അമിത വേഗത്തിലെത്തിയ വാഹനത്തിൻ്റെ മുന്നിൽ നിന്നും അമ്മയേയും കുട്ടിയേയും രക്ഷിച്ച് സ്വയം മരണത്തെ പുൽകിയ ധീരനായ ട്രാഫിക് പോലീസുകാരൻ “മീശ തിമ്മയ്യ”ക്ക് ആദരം.

ബെംഗളൂരു : അമിതവേഗത്തിലെത്തിയ വാഹനത്തിനു മുന്നിൽപ്പെട്ട വീട്ടമ്മയെയും കുട്ടിയെയും രക്ഷിക്കാനുള്ള ശ്രമത്തിനിടെ ജീവൻ വെടിഞ്ഞ ട്രാഫിക്
പൊലീസ് ഹെഡ് കോൺസ്റ്റബിൾ മാരിപ്പിക്കയ്യ തിമ്മയ്യയുടെ പ്രതിമ സ്ഥാപിച്ച് പൊലീസിന്റെ ആദരം.

ഭംഗിയുള്ള കൊമ്പൻ മീശ അദ്ദേഹത്തിനു “മീശ തിമ്മയ്യ’ എന്ന പേര് നേടിക്കൊടുത്തിരുന്നു.

ജിപിഒ സർക്കിളിനു മുന്നിൽ 1995 ഓഗസ് സ്മര26നാണ് അദ്ദേഹം അപകടത്തിൽ മരിച്ചത്.

  ബെംഗളൂരുവിൽ വീടിനുള്ളിൽ സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തി

അതിനു ശേഷം ജിപിഒ സർക്കിളിന്റെ പേര് തിമ്മയ്യ സർക്കിൾ
എന്നു പുനർനാമകരണം ചെയ്തു.

ഇവിടെ കണ്ണിങ്ങാം റോഡിലെ
ഫോർട്ടിസ് ആശുപത്രിയുടെ സഹകരണത്തോടെ ബെംഗളൂരു ട്രാഫിക് പൊലീസ് സ്ഥാപിച്ച പ്രതിമ ആഭ്യന്തരമന്തി ബസവരാജ് ബൊമ്മൈ അനാഛാദനം ചെയ്തു.

സിറ്റി പൊലീസ് കമ്മിഷണർ ഭാസ്കർ റാവു, ട്രാഫിക് അഡീഷനൽ കമ്മിഷണർ ഡോ.ബി.ആർ.രവികാതെ ഗൗഡ, ഫോർട്ടിസ് ആശുപ്രതി ഫെസിലിറ്റി ഡയറക്ടർ ഡോ.പിയ ശ്രീധരൻ എന്നിവർ സന്നിഹിതരായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  31 കിലോമീറ്ററിന് രണ്ടര മണിക്കൂർ; ബെംഗളൂരു ട്രാഫിക് കൂടുതൽ വഷളാകുന്നു'; തുറന്നടിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്
[masterslider id="10"]

Related posts