ആപ്പിള്‍ വരുന്നു നമ്മ ബെന്ഗളൂരുവിലേക്ക് ?

ബെന്ഗലൂരു: ആപ്പിളിന്റെ ഐഫോണുകൾ ബെന്ഗളൂരുവിൽ നിർമ്മിക്കാനുള്ള നീക്കം നടക്കുന്നതായുള്ള വാർത്തകൾ കുറച്ചുകാലമായി നടക്കുന്നുണ്ട്. ഇപ്പോഴിതാ ഇതിന് ഔദ്യോഗികമായി സ്ഥിരീകരണവുമായി. തങ്ങളുടെ പുതിയ നിർമ്മാണ യൂണിറ്റ് ബെന്ഗളൂരുവിൽ ആയിക്കുമെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. ഇത് സംബന്ധിച്ച പ്രൊപ്പോസൽ കമ്പനിയിൽ നിന്നും ലഭിച്ചെന്ന് കർണാടക സർക്കാറും വ്യക്തമാക്കി. ആഗോള കമ്പനിയെ കർണാടകത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ടാണ് സർക്കാർ വാർത്താക്കുറിപ്പിറക്കിയത്.

  ബെം​ഗളൂരുവിൽ കനത്ത ഇടിമിന്നലോടു കൂടിയ മഴ; ചൂടിന് ആശ്വാസം, ലഭിച്ചത് മാർച്ചിലെ ശരാശരിയേക്കാൾ ഇരട്ടി മഴ

ആപ്പിൾ ഫോൺ അസംബ്ലിങ് യൂണിറ്റാണ് ബെന്ഗളൂരുവിൽ തുറക്കുന്നതെന്ന് സർക്കാർ അറിയിച്ചു. കർണാടക ഐടി മന്ത്രി പ്രിയങ്ക് ഖാർഖെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിൽ ഐ ഫോൺ യൂണിറ്റ് തുടങ്ങുന്നത് വലിയ നേട്ടമാകുമെന്നും ഖാർഖെ പറഞ്ഞു. ഇന്ത്യയിൽ നിർമ്മാണ അസംബ്ലിഗ് യൂണിറ്റ് തുടങ്ങി മറ്റ് രാജ്യങ്ങളിലേക്ക കയറ്റി അയക്കുമ്പോൾ അത് വലിയ നേട്ടമായി തന്നെ മാറും. ആപ്പിളിന്റെ മേധാവികളുമായി ഫാക്ടറി സ്ഥാപിക്കുന്നത് സംബന്ധിച്ച ചർച്ചകളും നടന്നിട്ടുണ്ട്.

അതേസമയം ഗുജറാത്തും മഹാരാഷ്ട്രയും തെലുങ്കാനയും ആപ്പിൾ കമ്പനി അധികൃതരെ ലക്ഷ്യമിട്ട് രംഗത്തുണ്ട്. എന്നാൽ, ഇലക്ട്രോണിക് നഗരമായ ബെന്ഗലൂരു വിട്ടുകൊടുക്കില്ലെന്ന വാശിയിൽ തന്നെയാണ് ചർച്ചകൾ നടത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുടകിൽ അമേരിക്കൻ സ്വദേശിനിയായ വിനോദസഞ്ചാരിയെ ബലാത്സംഗം ചെയ്തു; ഹോംസ്റ്റേ ഉടമയും ജീവനക്കാരനും അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  36 ഡിഗ്രി ചൂടിൽ നിന്ന് കുളിരിലേക്ക്; ചൊവ്വാഴ്ച മുതൽ ബെംഗളൂരുവിൽ കാറ്റും മഴയും!
[masterslider id="10"]

Related posts

Click Here to Follow Us