20,000 രൂപ കൈക്കൂലി വാങ്ങിയ ബിബിഎംപി ടാക്സ് ഇൻസ്പെക്ടർക്ക് അഞ്ച് വർഷം തടവ്

ബെംഗളൂരു: 2017ൽ 20,000 രൂപ കൈക്കൂലി വാങ്ങിയ ബിബിഎംപി ടാക്‌സ് ഇൻസ്‌പെക്ടർക്ക് 40,000 രൂപ പിഴയും അഞ്ചുവർഷത്തെ കഠിനതടവും വിധിച്ച് പ്രത്യേക കോടതി. ബെംഗളൂരുവിലെ അഴിമതി നിരോധന നിയമപ്രകാരമാണ് കോടതി വിധി.

49 കാരനായ എൻ നാഗേന്ദ്ര ഇപ്പോൾ ചിക്ക്പേട്ട് വാർഡിൽ ടാക്സ് ഇൻസ്പെക്ടറായി ജോലി ചെയ്യുകയാണ്. ബേഗൂർ വാർഡിൽ ജോലി ചെയ്യുന്നതിനിടെ, ഒരു പ്ലോട്ടിനായി ബി ഖാത സർട്ടിഫിക്കറ്റ് നൽകുന്നതിന് പണം സ്വീകരിച്ചതിന് അഴിമതി വിരുദ്ധ ബ്യൂറോയിലെ (എസിബി) കണ്ടെത്തുകയും കേസെടുക്കുകയും ചെയ്തിരുന്നു. നവംബറിൽ ആണ് എസിബി കുറ്റപത്രം സമർപ്പിച്ചത്. പിഴയടച്ചില്ലെങ്കിൽ നാഗേന്ദ്ര രണ്ട് മാസം ലളിതമായ തടവ് അനുഭവിക്കണം. ഇയാളെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലേക്ക് മാറ്റി.

  നഗരത്തിലെ ഈ റോഡുകളിൽ ഇന്ന് ഗതാഗത നിയന്ത്രണം

25 സാക്ഷികൾ അവരുടെ മൊഴികൾ നിരസിച്ചതായും എന്നാൽ സാഹചര്യത്തെളിവുകൾ ശിക്ഷ ലഭിക്കാൻ സഹായിച്ചതായും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ (എസ്പിപി) സന്തോഷ് നാഗർലെ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ ‘നാലവർ സംഘം’ ജൂൺ 4 മുതൽ മുന്നിലേക്ക്; ബെന്നാർഘട്ടയിലേക്ക് വിട്ടോളു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി
[masterslider id="10"]

Related posts