ഓടിക്കൊണ്ടിരുന്ന ബസിൽ വെച്ച് ഭാര്യയെ കത്തി കൊണ്ട് ആക്രമിച്ചയാൾ അറസ്റ്റിൽ

ബെംഗളൂരു: ബെലഗാവി ജില്ലയിലെ ഹുക്കേരി താലൂക്കിൽ പൊതുജനങ്ങൾക്ക് മുന്നിലിട്ട് ഒരാൾ ഭാര്യയെ കത്തി ഉപയോഗിച്ച് ആക്രമിച്ചു. ഒക്‌ടോബർ 1 –നാണ് സംഭവം നടന്നിരിക്കുന്നത്. ബസിന്റെ ഫുട്ബോർഡിന് മുന്നിൽ ഒരു സ്ത്രീ അബോധാവസ്ഥയിൽ കിടക്കുന്ന  വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നപ്പോഴാണ് സംഭവം പുറം ലോകം അറിഞ്ഞത്. സ്ത്രീയുടെ അടുത്തായി ഒരു പുരുഷനെയും അവർക്ക് ചുറ്റും കൂടിയിരിക്കുന്ന ഒരു ജനക്കൂട്ടത്തെയും വിഡിയോയിൽ കാണാം.

  ടിക്കറ്റ് ക്യാൻസലേഷനും റീഫണ്ടും ഇനി വിരൽത്തുമ്പിൽ; റെയിൽവേയിൽ വൻ പരിഷ്കാരം

സംഭവത്തിൽ രക്ഷപ്പെട്ട വന്ദനയെ ഇപ്പോൾ ബെലഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (ബിംസ്) പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, ഇവരുടെ ഭർത്താവ് മഹാദേവ ശങ്കര ഹട്ടകരയെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 307 (വധശ്രമം), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ ), ഇന്ത്യൻആംസ് ആക്ടിലെ 1959 സെക്ഷൻ 27 എന്നിവ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാര്യയ്ക്ക് വൈകൃതമായ ലൈംഗിക ആവശ്യങ്ങൾ; മാനസികമായി പീഡിപ്പിക്കുന്നു: ന​ഗരത്തിൽ പരാതിയുമായി യുവാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കയ്യിൽ മഗ്ഗ്, ചെവിയിൽ പൂവ്: ബജറ്റിൽ പ്രതിഷേധിച്ച് ബിജെപി നേതാക്കളുടെ നൂതന പ്രതിഷേധം
[masterslider id="10"]

Related posts

Click Here to Follow Us