കനാലിൽ നീന്താനിറങ്ങിയ മലയാളി വിദ്യാർഥിക്കും സുഹൃത്തിനും ദാരുണാന്ത്യം

മൈസൂരു: കനാലിൽ നീന്താനിറങ്ങിയ മലയാളി വിദ്യാർഥിക്കും സുഹൃത്തിനും ദാരുണാന്ത്യം. മൈസൂരു കുവമ്പുനഗർ എൻ.ബ്ലോക്കിൽ താമസിക്കുന്ന പാലക്കാട് പറളി തേനൂർ മേലേതിൽ വീട്ടിൽ മുരളീധരന്റെ (മൈസൂരു ഭീമ ജ്വല്ലറി ജീവനക്കാരൻ) മകൻ ഹരികൃഷ്ണൻ(16), കുവമ്പുനഗർ എൻ.ബ്ലോക്കിലെ വൈഭവ് (13) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാലിനാണ് അപകടം നടന്നത്. മൈസൂരുവിലെ ഗുരൂർ രമാഭായ് നഗറിൽ വരുണ കനാലിൽ കൂട്ടുകാരോടൊപ്പം നീന്താനിറങ്ങിയതാണ് രണ്ട് വിദ്യാർഥികളും. ഹരികൃഷ്ണനും വൈഭവും ഒഴുക്കിൽപ്പെട്ട്‌ മുങ്ങിപ്പോയി. പിന്നീട് ഹരികൃഷ്ണന്റെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് വൈഭവിന്റെ മൃതദേഹം കണ്ടെത്തിയത്. മൈസൂരു അരവിന്ദനഗർ ശ്രീഗോകുലം സ്കൂളിൽ പത്താംക്ലാസ്…

Read More

ഇന്ന് 830 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു; 2164 പേർ ഡിസ്ചാര്‍ജ് ആയി

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 830 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 2164 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.27%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 2164 ആകെ ഡിസ്ചാര്‍ജ് : 874202 ഇന്നത്തെ കേസുകള്‍ : 830 ആകെ ആക്റ്റീവ് കേസുകള്‍ : 16065 ഇന്ന് കോവിഡ് മരണം : 10 ആകെ കോവിഡ് മരണം : 11954 ആകെ പോസിറ്റീവ് കേസുകള്‍ : 902240 തീവ്ര പരിചരണ…

Read More

ഗോവധ നിരോധന ബില്‍ നാളെ ഉപരിസഭ പരിഗണിക്കും; ജെ.ഡി.എസ്. നിലപാട് നിർണായകം

ബെംഗളൂരു: വലിയ വിവാദമായ കർണാടക കന്നുകാലി കശാപ്പ് നിരോധന ബില്ലില്‍ നാളത്തെ സഭാ നടപടികൾ നിർണായകം. നാളെ കന്നുകാലി കശാപ്പ് നിരോധന ബില്‍  കർണാടക ഉപരിസഭ പരിഗണിക്കാനിരിക്കെ ജെഡിഎസ് നിലപാട് നിർണായകമാകും. ബില്‍ പാസാകാന്‍ ബിജെപിക്ക് ജെഡിഎസ് പിന്തുണ കൂടിയേ തീരൂ. ഗവർണറുടെ പ്രത്യേക അനുമതിയോടെ ചേരുന്ന നിയമ നിർമാണ കൗൺസിലില്‍ ബില്‍ സർക്കാർ അവതരിപ്പിക്കും. കൗൺസില്‍ ചെയർമാനും കോൺഗ്രസ് നേതാവുമായ പ്രതാപ ചന്ദ്ര ഷെട്ടിയെ നീക്കാനായി അവിശ്വാസ പ്രമേയവും സർക്കാർ അവതരിപ്പിക്കുന്നുണ്ട്.

Read More

യൂട്യൂബും, ജിമെയിലും ഉള്‍പ്പെടെയുള്ള നിരവധി ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തനരഹിതമായി

ന്യൂഡൽഹി: ഇന്ത്യയില്‍ പല ഭാഗങ്ങളിലും യൂട്യൂബും, ജിമെയിലും ഉള്‍പ്പെടെയുള്ള നിരവധി ആപ്ലിക്കേഷനുകള്‍  പ്രവര്‍ത്തനരഹിതമായി. സമൂഹമാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച ആശങ്ക പലരും പങ്കുവയ്ക്കുന്നുണ്ട്. സ്വന്തം ഫോണിന്റെ കുഴപ്പമാണെന്ന് കരുതിയതായി പലരും പറയുന്നു. പിന്നീടാണ് പലയിടത്തും ഈ പ്രശ്‌നമുള്ളതായി എല്ലാവരും തിരിച്ചറിഞ്ഞത്. ഗൂഗിള്‍ സെര്‍ച്ചിനും, ഗൂഗിള്‍ ഡ്രൈവിനും തകരാര്‍ സംഭവിച്ചതായാണ് വിവരം. തകരാറിന് കാരണമെന്താണെന്ന് വ്യക്തമല്ല. എന്തായാലും #googledown, #YouTubeDown ഹാഷ്ടാഗുകള്‍ യൂടൂബില്‍ ട്രെന്‍ഡിംഗായിട്ടുണ്ട്.

Read More

ഫ്രീഡം പാർക്കിൽ കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ പ്രതിഷേധ സമരം; ജീവനക്കാർക്കെതിരേ ശക്തമായ നടപടിക്ക് നീക്കം!

ബെംഗളൂരു: നഗരത്തിലെ ഫ്രീഡം പാർക്കിൽ കെ.എസ്.ആർ.ടി. സി. ജീവനക്കാരുടെ പ്രതിഷേധ സമരം തുടരുന്നു. പ്രധാന ആവശ്യങ്ങളായ, ട്രാൻസ്പോർട്ട് ജീവനക്കാർക്ക് മറ്റു സർക്കാർ ജീവനക്കാർക്ക് തുല്യമായ ആനുകൂല്യങ്ങളും പദവിയും നൽകുന്നതുസംബന്ധിച്ചും ശമ്പളം വർധിപ്പിക്കുന്നതുസംബന്ധിച്ചും തീരുമാനം ആകാത്തതിനാലാണ് ജീവനക്കാർ പണിമുടക്കുമായി മുന്നോട്ട് പോവുന്നത്. Bengaluru: Karnataka State Road Transport Corporation (KSRTC) employees stage a protest at Freedom park against the govt demanding to be considered as govt employees. Chief Minister BS Yediyurappa yesterday appeal to KSRTC staff…

Read More

ഐഫോണ്‍ നിര്‍മ്മാണശാല തകര്‍ത്ത സംഭവത്തിൽ 125 തൊഴിലാളികളെ അറസ്റ്റ് ചെയ്തു

ബെംഗളൂരു: സംസ്ഥാനത്തുള്ള ഐഫോണ്‍ നിര്‍മ്മാണശാല തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട് 125 തൊഴിലാളികള്‍ അറസ്റ്റിലായി. ഐ ഫോണ്‍ നിര്‍മ്മാണശാലയാണ് ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ കഴിഞ്ഞ ദിവസം അടിച്ചു തകര്‍ത്തത്. വാഗ്ദാനം ചെയ്ത വേതനം ലഭിക്കാത്തതിനെ തുടര്‍ന്നാണ് പ്രശ്നങ്ങളുണ്ടായതെന്ന് കൊലാര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സി സത്യഭാമ പറഞ്ഞു. സംഭവത്തില്‍ ഔദ്യോഗിക വിശദീകരണത്തിന് ഇതുവരെ കമ്പനി അധികൃതര്‍ തയ്യാറായിട്ടില്ല. അതേസമയം വാഗ്ദാനം ചെയ്ത ശമ്പളത്തില്‍ നിന്ന് കമ്പനി ഗണ്യമായ കുറവ് വരുത്തിയെന്ന് തൊഴിലാളികള്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. എന്‍ജിനീയറിംഗ് ബിരുദധാരികള്‍ക്ക് പ്രതിമാസം 21000…

Read More

ബെംഗളൂരു സേലം റോഡില്‍ വൻ അപകടം; 4 പേർ മരിച്ചു

സേലം: അമിതവേഗതയില്‍ വന്ന കണ്ടെയ്‌നര്‍ ലോറി 16 വാഹനങ്ങളില്‍ ഇടിച്ച് നാല് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബെംഗളൂരു സേലം റോഡില്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ധര്‍മ്മപുരി തോപ്പൂര്‍ ഘട്ടില്‍ ആണ് സംഭവം. ശനിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ് അപകടം സംഭവിച്ചത്. സംഭവ സ്ഥലത്ത് മറ്റൊരു ട്രക്ക് ബ്രേക്ഡൗണായതിനാല്‍ ട്രാഫിക് ജാം രൂപപ്പെട്ടിരുന്നു. പൊലീസും എന്‍.എച്ച് അധികൃതരും ചേര്‍ന്ന് ഇത് നീക്കുന്നതിനിടെയാണ് ആന്ധ്രയില്‍ നിന്ന് സിമന്റ് കയറ്റി അമിത വേഗതയില്‍ വന്ന ലോറി നിയന്ത്രണം വിട്ട് മറ്റുവാഹനങ്ങളിലേക്ക് ഇടിച്ചു കയറിയത്. അപകടത്തില്‍ 12 കാറുകള്‍, രണ്ട് മിനി…

Read More

ഗോവധ നിരോധന ബില്‍: സംസ്ഥാനത്ത് ഓര്‍ഡിനന്‍സ് ഇറക്കാനൊരുങ്ങി ബിജെപി; രാജ്യം മുഴുവൻ ഗോവധം നിരോധിക്കാൻ വെല്ലുവിളിച്ച് കോൺഗ്രസ്

ബെംഗളൂരു: സംസ്ഥാനത്ത് കന്നുകാലി കശാപ്പ് നിരോധന ബില്‍ നിയമനിര്‍മാണ സഭയില്‍ അവതരിപ്പിക്കാന്‍ സാധിക്കാതെ വന്നതോടെ ഓര്‍ഡിനന്‍സ് ഇറക്കാനൊരുങ്ങി ബിജെപി. ബില്‍ അവതരിപ്പിക്കാന്‍, വരുന്ന ചൊവ്വാഴ്ച പ്രത്യേക സഭാസമ്മേളനം ചേരുന്നതിനായി ഗവ‍ര്‍ണറുടെ അനുമതി തേടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ പറഞ്ഞു. എന്നാല്‍ ഉപരിസഭ ചേരാന്‍ ചെയര്‍മാന്‍ തയാറാകുന്നില്ലെങ്കില്‍ ഓര്‍ഡിനന്‍സ് ഇറക്കാൻ ശ്രമിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു. നേരത്തെ നിയമനിര്‍മാണ സഭയില്‍ ബില്‍ അവതരിപ്പിക്കുന്നതിന് മുന്‍പേ ചെയര്‍മാന്‍ പ്രതാപ് ചന്ദ്ര ഷെട്ടി സഭ പിരിച്ചുവിട്ടിരുന്നു. ഷെട്ടിക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനും ബിജെപി അനുമതി തേടിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് വിപുലമായ അധികാരങ്ങള്‍ നല്‍കുന്ന…

Read More

മലയാളിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കാസർകോട് സ്വദേശിയെ  കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബണ്ട്വാളിലെ അലൈക് സത്യസായി ലോക് സേവാ കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ ഹോസ്റ്റലിൽ അസിസ്റ്റന്റ് പാചകക്കാരൻ ആയിരുന്ന കാസർഗോഡ് ബെദ്രഡുക്കയിലെ നാരായണ പതാലി(55)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രിയാണ് നാരായണനെ കാണാതായത്. തിരച്ചിൽ നടത്തിയപ്പോൾ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ  കുളത്തിനടുത്ത് പാദരക്ഷകൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കുളത്തിൽ 22 അടിയിലധികം വെള്ളം ഉണ്ട്. അതിനാൽ തന്നെ ഫ്രണ്ട്സ് വിട്ടൽ ഓർഗനൈസേഷന്റെ വിദഗ്ധ ഡൈവേഴ്സ് ഒരു മണിക്കൂർ നീണ്ട…

Read More

നിയന്ത്രണംവിട്ട കാർ മീഡിയം ചാടിക്കടന്ന് എതിരേവന്ന ബൈക്കിലിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: നിയന്ത്രണംവിട്ട കാർ മീഡിയം ചാടിക്കടന്ന് എതിരേവന്ന ബൈക്കിലിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം. ബെംഗളൂരു-മൈസൂരു റോഡിൽ ദണ്ഡി മാരമ്മ ക്ഷേത്രത്തിനുസമീപം വ്യാഴാഴ്ച രാത്രി പത്തുമണിയോടെയാണ് അപകടം നടന്നത്‌. അപകടത്തിൽ ഭാര്യയും ഭർത്താവും ഇവരുടെ അഞ്ചുവയസ്സുള്ള ഒരു കുട്ടിയുമാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഇവരുടെ മറ്റൊരു കുട്ടിക്ക് പരിക്കേറ്റു. സ്കൂൾ വിദ്യാർഥിയായ ഒരാൺകുട്ടി ഓടിച്ച കാറാണ് അപകടമുണ്ടാക്കിയതെന്ന് പറയുന്നു. ഈ കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. ടി.കെ. ലേ ഔട്ടിൽ താമസിക്കുന്ന രമേഷ്(41), ഭാര്യ ഉഷ(36), ഇവരുടെ മകൻ മോനിഷ്(അഞ്ച്)എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം ബൈക്കിലുണ്ടായിരുന്ന മറ്റൊരു മകൻ സിദ്ദാർഥ്(മൂന്ന്)ആണ് പരിക്കുകളോടെ രക്ഷപ്പെട്ടത്.

Read More