ഗുജറാത്തും ഹിമാചലും ബി ജെ പിക്ക് ഒപ്പം;ഹിമാചല്‍ ഫലം കാണാതെ മലയാള മീഡിയകള്‍..

ന്യൂഡൽഹി : കടുത്ത തിരഞ്ഞെടുപ്പു പോരാട്ടത്തിനൊടുവിൽ ഗുജറാത്തിൽ ബിജെപിക്കു വീണ്ടും വ്യക്തമായ ലീ‍ഡ്. ഒരു ഘട്ടത്തിൽ പിന്നിട്ടുനിന്ന ശേഷമാണ് സംസ്ഥാനത്ത് വീണ്ടും ബിജെപി ലീഡിലേക്ക് എത്തിയത്. നിലവിൽ 102 സീറ്റിൽ ബിജെപിയും 76 സീറ്റിൽ കോൺഗ്രസും നാലിടത്ത് മറ്റുള്ളവരും ലീഡ് ചെയ്യുകയാണ്.

അതേസമയം, ഹിമാചൽ പ്രദേശിൽ ബിജെപി തുടക്കം മുതലേ ലീ‍ഡ് ചെയ്യുകയാണ്. അവിടെ കേവലഭൂരിപക്ഷത്തിന് ആവശ്യമായ 35 സീറ്റുകളും പിന്നിട്ട് ബിജെപി മുൻതൂക്കം നേടിക്കഴിഞ്ഞു. തുടക്കത്തിൽ മുന്നിലായിരുന്ന ബിജെപി ആ ലീഡ് കൈവിടാതെയാണ് മുന്നേറുന്നത്. ഇവിടെ കോൺഗ്രസിന് ഭരണം നഷ്ടപ്പെടുമെന്ന സൂചനയാണ് ലഭിക്കുന്നത്.

  സംസ്ഥാനത്ത് റോപ്പ്‌വേ വസന്തം: 13 ഇടിങ്ങളിൽ പ​ദ്ധതിക്ക് വേഗം കൂട്ടുന്നു

കോൺഗ്രസ് അധ്യക്ഷനായി സ്ഥാനമേറ്റ രാഹുൽ ഗാന്ധിയെ സംബന്ധിച്ചും ഗുജറാത്ത് സ്വദേശി കൂടിയായ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംബന്ധിച്ചും ഏറെ സുപ്രധാനമാണ് ഈ തിരഞ്ഞെടുപ്പ് ഫലം.

കടുത്ത പോരാട്ടത്തിനൊടുവിൽ ബിജെപി വീണ്ടും വ്യക്തമായ ലീഡിലേക്ക് മുന്നേറുന്ന കാഴ്ചയാണ് ഗുജറാത്തിൽ. ഒരു ഘട്ടത്തിൽ കോൺഗ്രസിന് പിന്നിലായെങ്കിലും പിന്നീട് തിരിച്ചുവന്ന ബിജെപി 103 സീറ്റുകളിൽ ലീഡ് െചയ്യുകയാണ്. കോൺഗ്രസ് 75 സീറ്റിലും മുന്നിലാണ്. നാലിടത്ത് മറ്റുള്ളവരാണ് മുന്നിൽ.

ഗുജറാത്തിലെ 182 നിയമസഭാ മണ്ഡലങ്ങളിലേക്ക് 37 കേന്ദ്രങ്ങളിലാണു വോട്ടെണ്ണൽ നടക്കുന്നത്. ഗുജറാത്തിൽ കേവല ഭൂരിപക്ഷത്തിന് 92 സീറ്റുകൾ വേണം. സംസ്ഥാനത്തു നടത്തിയ ഒൻപത് എക്‌സിറ്റ് പോൾ ഫലങ്ങൾ ബിജെപിക്കു വിജയം പ്രവചിക്കുന്നു.

  നഗരത്തിൽ പുതിയ ജലനിയമം പ്രാബല്യത്തിൽ; ലംഘിച്ചാൽ പിഴ

ഹിമാചൽ പ്രദേശിൽ വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ ബിജെപി മുന്നിൽ. 40 മണ്ഡലങ്ങളിൽ ബിജെപിയും 24 മണ്ഡലങ്ങളിൽ കോൺഗ്രസും മുന്നിൽ. നാലിടത്ത് മറ്റു കക്ഷികളും ലീഡ് ചെയ്യുന്നു.

ഹിമാചലിൽ 68 സീറ്റുകളിലേക്കാണു തിരഞ്ഞെടുപ്പു നടന്നത്. ഇവിടെയും ബിജെപി അധികാരം പിടിച്ചെടുക്കുമെന്നാണ് എക്‌സിറ്റ് പോൾ നൽകുന്ന സൂചന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എസ്.ഐ.ആര്‍ ഡ്യൂട്ടിക്ക് പോകുന്നതിനിടെ അപകടം: വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മരിച്ചു; ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തം
[masterslider id="10"]

Related posts