ഗവൺമെന്റ് ബസ് സെർവീസിലെ 1000 ജീവനക്കാർക്ക് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചു

ബെംഗളൂരു: കെ എസ്‌ ആർ ടി സിയും ബി എം ടി സിയും ഉൾപ്പടെയുള്ള പൊതു ഗതാഗത വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നാല് ബസ് കോർപറെഷനുകളിലായി ഇത് വരെ 1000 ജീവനക്കാർക്ക് കോവിഡ് 19 വൈറസ് സ്ഥിരീകരിച്ചു എന്ന് ഡെപ്യൂട്ടി ചീഫ് മിനിസ്റ്ററും ഗതാഗത മന്ത്രിയുമായ ലക്ഷ്മൺ സാവാദി അറിയിച്ചു. 1000 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിൽ 700 പേർ ഇത് വരെ രോഗമുക്തി നേടിയിട്ടുണ്ട്.

  നമ്മ മെട്രോ ബ്ലൂ ലൈൻ നിർമ്മാണം നീളുന്നു: ജീവനക്കാർക്ക് 'വർക്ക് ഫ്രം ഹോം' പരിഗണനയിൽ

പീനിയയിലെ കെ എസ്‌ ആർ ടി സി ടെർമിനലിൽ ആരംഭിച്ച കോവിഡ് കെയർ സെന്ററിന്റെ ഉദ്‌ഘാടന ചടങ്ങിൽ സംസാരിക്കവെ ആണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 

പുതിയ കോവിഡ് കെയർ സെന്ററിൽ വ്യാഴാഴ്ച മുതൽ രോഗികൾക്ക് പ്രവേശനം നൽകി തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. തുടക്കത്തിൽ 200 ബെഡുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കൂടുതൽ പോസിറ്റീവ് കേസുകൾ ഉണ്ടാകുന്ന പക്ഷം 100 ബെഡുകൾക്ക് കൂടെ ഇവിടെ സൗകര്യം ഒരുക്കുന്നതാണെന്നും അദ്ദേഹം അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാര്യമാർക്ക് ലഹരി നൽകി കൂട്ടബലാത്സംഗം; നഗ്ന ദൃശ്യങ്ങൾ കണ്ട് അവർ ഞെട്ടി! ഇരുണ്ട ലോകത്തെ നടുക്കി ‘ഓപ്പറേഷൻ മെഡൂസ’!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടി ഷക്കീലയ്ക്ക് അടിയന്തര ശസ്ത്രക്രിയ; ആ തെറ്റ് നിങ്ങളുടെ ജീവിതവും തകർക്കാം, മുന്നറിയിപ്പുമായി ഷക്കീല
[masterslider id="10"]

Related posts