സെൽഫി എടുക്കുന്നതിന് മുൻപ് സൂക്ഷിക; 400 വിനോദ സഞ്ചാര കേന്ദ്രങ്ങൾ സെൽഫി നിരോധിത മേഖലകളായി പ്രഖ്യാപിക്കുന്നു.

ബെംഗളൂരു :  സംസ്ഥാനത്തെ  400  വിനോദ സഞ്ചാര കേന്ദ്രങ്ങൾ  സെൽഫി  നിരോധിത  മേഖലകളായി  പ്രഖ്യാപിക്കുന്നു. സെൽഫി  പകർത്താനുള്ള  തിരക്കിൽ  അപകടങ്ങൾ  പെരുകുന്ന  സാഹചര്യത്തിലാണ്  ഇത്തരം  ഒരു  നടപടി.

കർണാടക  ടൂറിസം  വിഭാഗം  ഇതിനായുള്ള  ബോധവൽക്കരണ  പ്രവർത്തനങ്ങൾ  ആരംഭിച്ച്  കഴിഞ്ഞു. നന്ദി ഹിൽസ്, ചിന്താമണി  ഹിൽസ്  തുടങ്ങിയ  ഇടങ്ങളിലെ  അപകടകരമായ സ്ഥലങ്ങൾ  കണ്ടെത്തി  ” നോ സെൽഫി  ” ബോർഡുകൾ  സ്ഥാപിച്ച്  കഴിഞ്ഞു.

  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി

ദക്ഷിണ  കർണാടക, കോസ്റ്റൽ  കർണാടക, ഹൈദരാബാദ്  കർണാടക  എന്നിങ്ങനെ   മൂന്നു  മേഖലകളായി തിരിച്ചാണ്  ബോധവൽക്കരണ  പരിപാടികൾ  പുരോഗമിക്കുന്നത്. ഇക്കഴിഞ്ഞ  ഒക്ടോബറിൽ  ചാമുണ്ടി  ഹിൽസ്  സെൽഫി  നിരോധിത  മേഖലയായി  പ്രഖ്യാപിച്ചിരുന്നു  അതിന്റെ  വിജയമാണ്  പ്രഖ്യാപനം  കൂടുതൽ സ്ഥലങ്ങളിലേക്ക്   വ്യാപിപ്പിക്കാനുള്ള  കാരണം. വെള്ളച്ചാട്ടങ്ങൾ, പാറക്കെട്ടുകൾ,  ട്രെക്കിംഗ് സ്ഥലങ്ങൾ  എന്നിവിടങ്ങളിലെ  സെൽഫി  എടുക്കുമ്പോൾ  ഉണ്ടാകുന്ന  അപകട മരണം  വളരെ കുടിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നോട്ടീസ് ഒട്ടിച്ചു, ക്രെയിനുമായി ഇറങ്ങി; പക്ഷേ ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു; കാരണമാണ് കോമഡി
[masterslider id="10"]

Related posts