റോഡിലെ കുഴിയെത്തുടർന്നുണ്ടാകുന്ന അപകടങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് ബി.ബി.എം.പി

ബെംഗളൂരു: നഗരത്തിലെ റോഡിലെ കുഴിയെത്തുടർന്നുണ്ടാകുന്ന അപകടങ്ങൾക്ക് 15,000 രൂപ നഷ്ടപരിഹാരം നൽകുമെന്ന് ബി.ബി.എം.പി. അറിയിച്ചു. കർണാടക ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്നാണ് നടപടി.

അപകടത്തിൽ ജീവഹാനിയുണ്ടായാൽ മൂന്നുലക്ഷം രൂപവരെ നഷ്ടപരിഹാരം നൽകും. അപകടം നടന്ന് 30 ദിവസത്തിനുള്ളിൽ നഷ്ടപരിഹാരത്തിനുള്ള അപേക്ഷ കോർപ്പറേഷനിൽ സമർപ്പിക്കണം.

  കൊല്ലപ്പെട്ട വിദ്യാർത്ഥി സങ്കേതിനോട് മരിച്ച ശേഷവും ക്രൂരത; ശവകുടീരം അക്രമികൾ തകർത്തു

കുഴിയെത്തുടർന്നുണ്ടായ അപകടമാണിതെന്ന് തെളിയിക്കുന്ന രേഖകളും ഇതിനൊപ്പം നൽകണം. പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് രേഖയായി പരിഗണിക്കും.

അപകടത്തിൽ പരിക്കേൽക്കുന്നവർക്ക് നഷ്ടപരിഹാരത്തുക കൂടാതെ അടിയന്തര ചികിത്സാസഹായമായി 5000 രൂപ മുതൽ 10,000 രൂപവരെ അനുവദിക്കാം. ബി.ബി.എം.പി. സ്പെഷ്യൽ കമ്മിഷണർക്കാണ് ഇതിനുള്ള അധികാരം നൽകിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹം കഴിഞ്ഞും 'ഡേറ്റിംഗ്; ബെംഗളൂരു ഒന്നാമത്; ആപ്പിൽ മലയാളിയും കുറവല്ല!; ഐടി നഗരം വിവാഹേതര ബന്ധങ്ങളുടെയും' ആസ്ഥാനമോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us