കേരളത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ഇറച്ചിക്കോഴികളെ വ്യാപകമായി കൊന്നൊടുക്കി കർണാടക.

 

ബെംഗളൂരു: കേരളത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് കർണാടകത്തിലെ ബെലഗാവി, കോലാർ ജില്ലകളിൽ ഇറച്ചിക്കോഴികളെ വ്യാപകമായി കൊന്നൊടുക്കി.

കേരളത്തിൽനിന്ന് കോഴി കയറ്റാനെത്തുന്ന ലോറികളിലൂടെ പക്ഷിപ്പനി പടരാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി.

കേരളത്തിലേക്ക് കോഴികളെയെത്തിക്കുന്ന ഒട്ടേറെ ഫാമുകളാണ് ബെലഗാവിയിലും കോലാറിലുമുള്ളത്.

ആയിരക്കണക്കിന് കോഴികളെയാണ് പ്രദേശത്ത് കൊന്നൊടുക്കിയത്. പിന്നീട് ഇവയെ വലിയ കുഴിയെടുത്ത് കത്തിച്ച് മണ്ണിട്ടുമൂടി.

കേരളത്തിൽനിന്ന് കോഴി കൊണ്ടുപോകാൻ വരുന്ന വാഹനങ്ങൾ കർശനപരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്.

കേരളവുമായി അതിർത്തി പങ്കിടുന്ന എച്ച്.ഡി. കോട്ട, ഗുണ്ടൽപേട്ട് എന്നിവിടങ്ങളിലാണ് അധികൃതർ പരിശോധന നടത്തുന്നത്.

കോഴിഫാമുകളിൽനിന്ന് കൃത്യമായ ഇടവേളകളിൽ സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തുന്നുമുണ്ട്.

ദേശാടനപ്പക്ഷികളെത്താറുള്ള രംഗനത്തിട്ടു പക്ഷിസങ്കേതം, ലിംഗാബുധി തടാകം, കരഞ്ചി തടാകം, കുക്കരഹള്ളി തടാകം, ഹദിനാരു തടാകം എന്നിവിടങ്ങളിലും കർശനപരിശോധനയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

തത്തകളുടെ കേന്ദ്രമായ ശുകവനം ഉൾപ്പെടെ വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങൾ അടച്ചു.

നേരത്തേ കോഴികളിൽ കോവിഡ്-19 വൈറസ് കണ്ടെത്തിയെന്നരീതിയിൽ പ്രചരിച്ച വ്യാജസന്ദേശങ്ങളെത്തുടർന്ന് കർണാടകത്തിൽ കോഴിയിറച്ചിവിൽപ്പനയിൽ 40 ശതമാനത്തിന്റെ കുറവുണ്ടായിരുന്നു.

സംസ്ഥാനത്തൊട്ടാകെ മുട്ടയുടെ വിൽപ്പനയിലും കാര്യമായ കുറവുണ്ടായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us