ബെംഗളൂരു: ജയിലിൽ കഴിയുന്ന മുൻ ബിബിഎംപി കോർപ്പറേറ്റർ സിജി ഗൗരമ്മയുടെ 3.35 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി.
ഗൗരമ്മയ്ക്കും ഭർത്താവ് സി ഗോവിന്ദരാജുവിനുമെതിരെ 2015ൽ അഴിമതി നിരോധന നിയമപ്രകാരവും ക്രിമിനൽ ഗൂഢാലോചന പ്രകാരവും ലോകായുക്ത പൊലീസ് കേസെടുത്തിരുന്നു. 2012ൽ ഫയൽ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയത്. തുടർന്ന് ഇഡി കള്ളപ്പണം വെളുപ്പിക്കലിന് കേസെടുത്തു.
കോർപ്പറേറ്ററായിരിക്കെ ഗൗരമ്മ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയും ഭർത്താവുമായി ഒത്തുകളിച്ച് അനധികൃത സ്വത്ത് സമ്പാദിക്കുകയും ചെയ്തതായി ഇഡി പറയുന്നത്. തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യുകയും കാർഷിക ഭൂമി, പാർപ്പിട പ്ലോട്ടുകൾ, വാണിജ്യ സൈറ്റുകൾ തുടങ്ങിയ സ്ഥാവര സ്വത്തുക്കൾ വാങ്ങുകയും ചെയ്താണ് ദമ്പതികൾ അനധികൃത പണം വെളുപ്പിച്ചത്.
ഗൗരമ്മയും ഗോവിന്ദരാജും 2010 മുതൽ 2012 വരെ 3.46 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചു.
വിവരാവകാശ പ്രവർത്തകൻ ലിംഗരാജു നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലോകായുക്ത പൊലീസ് ഗൗരമ്മയുടെ സ്വത്തുക്കളിൽ റെയ്ഡ് നടത്തിയത്. പ്രതികാരം ചെയ്യുന്നതിനായി, ലിംഗരാജുവിനെ കൊല്ലാൻ ദമ്പതികൾ അക്രമികളെ നിയോഗിച്ചിരുന്നു. തുടർന്ന് കൊലക്കേസിൽ ദമ്പതികൾക്ക് ജീവപര്യന്തം തടവ് വിധിച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.