വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് മലയാളി യുവതിയിൽനിന്ന് ലക്ഷങ്ങൾ തട്ടി

ബെംഗളൂരു: നഗരത്തിൽ മലയാളി യുവതിക്ക് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത്  ലക്ഷങ്ങൾ തട്ടിയതായി പരാതി. ഫെയ്‌സ്ബുക്ക് വഴിയുള്ള പരസ്യം കണ്ട് യുവതി ഫോണിൽ ബന്ധപ്പെട്ടപ്പോൾ യു.കെ.യിലുള്ള ഡോക്ടറാണെന്ന് പറഞ്ഞ് ഒരാൾ പരിചയപ്പെട്ടു. മികച്ചജോലി ലഭ്യമാക്കുമെന്നും അതിനു മുമ്പായി കോഴ്‌സ് പൂർത്തിയാക്കണമെന്നും അറിയിച്ചു.

ഇതിനായി പഠനസാമഗ്രികൾ അയച്ചുതരാമെന്നും പറഞ്ഞു. കുറച്ചുദിവസം കഴിഞ്ഞപ്പോൾ യുവതിയുടെ പേരിൽ പാഴ്‌സൽ വന്നിട്ടുണ്ടെന്നും വിട്ടുകിട്ടണമെങ്കിൽ പണം അടയ്ക്കണമെന്നും അറിയിച്ചു. ഇതേത്തുടർന്ന് പലതവണകളായി ഏഴുലക്ഷത്തോളംരൂപ യുവതി അയച്ചുകൊടുത്തു.

  ബന്ദിപ്പുരയിലും നാഗരഹോളയിലും ജംഗിൾ സഫാരി പുനരാരംഭിച്ചു

ഈ പണം തിരിച്ചു തരുന്നതാണെന്നാണ് അറിയിച്ചിരുന്നത്. പിന്നീട് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ സാധിച്ചില്ല. ഇതേത്തുടർന്ന് കബളിപ്പിക്കപ്പെട്ടതായി മനസ്സിലാക്കി യുവതി ബനശങ്കരി സൈബർ പോലീസിൽ പരാതി നൽകുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts