ബെംഗളൂരു: സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കോവിഡ് വാക്സിൻ വിതരണത്തിന് കേന്ദ്ര സർക്കാരുമായി കരാറിലെത്തിയേക്കും. വാക്‌സിൻ ഒരു ഡോസിന് 250 രൂപ എന്ന നിരക്കിൽ വില നിശ്ചയിക്കാൻ സാധ്യതയുണ്ടെന്ന് കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ സ്വകാര്യ വിപണിയിൽ വാക്‌സിന് ഒരു ഡോസിന് 1,000 രൂപ നിരക്കിൽ ലഭ്യമാക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അദാർ പൂനെവാല നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ വലിയ തോതിൽ വാക്‌സിൻ ശേഖരിക്കുന്ന സർക്കാർ ഇതിലും കുറഞ്ഞ വിലയിൽ കാരാറിലേക്ക് എത്തുകയായിരുന്നു. വാക്‌സിൻ മറ്റ് രാജ്യങ്ങൾക്ക് വിതരണം ചെയ്യുന്നതിനു…
Read MoreAuthor: ന്യൂസ് ഡെസ്ക്
സംസ്ഥാനത്ത് ബന്ദ് ഭാഗീകം; നഗരത്തിൽ കർഷക സംഘടനകളുടെ പ്രതിഷേധം
ബെംഗളൂരു: ഭാരത് ബന്ദിന് സംസ്ഥാനത്തെ കർഷകസംഘടനകളും പിന്തുണ പ്രഖ്യാപിചിട്ടുണ്ടെങ്കിലും ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടില്ല. Karnataka: Regular activities going on at KR Market in Bengaluru on #BharatBandh pic.twitter.com/OKMjyPUhlN — ANI (@ANI) December 8, 2020 ഓൾ ഇന്ത്യ കിസാൻ കേത് മസ്ദൂർ സംഘാതൻ, റൈത്ത കൃഷി കാർമികെ സംഘാതനെ തുടങ്ങിയ കർഷക സംഘടനകൾ ബെലഗാവി, ധാർവാഡ്, ശിവമോഗ, ദാവണഗരെ, ഗദക് തുടങ്ങിയ ജില്ലകളിൽ താലൂക്ക്-ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചു. അതേസമയം, ഡൽഹിയിൽ സമരപാതയിലുള്ള കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തും അനിശ്ചിതകാല കർഷകസമരം…
Read Moreമകൾക്ക് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ മൊബൈൽ നൽകി; മറ്റൊരു സ്ത്രീക്കൊപ്പമുള്ള അച്ഛന്റെ വീഡിയോ കൈയ്യോടെ പൊക്കി
ബെംഗളൂരു: മകൾക്ക് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ മൊബൈൽ നൽകി; മറ്റൊരു സ്ത്രീക്കൊപ്പമുള്ള അച്ഛന്റെ വീഡിയോ കൈയ്യോടെ പൊക്കി മകൾ. മാണ്ഡ്യയിലാണ് സംഭവം നടന്നത്. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ പിതാവിന്റെ മൊബൈൽ ഫോൺ എടുത്ത പെൺകുട്ടി മറ്റൊരു സ്ത്രീക്കൊപ്പമുള്ള പിതാവിന്റെ വീഡിയോ ഫോണിൽ നിന്നും കണ്ടെത്തിയതോടെ മകൾ അത് അമ്മയെയും കാണിക്കുകയായിരുന്നു. മറ്റൊരു സ്ത്രീയുമായി ഭർത്താവിന് ബന്ധമുണ്ടെന്ന് ആരോപിച്ച് ദമ്പതികൾ പതിവായി വഴക്കിടാറുണ്ടായിരുന്നു. എന്നാൽ അതിനുള്ള തെളിവൊന്നും ഭാര്യയുടെ പക്കലില്ലായിരുന്നു. പക്ഷേ ഇപ്പോൾ ഭർത്താവിന്റെ ഫോണിൽ നിന്നും വീഡിയോ ലഭിച്ച സാഹചര്യത്തിൽ നിയമ നടപടിക്കൊരുങ്ങുകയാണ് ഭാര്യ. നാഗമംഗല താലൂക്കിലെ ആർസി…
Read Moreകോവിഡ് രോഗിയായ അമ്മയെ പരിചരിക്കാനെത്തിയ 16കാരിയെ ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു
ബെംഗളൂരു: കോവിഡ് രോഗിയായ അമ്മയെ പരിചരിക്കാനെത്തിയ 16കാരിയെ ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ശിവമോഗയിലാണ് സംഭവം നടന്നത്. ആശുപത്രി ജീവനക്കാരനും മൂന്ന് സുഹൃത്തുക്കളും ചേർന്നാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. കേസിൽ രണ്ട് പ്രതികളെ പിടികൂടിയതായും മറ്റ് രണ്ട് പ്രതികൾ ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കി. ആശുപത്രി ജീവനക്കാരനും സുഹൃത്തുക്കളും ചേർന്ന് ശനിയാഴ്ച വൈകീട്ടാണ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. കുട്ടിയുടെ അമ്മയ്ക്ക് കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ശിവമോഗയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ 15 ദിവസമായി ചികിത്സയിൽ കഴിയുന്ന അമ്മയെ 16-കാരിയായ മകളാണ് പരിചരിച്ചിരുന്നത്. അതിനിടെ ആശുപത്രിയിലെ കരാർ ജീവനക്കാരനായ…
Read Moreസ്വന്തം മൊബൈൽ നമ്പറില്‍ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ റെയില്‍വേയുടെ നിര്‍ദേശം
ന്യൂഡൽഹി: ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ സ്വന്തം മൊബൈൽ ഫോണ്‍ നമ്പര്‍ നല്‍കണമെന്ന് ഇന്ത്യന്‍ റെയില്‍വേ. നിലവില്‍ ഏജന്റിന്റെയോ മറ്റുള്ളവരുടെയോ നമ്പറില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്ന രീതി തുടരുന്നുണ്ട്. ഇത് നിര്‍ത്തലാക്കുന്നതിന്റെ ഭാഗമായാണ് റെയില്‍വേയുടെ നടപടി. ഏജന്റിന്റെയോ മറ്റുള്ളവരുടെയോ നമ്പര്‍ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ യാത്രക്കാരന്റെ യഥാര്‍ത്ഥ കോണ്‍ടാക്ട് നമ്പര്‍ ലഭിക്കാതെ വരുന്നുണ്ട്. അതായത് ടിക്കറ്റ് റിസര്‍വ് ചെയ്യുമ്പോള്‍ പിആര്‍എസ് ( പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം)സംവിധാനത്തില്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാതെ വരുന്നു. ഇതുമൂലം ട്രെയിന്‍ യാത്രയുടെ വിവരങ്ങള്‍ എസ്എംഎസ് ആയി യഥാസമയം യാത്രക്കാര്‍ക്ക് ലഭിക്കാതെ…
Read Moreഇന്ധനവില കുതിക്കുന്നു; രണ്ട് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ
ബെംഗളൂരു: രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർധനവ്. പെട്രോൾ, ഡീസൽ വില ഇന്നും കൂടി. പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. ഇന്ധനവില രണ്ട് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ്. നഗരത്തിൽ ഇന്ന് പെട്രോൾ വില 86.20 രൂപയും ഡീസലിന് 78.03 രൂപയുമാണ്. രണ്ടാഴ്ച കൊണ്ട് മൂന്ന് രൂപയോളമാണ് വര്‍ദ്ധിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ വില കൂടിയതാണ് വിലവർധനയ്ക്ക് കാരണമെന്ന് കമ്പനികൾ പറഞ്ഞു.
Read Moreഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്നു ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു
ബെംഗളൂരു: ഓട്ടോ റിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്നു ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു. ബെഞ്ചന പടവിലാണ് അപകടം നടന്നത്. ഓട്ടോറിക്ഷ കൽപ്ലെയിൻ വളവിൽ തിരിയുമ്പോൾ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഗുരുപുര കൈക്കമ്പയിൽ താമസിക്കുന്ന ഉമൈറയുടെ പെൺകുഞ്ഞാണ് അപകടത്തിൽ മരണപ്പെട്ടത്. അതേസമയം ഡ്രൈവറും മറ്റു രണ്ടു സ്ത്രീകളും പരിക്കുകളോടെ രക്ഷപ്പെട്ടു. ബുധനാഴ്ച വൈകിട്ടോടെയാണ് അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. ഓട്ടോറിക്ഷയിൽ യാത്ര തുടരുമ്പോൾ ബെഞ്ചനപദ വിലെ വളവിൽ മിഥുൻ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് ഓട്ടോറിക്ഷ മറിയുകയും അമ്മയുടെ മടിയിലുണ്ടായിരുന്ന …
Read Moreസ്കൂൾ തുറക്കുമ്പോൾ പത്തുദിവസം ബാഗില്ലാതെ സ്‌കൂളില്‍ പോകാം
ന്യൂഡൽഹി: സ്കൂൾ തുറക്കുമ്പോൾ പത്തുദിവസം ബാഗില്ലാതെ സ്‌കൂളില്‍ പോകാം. രാജ്യവ്യാപകമായി അടഞ്ഞുകിടന്ന സ്‌കൂളുകള്‍ തുറക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരുകള്‍ പാലിക്കേണ്ട നിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. ഒരു അക്കാദമിക വര്‍ഷത്തിന്റെ മൂന്നിലൊന്ന് ദിവസങ്ങളില്‍ ബാഗില്ലാതെ ക്ലാസില്‍ വരാന്‍ വിദ്യാര്‍ഥികളെ അനുവദിക്കണം. ബാഗിന്റെ അമിത ഭാരം കുട്ടികളുടെ ശാരിരീക വളര്‍ച്ചയെ ബാധിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനാല്‍ ഭാരം കുറഞ്ഞ ബാഗ് എന്ന ആശയം സര്‍ക്കാരിന്റെ പരിഗണനയിലായിരുന്നു. ഇതില്‍ നിന്നും വ്യത്യസ്തമായി ഒരു മാസത്തില്‍ 10 ദിവസമെങ്കിലും കുട്ടികള്‍ ബാഗില്ലാതെ ക്ലാസില്‍ വരാന്‍ അനുവദിക്കണമെന്നാണ് കേന്ദ്രം നിര്‍ദേശിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ പരിഷ്‌കരണ നയത്തിന്റെ…
Read Moreകൈ കഴുകാന്‍ നദി തീരത്ത് പോയ കുട്ടിയെ മുതല കടിച്ചുകൊന്നു
ബെംഗളൂരു: പത്തുവയസുകാരനെ മുതല കടിച്ചുകൊന്നു. കന്നുകാലിക്കൂട്ടത്തെ മേയ്ക്കുന്ന കുട്ടിയുടെ അവേശഷിക്കുന്ന ശരീരഭാഗങ്ങള്‍ തീരത്ത് നിന്ന് കണ്ടെടുത്തു. റെയ്ച്ചൂര്‍ ഡി രാംപുര ഗ്രാമത്തില്‍ ബുധനാഴ്ചയാണ് സംഭവം. പത്തുവയസുകാരനായ മല്ലികാര്‍ജ്ജുനാണ് മുതലയുടെ കടിയേറ്റ് കൊല്ലപ്പെട്ടത്. മല്ലികാര്‍ജ്ജുനെ മുതല പിടിക്കുന്നത് കൂട്ടുകാരാണ് കണ്ടത്. കൃഷ്ണ നദിയുടെ തീരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കോവിഡിനെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചതിന് പിന്നാലെ കഴിഞ്ഞ ഏതാനുമാസമായി കന്നുകാലികളെ മേയ്ക്കലാണ് മല്ലികാര്‍ജ്ജുന്റെ പതിവ് പരിപാടി. സാധാരണ പോലെ കൂട്ടുകാര്‍ക്കൊപ്പം കന്നുകാലികളെ മേയ്ക്കുന്നതിനിടയിലാണ് സംഭവം നടന്നത്. കൃഷ്ണ നദിയുടെ തീരത്താണ് കന്നുകാലികളുമായി ഇവര്‍ എത്താറ്. ഉച്ചയ്ക്ക്…
Read Moreരാജ്യവ്യാപകമായി മോദിയുടെ കോലം കത്തിക്കുമെന്ന് കര്‍ഷക സംഘടനകള്‍; ചൊവ്വാഴ്ച ഭാരത് ബന്ദ്
ന്യൂഡൽഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ ചൊവ്വാഴ്ച ഭാരത് ബന്ദിന് അഹ്വാനം ചെയ്തു. ബന്ദിന്റെ ഭാഗമായി രാജ്യവ്യാപകമായി പ്രധാനമന്ത്രിയുടെ കോലം കത്തിക്കുമെന്ന് കര്‍ഷക സംഘടനകള്‍. കാര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയ്യാറാവാത്ത പശ്ചാത്തലത്തില്‍ പ്രക്ഷോഭ പരിപാടികള്‍ ശക്തമാക്കാന്‍ കര്‍ഷക സംഘടനകള്‍ തിരുമാനിച്ചത്. കാര്‍ഷിക നയങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കാനായി കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വിളിച്ച ചര്‍ച്ചയിലും തീരുമാനമായില്ല. ഈ മാസം അഞ്ചിന് വീണ്ടും കര്‍ഷക നേതാക്കളുമായി കേന്ദ്രം ചര്‍ച്ച നടത്തും. തുറന്നമനസ്സോടെയാണ് സർക്കാർ ചർച്ചയെ സമീപിച്ചതെന്ന് മന്ത്രി നരേന്ദ്രസിങ് തോമർ…
Read More