈവറെയും അക്രമിസംഘം തട്ടിക്കൊണ്ടുപോയത്. ഈ സാഹചര്യത്തില്‍ തനിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം നല്‍കണമെന്ന് പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൊലീസിന് പരാതി നല്‍കിയതായും എട്ടംഗസംഘമാണ് തന്നെയും ഡ്രൈവറെയും തട്ടിക്കൊണ്ടുപോയെന്നും അദ്ദേഹം പറഞ്ഞു. ഭീഷണിപ്പെടുത്തി 48 ലക്ഷം രൂപ തട്ടിയെടുത്ത…
Read Moreനവജാത ശിശുവിനെ വിറ്റ കേസിലെ ഡോക്ടറെയും രണ്ട് നഴ്‌സമാരെയും പൊലീസ് അറസ്റ്റ് ചെയ്തു
ബെംഗളൂരു: അവിവാഹിതയായ അമ്മയെ ഭീഷണിപ്പെടുത്തി നവജാതു ശിശുവിനെ വിറ്റ കേസില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറെയും രണ്ട് നഴ്‌സമാരെയും പൊലീസ് അറസ്റ്റ് ചെയ്തു. 55,000 രൂപയ്ക്കായിരുന്നു വില്‍പ്പന. ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ വാങ്ങിയ സ്ത്രീയെയും അന്വേഷണസംഘം തിരിച്ചറിഞ്ഞു. ഡോക്ടര്‍ ബാലകൃഷ്ണയാണ് കുഞ്ഞിനെ വില്‍പ്പന നടത്തിയ ഡോക്ടറെന്ന് പൊലീസ് പറഞ്ഞു. മാര്‍ച്ച് 14നാണ് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കല്‍പ്പനയെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചത്. അവിടെ ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടുപോകുകയായിരുന്നു. കല്‍പ്പന അവിവാഹിതയായിരുന്നു. ഇക്കാരണം പറഞ്ഞ്…
Read Moreവിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് മലയാളി യുവതിയിൽനിന്ന് ലക്ഷങ്ങൾ തട്ടി
ബെംഗളൂരു: നഗരത്തിൽ മലയാളി യുവതിക്ക് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയതായി പരാതി. ഫെയ്‌സ്ബുക്ക് വഴിയുള്ള പരസ്യം കണ്ട് യുവതി ഫോണിൽ ബന്ധപ്പെട്ടപ്പോൾ യു.കെ.യിലുള്ള ഡോക്ടറാണെന്ന് പറഞ്ഞ് ഒരാൾ പരിചയപ്പെട്ടു. മികച്ചജോലി ലഭ്യമാക്കുമെന്നും അതിനു മുമ്പായി കോഴ്‌സ് പൂർത്തിയാക്കണമെന്നും അറിയിച്ചു. ഇതിനായി പഠനസാമഗ്രികൾ അയച്ചുതരാമെന്നും പറഞ്ഞു. കുറച്ചുദിവസം കഴിഞ്ഞപ്പോൾ യുവതിയുടെ പേരിൽ പാഴ്‌സൽ വന്നിട്ടുണ്ടെന്നും വിട്ടുകിട്ടണമെങ്കിൽ പണം അടയ്ക്കണമെന്നും അറിയിച്ചു. ഇതേത്തുടർന്ന് പലതവണകളായി ഏഴുലക്ഷത്തോളംരൂപ യുവതി അയച്ചുകൊടുത്തു. ഈ പണം തിരിച്ചു തരുന്നതാണെന്നാണ് അറിയിച്ചിരുന്നത്. പിന്നീട് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ സാധിച്ചില്ല. ഇതേത്തുടർന്ന്…
Read Moreഡിസംബര്‍ അഞ്ചിന് ദേശവ്യാപക കർഷക പ്രക്ഷോഭം
ന്യൂഡൽഹി: കര്‍ഷക സംഘടനയായ ക്രാന്തികാരി കിസാന്‍ യൂണിയന്‍ കാര്‍ഷിക നിമയങ്ങള്‍ക്ക് എതിരെയുള്ള പ്രക്ഷോഭം രാജ്യവ്യാപകമാക്കാന്‍ ആഹ്വാനം ചെയ്തു. കേന്ദ്ര കൃഷിമന്ത്രിയുമായി കഴിഞ്ഞദിവസം നടത്തിയ ചര്‍ച്ച പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് പ്രതിഷേധം വ്യാപിപ്പിക്കാന്‍ സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഡിസംബര്‍ അഞ്ചിന് ദേശവ്യാപക പ്രക്ഷോഭ ദിനം ആചരിക്കും. രാജ്യമെമ്പാടും കോലം കത്തിച്ച് പ്രതിഷേധിക്കണമെന്ന് ക്രാന്തികാരി കിസാന്‍ യൂണിയന്‍ പ്രസിഡന്റ് ദര്‍ശന്‍ പാല്‍ വാര്‍ത്താ സമ്മേളനത്തില്‍ ആഹ്വാനം ചെയ്തു. എന്നാല്‍ കര്‍ഷകരുമയി നാളെയും ചര്‍ച്ച നടത്തുമെന്ന് കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു. വിഷയങ്ങള്‍ പരിഹരിക്കാന്‍ പറ്റുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.…
Read Moreകേരളത്തിലേക്ക് പോകുന്നവർക്കുള്ള നിര്‍ബന്ധ ക്വാറന്‍റീനടക്കമുള്ള നിയന്ത്രണങ്ങള്‍ നീക്കണമെന്ന ആവശ്യവുമായി മലയാളി സംഘടനകൾ
ബെംഗളൂരു: കേരളത്തിൽ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ നാട്ടിലേക്ക് പോകുന്നവർക്കുള്ള നിര്‍ബന്ധ ക്വാറന്‍റീനടക്കമുള്ള നിയന്ത്രണങ്ങള്‍ നീക്കണമെന്ന ആവശ്യം ശക്തമാകുന്നു. നഗരത്തിലെ വിവിധ മലയാളി സംഘടനകള്‍ ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. അതേസമയം, നിയന്ത്രണങ്ങള്‍ നീക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. നഗരത്തിലെ ഒട്ടുമിക്ക പേരും വോട്ടെടുപ്പ് ദിവസം നാട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കുകയാണ്. എന്നാല്‍, കേരളത്തില്‍ നിയന്ത്രണങ്ങള്‍ തുടരവേ പലര്‍ക്കും ഇപ്പോഴും അവ്യക്തത തുടരുകയാണ്. രാജ്യത്ത് കേരളത്തില്‍ മാത്രമാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഏഴ് ദിവസം നിര്‍ബന്ധിത ക്വാറിന്‍റീനും മറ്റ് നിയന്ത്രണങ്ങളുമുള്ളത്. ഒരാഴ്ചയ്ക്കകം വന്ന് മടങ്ങുന്നവര്‍ക്ക് അടിയന്തര ആവശ്യത്തിനായി രജിസ്റ്റര്‍ ചെയ്ത്…
Read Moreയെഡിയൂരപ്പ മന്ത്രിസഭയിൽ അംഗമാകാനുള്ള ബിജെപി എംഎൽസി എഎച്ച് വിശ്വനാഥിന്റെ ശ്രമത്തിന് കനത്ത തിരിച്ചടി
ബെംഗളൂരു: സംസ്ഥാനത്ത് ബിഎസ് യെഡിയൂരപ്പ മന്ത്രിസഭയിൽ അംഗമാകാനുള്ള ബിജെപി എംഎൽസി എഎച്ച് വിശ്വനാഥിന്റെ ശ്രമത്തിന് കനത്ത തിരിച്ചടി. മന്ത്രിയാകുന്നത് തടഞ്ഞ് കർണാടക ഹൈക്കോടതി ഉത്തരവിറക്കിയതോടെയാണ് ശ്രമം പൊളിഞ്ഞത്. കൂറുമാറ്റ നിരോധന നിയമപ്രകാരം 2019ൽ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട വിശ്വനാഥ് മന്ത്രിയാകാൻ യോഗ്യനല്ലെന്ന് കർണാടക ഹൈക്കോടതി വ്യക്തമാക്കി. 2019ൽ ബിജെപിയിൽ ചേർന്ന 17 കോൺഗ്രസ്- ജെഡിഎസ് എംഎൽഎമാരിൽ ഉൾപ്പെട്ടയാളാണ് 70കാരനായ വിശ്വനാഥും. കഴിഞ്ഞ ഡിസംബറിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വിശ്വനാഥ് പരാജയപ്പെട്ടു. തുടർന്നാണ് അദ്ദേഹത്തെ എംഎൽസിയാക്കിയത്. കോൺഗ്രസും ജെഡിഎസും വിട്ടുവന്ന എംഎൽഎമാർക്ക് മന്ത്രി സ്ഥാനം നൽകുമെന്ന വാഗ്ദാനം…
Read More