റിലീസിന് മുൻപ് നരസിംഹ സ്വാമി ക്ഷേത്രത്തിൽ എത്തി കെജിഎഫ് നായകൻ 

ബെംഗളൂരു : കെ ജി എഫ് 2 റിലീസിനു മുന്‍പ് നരസിംഹ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി റോക്ക് സ്റ്റാര്‍ യാഷ്.

വിശാഖത്തിലെ സിംഹാചലം നരസിംഹസ്വാമി ക്ഷേത്രത്തിലാണ് അദ്ദേഹം എത്തിയത്.

ക്ഷേത്ര ദർശന ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഫെബ്രുവരിയില്‍ ഗണേശ ഭഗവാന്റെ അനുഗ്രഹം തേടി യാഷ് കര്‍ണാടകയിലെ പ്രശസ്തമായ ആനെഗുഡ്ഡെ വിനായക ക്ഷേത്രവും സന്ദര്‍ശിച്ചിരുന്നു.

  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്

ഏപ്രില്‍ 14 നാണ് കെ ജി എഫ് 2 റിലീസ്. ചിത്രത്തിന്റെ മോഷനുകള്‍ ഡല്‍ഹി, മുംബൈ തുടങ്ങിയ ഒന്നിലധികം നഗരങ്ങളില്‍ ആരംഭിച്ചു കഴിഞ്ഞു . ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത് , ശ്രീനിധി ഷെട്ടി, രവീണ ടണ്ടന്‍ എന്നിവരാണ് നായികമാര്‍, പ്രകാശ് രാജ്, രാമചന്ദ്ര രാജു, അച്യുത് കുമാര്‍, മാളവിക അവിനാഷ്, വസിഷ്ഠ എന്‍. സിംഹ, ബി, സുരേഷ, ഈശ്വരി റാവു, റാവു രമേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുംഗഭദ്ര നദിയിലെ സ്റ്റീൽ പാലം തകർന്നു: റായ്ച്ചൂർ-മന്ത്രാലയം റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓണത്തിന് നാട്ടിലേക്ക് യാത്ര: കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; സമയവും വിശദാംശങ്ങളും
[masterslider id="10"]

Related posts