അവസാനം രാഷ്‌ട്രപതി തന്നെ വടിയെടുത്തു;രാഷ്‌ട്രത്തിന് വേണ്ടി പ്രവര്‍ത്തിക്കാനാണ് ജനങ്ങള്‍ അവരുടെ പ്രതിനിധികളെ തെരഞ്ഞെടുത്ത് പാര്‍ലമെന്റിലേക്ക് അയക്കുന്നത്. അല്ലാതെ ലഹളയുണ്ടാക്കാനല്ല.

ഡല്‍ഹി: നോട്ടുകള്‍ പിന്‍വലിച്ചതിന് ശേഷം തുടര്‍ച്ചയായി പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുന്നതില്‍ നീരസം പ്രകടിപ്പിച്ച് രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി. ദൈവത്തെ ഓര്‍ത്തെങ്കിലും എംപിമാര്‍ സ്വന്തം ജോലി ചെയ്യണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ശക്തമായ ജനാധിപത്യത്തിനായുള്ള പരിഷ്കരണങ്ങള്‍ എന്ന വിഷയത്തിലുള്ള ഡിഫന്‍സ് എസ്റ്റേറ്റ് ഡേ പ്രഭാഷണം നിര്‍വഹിക്കുന്നതിനിടെയായിരുന്നു രാഷ്‌ട്രപതിയുടെ വിമര്‍ശനം. പാര്‍ലമെന്റിലെ നടപടികള്‍ നടത്തുകയാണ് നിങ്ങളുടെ ജോലി. ദൈവത്തെ ഓര്‍ത്തെങ്കിലും നിങ്ങള്‍ സ്വന്തം പണി ചെയ്യണം. പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുന്നത് അംഗീകരിക്കാനാവില്ല- അദ്ദേഹം എം.പിമാരോട് പറഞ്ഞു.

രാഷ്‌ട്രത്തിന് വേണ്ടി പ്രവര്‍ത്തിക്കാനാണ് ജനങ്ങള്‍ അവരുടെ പ്രതിനിധികളെ തെരഞ്ഞെടുത്ത് പാര്‍ലമെന്റിലേക്ക് അയക്കുന്നത്. അല്ലാതെ ലഹളയുണ്ടാക്കാനല്ല.  സഭാനടപടികള്‍ തടസ്സപ്പെടുത്തുന്നത് ഒരു പതിവായി മാറിയിരിക്കുന്നു. ജനങ്ങള്‍ക്ക് പ്രയോജനകരമായ കാര്യങ്ങളില്‍ ചര്‍ച്ചകളാണ് പാര്‍ലമെന്റില്‍ നടക്കേണ്ടതെന്നും ധര്‍ണകള്‍ മറ്റെവിടെയെങ്കിലും സംഘടിപ്പിക്കാമെന്നും രാഷ്‌ട്രപതി പറഞ്ഞു.

നവംബര്‍ എട്ടിന് നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെ നവംബര്‍ 16നാണ് പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം തുടങ്ങിയത്. അതിന് ശേഷം എല്ലാ ദിവസവും നോട്ട് നിരോധനത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ബഹളങ്ങളില്‍ പെട്ട് ഇരു സഭകളും പിരിയുകയായിരുന്നു. എന്നാല്‍ നോട്ട് പിന്‍വലിക്കലിനെ കുറിച്ച് ഒരു ചര്‍ച്ച ഇതുവരെ ലോക്‌സഭയിലോ രാജ്യസഭയിലോ നടന്നിട്ടുമില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us