പശ്ചിമഘട്ട മലനിരകളിലൂടെയുള്ള ടൂർ ഓഫ് നീലഗിരീസ് സൈക്കിൾ റാലി ബെംഗളൂരുവിൽ നിന്നാരംഭിച്ചു.

ബെംഗളൂരു ∙ പശ്ചിമഘട്ട മലനിരകളിലൂടെയുള്ള ടൂർ ഓഫ് നീലഗിരീസ് സൈക്കിൾ റാലി ബെംഗളൂരുവിൽ നിന്നാരംഭിച്ചു. കർണാടക റിസർവ് പൊലീസ് എഡിജിപി ഭാസ്കർ റാവു റാലി ഫ്ലാഗ് ഓഫ് ചെയ്തു. റൈഡ് എ സൈക്കിൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തുടർച്ചയായ 10–ാം വർഷം സംഘടിപ്പിക്കുന്ന റാലിയിൽ രാജ്യാന്തര സൈക്ലിങ് താരങ്ങളടക്കം 128 പേരാണ് പങ്കെടുക്കുന്നത്.

  ചുട്ടുപൊള്ളുന്ന വേനലിൽ ബെംഗളൂരുവിൽ ദാഹമകറ്റാൻ 60 പുതിയ ടാങ്കറുകൾ കൂടി; 'മൊബൈൽ കാവേരി' സജീവം

എട്ട് പേർ വനിതകളാണ്. കർണാടക റിസർവ് പൊലീസിലെ അഞ്ച് പേരും യാത്രയിലുണ്ട്. മൈസൂരു, മടിക്കേരി, ബത്തേരി, ദേവർഷോലെ വഴി 1000 കിലോമീറ്റർ പിന്നിടുന്ന റാലി 16നു ഊട്ടിയിൽ സമാപിക്കും. പശ്ചിമഘട്ട സംരക്ഷണത്തിന് പ്രാധാന്യം നൽകിയാണ് റാലി. റാലിയുടെ ആദ്യദിനം നൈസ് റോഡ് വഴി രാമനഗര, മണ്ഡ്യ, മലവള്ളി വഴി മൈസൂരുവിൽ സമാപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ വാടകക്കാർക്ക് പുതിയ പ്രശ്നം: വീട്ടുടമസ്ഥരിൽ നിന്ന് വിചിത്രമായ ആവശ്യം, സോഷ്യൽ മീഡിയയിൽ ചർച്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വേനലിൽ കരിയും, വികസനത്തിൽ വീഴും: കോടികൾ മണ്ണിലിട്ട് മൂടാൻ പുതിയ തൈനടീൽ മാമാങ്കവുമായി ബി.ഡി.എ
[masterslider id="10"]

Related posts