ഉപേന്ദ്രയുടെ പാർട്ടിക്ക് ഓട്ടോറിക്ഷ ചിഹ്നം അനുവദിച്ച് തെരഞ്ഞെടുപ്പു കമ്മീഷന്‍.

ബെംഗളൂരു : കന്നഡ ചലച്ചിത്ര താരം ഉപേന്ദ്രയുടെ പാർട്ടിക്ക് ഓട്ടോറിക്ഷ ചിഹ്നം അനുവദിച്ചു. പ്രഗ്‌ന്യാവന്ത ജനത പക്ഷ പാർട്ടിക്ക് പച്ചയും മഞ്ഞയും ചേർന്ന് ഓട്ടോറിക്ഷ ചിഹ്നമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ നിയോജകമണ്ഡലങ്ങളിലും പാർട്ടി സ്ഥാനാർഥികൾ മൽസരിക്കുമെന്ന് ഉപേന്ദ്ര നേരത്തെ പ്രഖ്യാപിച്ചിരുന്നു.

  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്

നിരവധി ഹിറ്റ് സിനിമകളിൽ ഓട്ടോ ഡ്രൈവറുടെ വേഷത്തിലെത്തിയ ഉപേന്ദ്ര പാർട്ടി പ്രഖ്യാപന വേളയിലും കാക്കിവേഷമണിഞ്ഞാണ് ജനശ്രദ്ധ നേടിയത്. സാധാരണക്കാരുടെ വാഹനമായ ഓട്ടോറിക്ഷ തന്റെ പാർട്ടിയുടെ ചിഹ്നമായി അനുവദിച്ചതിൽ ഏറെ സന്തുഷ്ടനാണെന്ന് ഉപേന്ദ്ര പറഞ്ഞു. അഴിമതിയും സ്വജനപക്ഷപാതവും കാരണം മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ പാവങ്ങളെ അവഗണിക്കുന്ന സാഹചര്യത്തിലാണു താൻ പാർട്ടിയുമായി രംഗത്തിറങ്ങുന്നതെന്നും ഉപേന്ദ്ര പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിലെ ഇലക്ട്രിക് റിക്ഷകളിൽ അജ്ഞാത തകരാറുകൾ; ചൈനീസ് ആപ്പുകൾ വഴിയുള്ള ഹാക്കിംഗ് ആണെന്ന് സംശയം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts