കോവിഡ് വാക്‌സിൻ കുത്തുവെപ്പിനുള്ള മാർഗ്ഗരേഖ പുറത്തിറക്കി

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിൻ സംബന്ധിച്ച് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് മാർഗരേഖ കൈമാറി. വാക്സിൻ കേന്ദ്രങ്ങളുടെ സജ്ജീകരണങ്ങളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും വ്യക്തമാക്കുന്നതാണ് മാർ​ഗരേഖ. ഓരോ വാക്സിൻ കേന്ദ്രങ്ങളിലും പ്രതിദിനം നൂറുപേർക്ക് മാത്രമായിരിക്കും വാക്സിൻ കുത്തിവെക്കുക. ആരോഗ്യപ്രവർത്തകർ ഉൾപ്പടെ അഞ്ചുപേർ മാത്രമേ കേന്ദ്രത്തിലുണ്ടാകാൻ പാടുള്ളൂവെന്നും മാർ​ഗരേഖയിൽ പറയുന്നു. മൂന്നു മുറികളിലായിട്ടാണ് വാക്സിൻ കേന്ദ്രം ഒരുക്കേണ്ടത്. ആദ്യമുറി വാക്സിൻ സ്വീകരിക്കാൻ വരുന്നവർക്കുളള കാത്തിരിപ്പുകേന്ദ്രമാണ്. ഇവിടെ സാമൂഹിക അകലം പാലിക്കുന്നതിനുളള സജ്ജീകരണങ്ങൾ ക്രമീകരിക്കണം. രണ്ടാമത്തെ മുറിയിലായിരിക്കും കുത്തിവെപ്പ്. ഒരുസമയം ഒരാളെ മാത്രമേ കുത്തിവെക്കുകയുളളൂ. തുടർന്ന് വാക്സിൻ സ്വീകരിച്ചയാളെ മൂന്നാമത്തെ മുറിയിലേക്ക് എത്തിച്ച് അരമണിക്കൂറോളം നിരീക്ഷിക്കും.…

Read More

50% രോഗികൾക്കും നിശ്ചിത സമയത്ത് സേവനം ലഭിച്ചില്ല; 108 ആംബുലൻസുകൾ ലക്ഷ്യം കാണുന്നില്ലെന്ന് സി.എ.ജി. റിപ്പോർട്ട്

ബെംഗളൂരു: കാലതാമസമില്ലാതെ അടിയന്തര വൈദ്യസഹായം  ലഭ്യമാക്കുന്നതിനുവേണ്ടി തുടങ്ങിയ 108 ആംബുലൻസുകൾ ലക്ഷ്യം കാണുന്നില്ലെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി.) റിപ്പോർട്ട്. നിശ്ചിതസമയത്തിനുള്ളിൽ 50 ശതമാനം രോഗികൾക്കും ആംബുലൻസിന്റെ സേവനം ലഭിച്ചിട്ടില്ലെന്നാണ് സി.എ.ജി.യുടെ കണ്ടെത്തൽ. ഹൃദയാഘാതം, ശ്വസതടസ്സം തുടങ്ങിയ ഘട്ടങ്ങളിൽ ആംബുലൻസ് ആവശ്യപ്പെട്ട് 10 മിനിറ്റിനുള്ളിൽ ലഭ്യമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. എന്നാൽ ഇത്തരം കേസുകളിൽ 60 ശതമാനം പേർക്കും 10 മിനിറ്റിന് ശേഷമാണ് ആംബുലൻസ് ലഭിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. 2014 മുതൽ 2019 വരെയുള്ള കണക്കാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സേവനം ആവശ്യപ്പെട്ടാൽ നഗരപ്രദേശങ്ങളിൽ 20 മിനിറ്റുകൊണ്ടും…

Read More

പർപ്പിൾ ലൈനിൽ മെട്രോ സർവീസ് മുടങ്ങും

ബെംഗളൂരു: ശനിയാഴ്ചയും ഞായറാഴ്ചയും നമ്മ മെട്രോ ഒന്നാംഘട്ടത്തിലെ പർപ്പിൾ ലൈനിൽ (ബൈയപ്പനഹള്ളി-മൈസൂരു റോഡ്) ഭാഗികമായി സർവീസ് മുടങ്ങും. വിജയനഗർ സ്റ്റേഷനും മൈസൂരു റോഡ് സ്റ്റേഷനുമിടയിലാണ് മുടങ്ങുക. ബൈയപ്പനഹള്ളിയിൽ നിന്ന് വിജയനഗർ വരെയുള്ള സർവീസ് പതിവുപോലെ ഉണ്ടാകും. മൈസൂരു റോഡിൽനിന്ന് കെങ്കേരിയിലേക്ക് പാത നീട്ടുന്നതിന്റെ ഭാഗമായി വൈദ്യുതകേബിൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാലാണ് സർവീസ് തടസ്സപ്പെടുന്നതെന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) അറിയിച്ചു.

Read More

കാറപകടത്തിൽ മലയാളി വീട്ടമ്മ മരിച്ചസംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

ബെംഗളൂരു: മലയാളിവീട്ടമ്മ തുമകൂരുവിൽ കാർ ലോറിയിലിടിച്ച് മരിച്ചസംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. കവർച്ച ലക്ഷ്യമിട്ട് മനഃപൂർവം അപകടമുണ്ടാക്കിെയന്നാണ് ബന്ധുക്കൾ സംശയിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 12-ഓടെ പുണെ-ബെംഗളൂരു ദേശീയപാതയിലാണ് അപകടം നടന്നത്. കൊല്ലം പെരിങ്ങാനം മൺറോതുരുത്തിൽ വാഴവിളചെരുവിൽ കോശി മത്തായിയുടെ ഭാര്യ സിജി മത്തായി (40) ആണ് തുമകൂരു സിറയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. അപകടശേഷം ഇവരുടെ ആഭരണങ്ങൾ നഷ്ടപ്പെട്ടിരുന്നു. സമാനരീതയിൽ ഹൈവേകളിൽ നിരവധി കവർച്ചകൾ നടന്നിട്ടുണ്ട്. വാഹനങ്ങൾ അപകടത്തിൽപ്പെടുത്തി സ്വർണവും പണവും കവരുന്നതാണ് രീതി. 16 വർഷമായി പുണെയിലെ ചിഞ്ചുവാഡയിലാണ് സിജിയും കുടുംബവും താമസിക്കുന്നത്. തിങ്കളാഴ്ച ഉച്ചയോടെയാണ് കാറിൽ…

Read More

കേരളത്തിലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്: കര്‍ണ്ണാടകയില്‍ നിന്നുള്ള 17 അതിര്‍ത്തി പോയിന്റുകൾ അടച്ച് പരിശോധന

ബെംഗളൂരു: കേരളത്തിലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കര്‍ണ്ണാടകയില്‍ നിന്ന് കേരളത്തിലേക്കുളള 17 അതിര്‍ത്തി പോയിന്റുകൾ അടച്ച് പരിശോധന നടത്തും. സംസ്ഥാനത്തെ കൂർഗ്, ദക്ഷിണ കന്നട ജില്ലകളിലെ പോലീസിന്റെയും, കേരളത്തിൽ നിന്ന് കാസര്‍കോട് ജില്ലയിലെ പോലീസിന്റെയും സംയുക്ത പരിശോധന ആരംഭിക്കും. കൂർഗ്, ദക്ഷിണ കന്നട, കാസര്‍കോട് ജില്ലകളിലെ ജില്ലാ കളക്ടര്‍മാരുടെയും ജില്ലാ പോലീസ് മേധാവികളുടെയും യോഗത്തിലാണ് തീരുമാനം. മനുഷ്യകടത്ത്, പണം കടത്തല്‍, ലഹരി വസ്തുക്കളുടെ കടത്ത് എന്നിവ തടയുന്നതുമായി ബന്ധപ്പെട്ടാണ് പരിശോധന കര്‍ശനമാക്കുക. ഡിസംബര്‍ 12 വൈകുന്നേരം ആറ് മുതല്‍ ഡിസംബര്‍ 14ന് വൈകുന്നേരം  ആറ് വരെ…

Read More

ഒരിടവേളയ്ക്ക് ശേഷം നഗരത്തിൽ മാല മോഷണം വീണ്ടും സജീവം

ബെംഗളൂരു: ഒരിടവേളയ്ക്ക് ശേഷം നഗരത്തിൽ മാല മോഷണം വീണ്ടും സജീവമായിരിക്കുകയാണ്. സൗത്ത് ബെംഗളൂരുവിലെ രണ്ടിടങ്ങളിൽ ഒരുമണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് രണ്ട്‌ മാലകവർച്ച കേസുകളാണ്. രണ്ടുസ്ഥലങ്ങളിലും ഒരേ സംഘമാണ് മോഷണം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ചൊവ്വാഴ്ച രാവിലെ 6.30-നും 7.30-നും ഇടയിലാണ് ബസവനഗുഡിയിലും ബനശങ്കരിയിലും വീട്ടമ്മമാരിൽ നിന്ന്, ബൈക്കിലെത്തിയ സംഘം സ്വർണമാലകൾ തട്ടിയെടുത്തത്. സി.സി. ക്യാമറ ദൃശ്യങ്ങൾ ശേഖരിച്ച് പോലീസ് അന്വേഷണം തുടങ്ങി. ബസവനഗുഡിയിൽ സഹോദരീപുത്രിയുടെ കല്യാണത്തിൽ പങ്കെടുക്കാനെത്തിയ വീട്ടമ്മയിൽ നിന്നാണ് നാലുപവന്റെയും മൂന്നുപവന്റെയും രണ്ടുമാലകൾ സംഘം തട്ടിയെടുത്തത്. കാറിൽ കല്യാണ മണ്ഡപത്തിൽ വന്നിറങ്ങിയ…

Read More

കോവിഡ് വാക്‌സിന്‍ വേണ്ടവര്‍ക്ക് മൊബൈല്‍ ആപ്പിലൂടെ രജിസ്റ്റര്‍ ചെയ്യാം

ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാര്‍ കോവിഡ് വാക്‌സിന്‍ വിതരണത്തിന് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന് രൂപം നല്‍കി. കുത്തിവെയ്പിനായി ജനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ സാധിക്കുന്ന സംവിധാനത്തിനാണ് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയത്. കോവിഡ് വാക്‌സിന്‍ വിതരണം സുഗമമായി നിര്‍വഹിക്കുന്നതിന് ആവശ്യമായ സംവിധാനത്തിനാണ് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയത്. കോ-വിന്‍ എന്ന പേരിലുള്ള ആപ്പിനാണ് രൂപം നല്‍കിയതെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ അറിയിച്ചു. വാക്‌സിന്‍ വേണ്ടവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനം ഇതിലുണ്ട്. കൂടാതെ വാക്‌സിന്‍ ഡേറ്റ രേഖപ്പെടുത്തുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. അഡ്മിനിസ്‌ട്രേറ്റര്‍ മോഡ്യൂള്‍ ഉള്‍പ്പെടെ അഞ്ചു സംവിധാനങ്ങളാണ്…

Read More

സ്‌കൂൾ വിദ്യാർത്ഥികളുടെ ബാ​ഗു​കളുടെ ഭാരം ശരീര ഭാരത്തിന്റെ പത്ത് ശതമാനത്തിൽ താഴെയായിരിക്കണം; ഹോംവർക്കിന്റെ കാര്യത്തിലും ഇളവ്

ന്യൂഡൽഹി: കുട്ടികളുടെ ശരീര ഭാരത്തിന്റെ പത്ത് ശതമാനത്തിൽ താഴെയായിരിക്കണം സ്‌കൂൾ വിദ്യാർത്ഥികളുടെ ബാഗിന്റെ ഭാരമെന്ന്‌ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പുതിയ സ്‌കൂൾ ബാഗ് നയം ശുപാർശ ചെയ്യുന്നു. രണ്ടാം ക്ലാസ് വരെയുള്ള വിദ്യാത്ഥികൾക്ക് ഹോം വർക്ക് നൽകരുതെന്നും പുതിയ നയത്തിൽ നിർദേശമുണ്ട്. രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ പരമാവധി തൂക്കം 22 കിലോ ഗ്രാം  ആണ്. അതിനാൽ അവരുടെ സ്‌കൂൾ ബാഗിന്റെ ഭാരം രണ്ട് കിലോ ഗ്രാമിൽ കൂടാൻ പാടില്ലെന്നാണ്‌ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തയ്യാറാക്കിയിരിക്കുന്ന പുതിയ സ്‌കൂൾ ബാഗ് നയത്തിൽ ശുപാർശ ചെയ്തിട്ടുള്ളത്.…

Read More

കഗ്ഗദാസപുരയിൽ കെട്ടിടത്തിൽനിന്നുവീണ് മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: മലയാളി യുവാവ് കഗ്ഗദാസപുരയിൽ കെട്ടിടത്തിൽനിന്നുവീണ്  മരിച്ചു. പത്തനംതിട്ട വടശ്ശേരിക്കര താന്നിമൂട്ടിൽ വീട്ടിൽ റിഥിൻ രാജൻ(30) ആണ് മരിച്ചത്. കഗ്ഗദാസപുരയിലെ ശീതീകരണ പ്ലാന്റിലെ ജീവനക്കാരനാണ്. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. കഗ്ഗദാസപുരയിലെ 21-ാം ക്രോസിൽ റിഥിൻ താമസിച്ചിരുന്ന കെട്ടിടത്തിൽനിന്ന്‌ വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി നാട്ടിലേക്കുകൊണ്ടുപോയി. ഭാര്യ: അനിത ജോൺ. മക്കൾ: ഹെലൻ, ഹെൽന. ശവസംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് വടശ്ശേരിക്കര കാർമൽ മാർത്തോമാപള്ളി സെമിത്തേരിയിൽ നടക്കും.

Read More

നടി മേഘ്‌ന രാജിനും കുഞ്ഞിനും കൊവിഡ്

ബെംഗളൂരു: നടി മേഘ്‌ന രാജിനും കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചു. തന്റെ അച്ഛനമ്മമാര്‍ക്കും കൊവിഡ് പോസിറ്റീവാണെന്നും മേഘ്‌ന ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു. ‘എനിക്കും കുഞ്ഞിനും അച്ഛനും അമ്മയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. അടുത്ത ആഴ്ചകളിലായി സമ്പര്‍ക്കത്തില്‍വന്നവരോടെല്ലാം അറിയിച്ചിട്ടുണ്ട്,’ മേഘ്‌ന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. തങ്ങള്‍ കൊവിഡിനെ പോരാടി തോല്‍പ്പിക്കുമെന്നും പറഞ്ഞു. കഴിഞ്ഞ ദിവസം മേഘ്‌നയുടെ അമ്മ പ്രമീളയെ ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അടുത്ത സമ്പര്‍ക്കമുണ്ടായിരുന്നവരെയും പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു.

Read More