കോവിഡും മഴയും;ജനങ്ങളോട് ജാഗരൂകരായിരിക്കാൻ മന്ത്രി ഡോ:കെ.സുധാകർ ആവശ്യപ്പെട്ടു.

ബെംഗളൂരു: കോവിഡ് വൈറസ് വ്യാപനത്തിനൊപ്പം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അതി ശക്തമായ മഴയും കൂടി വരുന്ന സാഹചര്യത്തിൽ ജനങ്ങളോട് അതീവ ജാഗരൂകരായിരിക്കുവാൻ സംസ്ഥാന ആരോഗ്യ വിദ്യാഭ്യാസ മന്ത്രി കെ സുധാകർ വ്യാഴാഴ്ച അറിയിച്ചു.

സംസ്ഥാനത്തെ തീരപ്രദേശ ജില്ലകൾ ഉൾപ്പടെ വിവിധ ജില്ലകളിൽ മഴ ശക്തമാകുകയാണ്. കോവിഡ് വൈറസും മഴയും കൂടി വരുന്ന അവസ്ഥയിൽ എല്ലാവരും തീർത്തും ശ്രദ്ദിക്കേണ്ടതാണെന്നും പനിയോ ചുമയോ മറ്റ് എന്തെങ്കിലും ലക്ഷണങ്ങളൊ  ഉണ്ടാകുന്ന  പക്ഷം എത്രയും വേഗം ആരോഗ്യ വകുപ്പിന്റെ ഹെല്പ് ലൈൻ നമ്പർ ആയ 104 ഇൽ ബന്ധപ്പെടേണ്ടതാണെന്നും അദ്ദേഹം അറിയിച്ചു.

  മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഭാര്യ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു,

നഗരത്തിലെ 11 കോവിഡ് കെയർ സെന്ററുകളിലായി 4276 കോവിഡ് ബെഡുകൾ ഉണ്ട്. ഇന്ന് രാവിലെ വരെയുള്ള കണക്കുകൾ പ്രകാരം ഇതിൽ 936 ബെഡുകൾ (  27.79 ശതമാനം) ഒഴിവുള്ളതായും മന്ത്രി അറിയിച്ചു.

ലക്ഷണങ്ങൾ ഉള്ള കോവിഡ് രോഗികൾക്ക് കോവിഡ് ആശുപത്രികളിൽ പ്രവേശനം ലഭിക്കുവാനായി ലക്ഷണങ്ങൾ ഇല്ലാത്ത എല്ലാ രോഗികളെയും ആശുപത്രിയിൽ നിന്നും കോവിഡ് കെയർ സെന്ററിലേക്ക് മാറ്റുവാൻ തീരുമാനിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുതിയ തട്ടിപ്പുസംഘം രം​ഗത്ത്; ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാർ ജാഗ്രതൈ, വീഡിയോ വൈറൽ, അന്വേഷണം തുടങ്ങി പൊലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിലെ സ്കൂൾ കോമ്പൗണ്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥിയുടെ അമ്മ!
[masterslider id="10"]

Related posts