ഇനി”ഡി.കെ.ശി”യുടെ ഊഴം; കർണാടക പ്രദേശ് കോൺഗ്രസ് അദ്ധ്യക്ഷനായി ഡി.കെ.ശിവകുമാറിനെ നിയമിച്ചു.

 

ബെംഗളൂരു : കർണാടക പ്രദേശ് കോണ്‍ഗ്രസ്‌ കമ്മിറ്റി അധ്യക്ഷനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ നിയമിതനായി.

വര്‍ക്കിംഗ് പ്രസിഡണ്ട്‌ ആയി ഈശ്വര്‍ ഗണ്ട്രെ തുടരും കൂറുമാറിയ രമേഷ് ജാര്‍ക്കി ഹോളിയുടെ സഹോദരന്‍ സതീഷ്‌ ജാര്‍ക്കിഹോളിയാണ് മറ്റൊരു വര്‍ക്കിംഗ്‌ പ്രസിഡണ്ട്‌ ,സലിം അഹമെദ് മൂന്നാമത്തെ വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ ആകും.

മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യപാര്‍ട്ടിയില്‍ നിന്ന് രാജിവച്ച തിന് ശേഷം മറ്റൊരു നഷ്ട്ടം ഇനി ഉണ്ടാവരുത് എന്നത് കാരണം ആണ് കുറെ കാലമായി നീണ്ടുപോയ നിയമനം പെട്ടെന്ന് നടത്തിയത്.

  സിനിമയിൽ നിന്നും വിട്ടുനിൽക്കുന്നതോ? നയൻതാരയുടെ പുതിയ തീരുമാനങ്ങൾക്ക് പിന്നിൽ; വിഘ്‌നേഷ്

അധ്യക്ഷ പദവി നിയമനം വൈകുന്നത് പശ്ചാത്തലത്തിൽ പദവിയിൽ കണ്ണുവെച്ച് മുൻ അധ്യക്ഷൻ പരമേശ്വരയ്യ ഇന്നലെ രംഗത്ത് എത്തിയിരുന്നു.

വേണമെങ്കിൽ ഈ സ്ഥാനം വീണ്ടും ഏറ്റെടുക്കാൻ തയ്യാറാണെന്ന് വാഗ്ദാനമാണ് പരമേശ്വര രംഗപ്രവേശം ചെയ്തത്.

എന്നാൽ ഈ നീക്കത്തെ മല്ലികാർജുൻ ഖർഗെയെ പോലുള്ള മുതിർന്ന നേതാക്കൾ എതിര്‍ത്തു.

യുവനിരയിൽ നിന്ന് ആരെങ്കിലും നയിക്കണമെന്ന് അഭിപ്രായമാണ് ഇദ്ദേഹത്തിന് നേരത്തെ ഉണ്ടായിരുന്നത് .

മൂന്നുവർഷം തുടരാൻ അവസരം നൽകിയാൽ പദവി ഏറ്റെടുക്കാൻ തയ്യാറാണ്എന്നാണ് പരമേശ്വര എഐസിസി ജനറൽ സെക്രട്ടറി ഗുലാംനബി ആസാദിന് അറിയിച്ചത്.

  രാജിനെയും രുക്മിണിയെയും അൺഫോളോ ചെയ്ത് ഋഷഭ് ഷെട്ടി; കന്നഡ സിനിമാലോകത്ത് അഭ്യൂഹങ്ങൾ ശക്തം

എട്ടുവർഷം സംസ്ഥാന കോൺഗ്രസിനെ നയിച്ച അനുഭവ പാരമ്പര്യമുണ്ട് ഇദ്ദേഹത്തിന്.

2023 കോൺഗ്രസ് അധികാരം ലഭിച്ചാൽ മുഖ്യമന്ത്രിസ്ഥാനം കൂടിയാണ് പരമേശ്വര ലക്ഷ്യമിടുന്നതെന്നും ആരോപണമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രശസ്ത ഗായിക ആശ ഭോസ്‌ലെ ആന്തരിച്ചു
[masterslider id="10"]

Related posts

Click Here to Follow Us