ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയ ഒരു മണിക്കൂറിനുള്ളിൽ തിരക്കുള്ള സ്ഥലത്ത് കാറിന്റെ ചില്ല് തകർത്ത് ലാപ്പ്ടോപ്പുകളും പണവും കവർന്നു;സംഭവം നടന്നത് ഇലക്ട്രോണിക് സിറ്റിയിൽ.

 

ബെംഗളൂരു : നമ്മൾ പലരും വില പിടിച്ച സാധനങ്ങൾ എല്ലാം കാറിനുള്ളിൽ വച്ച് ഷോപ്പിങ്ങിനും ഭക്ഷണം കഴിക്കാൻ ഹോട്ടലിലും മറ്റും പോകാറുള്ളതാണ്. ഇനി ഇത്തരം തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് 2 വട്ടം ആലോചിക്കണമെന്നാണ് ഇലക്ട്രോണിക് സിറ്റിയിലെ നീലാദ്രിയിൽ ഉണ്ടായ സംഭവം വ്യക്തമാക്കുന്നത്.

32 വയസുകാരനായ ടെക്കിക്ക് 2 ലാപ്പ്ടോപ്പ് കളും 1000 രൂപയും ആണ്കാറിനുള്ളിൽ നിന്ന് നഷ്ടമായത്.

നഗരത്തിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന കിരണും ഇമ്രാനും സിറ്റിയിൽ എത്തിയ മറ്റൊരു സുഹൃത്തിനെ കാണാൻ തന്റെ ഹ്യുണ്ടായി ഗെറ്റ്സ് കാർ പുറത്ത് നിർത്തി രാത്രി 8 മണിയോടെ ഭക്ഷണം കഴിക്കാൻ ഒരു പ്രധാന റസ്റ്റോറന്റിന്റെ അകത്ത് കയറി. 9 മണിയോടെ പുറത്തിറങ്ങി നോക്കിയപ്പോൾ കാറിന്റെ ചില്ല് തകർത്തതായി കണ്ടു.

  തെലുങ്ക് നടനും കണ്ടന്റ് ക്രിയേറ്ററുമായ ഭരത് കാന്ത് കാറപകടത്തിൽ മരിച്ചു

കിരണിന്റെ കമ്പനി ലാപ്പ്ടോപ്പും ഇമ്രാന്റെ സ്വന്തം ലാപ്പ്ടോപ്പും ,പവർ ബാങ്ക് ,പണം, തിരിച്ചറിയൽ രേഖകൾ എന്നിവയെല്ലാം നഷ്ടമായി.

പോലീസിൽ പരാതി നൽകിയതുപ്രകാരം ക്രിമിനൽ വകുപ്പ്  379 പ്രകാരം കേസെടുത്തു അന്വേഷണം ആരംഭിച്ചു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾക്ക് പുറത്താണ് കാർ നിർത്തിയിട്ടിരുന്നത്.

  ബെം​ഗളൂരു തെരുവുനായ ഷെൽട്ടറിൽ മലയാളി പെൺകുട്ടിയുടെ കൊലപാതകം: പ്രതി ദീപക് കൃഷ്ണൻ പിടിയിൽ

സമീപത്തുള്ള സ്ഥാപനങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ എന്തെങ്കിലും തുമ്പ് ലഭിക്കുമെന്ന് പോലീസ് പ്രത്യാശ പ്രകടിപ്പിച്ചു.

തങ്ങൾ കാർ നിർത്തിയ സ്ഥലത്തിന് സമീപം ചുരുങ്ങിയത് 20 കാറുകൾ എങ്കിലും ഉണ്ടായിരുന്നു ,ഇത്തരം തിരക്കുള്ള സ്ഥലത്ത് കളവ് നടന്നത് അൽഭുതപ്പെടുത്തുന്നു എന്ന് യുവാക്കൾ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തും
[masterslider id="10"]

Related posts