ബെംഗളൂരു സേലം റോഡില്‍ വൻ അപകടം; 4 പേർ മരിച്ചു

സേലം: അമിതവേഗതയില്‍ വന്ന കണ്ടെയ്‌നര്‍ ലോറി 16 വാഹനങ്ങളില്‍ ഇടിച്ച് നാല് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബെംഗളൂരു സേലം റോഡില്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ധര്‍മ്മപുരി തോപ്പൂര്‍ ഘട്ടില്‍ ആണ് സംഭവം. ശനിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ് അപകടം സംഭവിച്ചത്.

സംഭവ സ്ഥലത്ത് മറ്റൊരു ട്രക്ക് ബ്രേക്ഡൗണായതിനാല്‍ ട്രാഫിക് ജാം രൂപപ്പെട്ടിരുന്നു. പൊലീസും എന്‍.എച്ച് അധികൃതരും ചേര്‍ന്ന് ഇത് നീക്കുന്നതിനിടെയാണ് ആന്ധ്രയില്‍ നിന്ന് സിമന്റ് കയറ്റി അമിത വേഗതയില്‍ വന്ന ലോറി നിയന്ത്രണം വിട്ട് മറ്റുവാഹനങ്ങളിലേക്ക് ഇടിച്ചു കയറിയത്.

  പട്ടാപ്പകൽ ബെംഗളൂരുവിൽ സിനിമാറ്റിക് കൊലപാതകം; സലൂണിൽ കാത്തിരുന്ന് കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊന്നു

അപകടത്തില്‍ 12 കാറുകള്‍, രണ്ട് മിനി ട്രക്കുകള്‍, രണ്ട് മോട്ടോര്‍ സൈക്കിളുകള്‍ എന്നിവ തകര്‍ന്നു. ട്രക്ക് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കുന്നിറക്കമുള്ള ഇവിടെ ഇന്ധനം ലാഭിക്കാന്‍ വാഹനങ്ങള്‍ ന്യൂട്രലില്‍ ഓടിക്കുന്നത് പതിവാണ്. അപകടംവരുത്തിയ ലോറിയും ഇത്തരത്തില്‍ വന്നതാണെന്ന് കരുതുന്നു. മൂന്ന് പേര്‍ക്ക് ഗുരുതര പരിക്കേറ്റതായും മറ്റ് പത്ത് പേര്‍ക്ക് നിസാര പരിക്കേറ്റതായും കളക്ടര്‍ കാര്‍ത്തിക അറിയിച്ചു.

  കൈകളിൽ ഇറച്ചിവെട്ടുകത്തിയുമായി പ്രധാനാധ്യാപിക സ്കൂളിലേക്ക്; കാരണം അറിയാൻ വായിക്കാം

പരിക്കേറ്റവര്‍ സര്‍ക്കാര്‍ മോഹന്‍ കുമാരമംഗലം മെഡിക്കല്‍ കോളജ്, ധര്‍മ്മപുരി മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം
[masterslider id="10"]

Related posts