ആഭ്യന്തര മന്ത്രി ബസവരാജ്​ ബൊമ്മൈക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു

ബെംഗളൂരു: ആഭ്യന്തര മന്ത്രി ബസവരാജ്​ എസ്​. ബൊമ്മൈക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. സ്വവസതിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും രോഗലക്ഷണങ്ങളില്ലെന്നും മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.

ബസവരാജിന്‍റെ വസതിയില്‍ ജോലിചെയ്യുന്നയാള്‍ കോവിഡ്​ പോസിറ്റീവാണെന്ന്​ കണ്ടെത്തിയിരുന്നു. ഇതെ തുടര്‍ന്നാണ്​ മന്ത്രിയും പരിശോധനക്ക്​ വിധേയനായത്​.

  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം

അടുത്തിടെ ​താനുമായി സമ്പര്‍ക്കമുണ്ടായിരുന്നവര്‍ കോവിഡ്​ പരിശോധന നടത്തുകയും ഉചിതമായ മുന്‍കരുതലെടുക്കുകയും ചെയ്യണമെന്നും ബസവരാജ്​ ട്വീറ്റ്​ ചെയ്​തു.

കഴിഞ്ഞ ദിവസം ഉത്തരകന്നഡ എം.പി. അനന്ത് കുമാർ ഹെഗ്ഡെയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

അനന്ത്കുമാർ ഹെഗ്ഡെ എം.പി.ക്ക് ഡൽഹിയിൽവെച്ചാണ് കോവിഡ് സ്ഥിരീകരിച്ചത്. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസിൽ നിറയെ ബംഗ്ലാദേശികൾ'? മാണ്ഡ്യയിൽ കെ.എസ്.ആർ.ടി.സി ബസ് വളഞ്ഞ് പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തലമുണ്ഡനം ചെയ്ത് നയൻതാര? തിരുപ്പതി ചിത്രങ്ങൾക്ക് പിന്നിലെ സത്യമെന്ത്
[masterslider id="10"]

Related posts