കുട്ടികളിൽ കോവിഡ് പരിശോധനകൾക്കായി പുതിയ മാനദണ്ഡങ്ങൾ.

ബെംഗളൂരു:സ്‌കൂളുകളിൽ നേരിട്ടുള്ള അധ്യായനം ആരംഭിച്ച  സാഹചര്യത്തിൽ, കുട്ടികളിൽ കോവിഡ് ടെസ്റ്റുകൾ നടത്തുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാർ പുതുക്കിയ മാർഗനിർദേശങ്ങൾ കൊണ്ടുവന്നു.

അതിൽ എല്ലാ ആഴ്ചയും 5 ശതമാനം കുട്ടികളിൽ കോവിഡ് ടെസ്റ്റുകൾ നടത്തണം എന്ന മാർഗനിർദേശവും ഉൾപ്പെടുന്നതായി റിപ്പോർട്ടുകൾ പറഞ്ഞു.

ഒരാഴ്‌ചയ്‌ക്കുള്ളിൽ 1 ശതമാനത്തിലധികം കുട്ടികൾ പോസിറ്റീവ് ആണെന്ന് കണ്ടാൽ, ബന്ധപ്പെട്ട സ്‌കൂളിലെ ഓഫ്‌ലൈൻ ക്ലാസുകൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും അണുവിമുക്തമാക്കുന്നതിനായി ക്ലാസ്മുറികൾ/സ്‌കൂൾ അടയ്‌ക്കുകയും ചെയ്യും.

  ശരണ്യയെ കണ്ടെത്തിയതിന് പിന്നാലെ കാണാതായ മലയാളി വിദ്യാർത്ഥിനിക്കായി തിരച്ചിൽ ഊർജിതം; തെർമൽ ഡ്രോണുകളും രംഗത്ത്

അലംഭാവം ഉണ്ടാകില്ലെന്നും പോസിറ്റീവ് കേസുകൾ വന്നാൽ കോൺടാക്റ്റ് ട്രെയ്‌സിംഗ്, പ്രാഥമിക, ദ്വിതീയ കോൺടാക്റ്റുകളുടെ പരിശോധന, രോഗലക്ഷണമുള്ള കുട്ടികളെ ഐസൊലേഷനിൽ വിടുക  എന്നിവ ഒരാഴ്ചത്തേക്ക് നടത്തുമെന്നും ഏഴ് ദിവസത്തിന് ശേഷം മാത്രമേ ക്ലാസ്മുറികൾ/സ്‌കൂൾ തുറക്കൂ എന്നും അധികൃതർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ അടച്ചിട്ട വീടിനുള്ളിൽ യുവതിയുടെ നഗ്നമായ മൃതദേഹം അഴുകിയ നിലയിൽ; കൊലപാതകമെന്ന് സംശയം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹൈദരാബാദും മുംബൈയും പിന്നിൽ; വിദേശ കമ്പനികളുടെ 'ഫസ്റ്റ് ചോയ്‌സ്' ഇന്നും ബെംഗളൂരു തന്നെ; കാരണമിത്
[masterslider id="10"]

Related posts

Click Here to Follow Us