കഴിഞ്ഞ ഒരു വര്‍ഷമായി താജ് വെസ്റ്റ് എന്‍ഡ് എന്ന പഞ്ചനക്ഷത്ര ഹോട്ടലിലെ ഒരു മുറി കുമാരസ്വാമി ബുക്ക്‌ ചെയ്തു വച്ചിരിക്കുകയായിരുന്നു;അതിന് പിന്നിലെ രഹസ്യം ഇതാണ്.

ബെംഗളൂരു : ടാറ്റാ യുടെ നിയന്ത്രണത്തില്‍ ഉള്ള നഗരത്തിലെ ഒരു പഞ്ച നക്ഷത്ര ഹോട്ടല്‍ ആണ് റേസ് കോഴ്സ് റോഡില്‍ ഉള്ള താജ് വെസ്റ്റ് ഏന്‍ഡ്,ജെ.ഡി.എസ്.സംസ്ഥാന അധ്യക്ഷനും ഇപ്പോഴത്തെ കാവല്‍ മുഖ്യമന്ത്രിയുമായ എച്.ഡി.കുമാരസ്വാമി ഈ ഹോട്ടലിലെ ഒരു മുറി താന്‍ ഭരണത്തില്‍ ഉണ്ടായിരുന്ന പതിനാലു മാസവും റിസേര്‍വ് ചെയ്ത് വച്ചിരുന്നു,നഗരത്തില്‍ ഉള്ള സമയത്ത് താമസവും പ്രവര്‍ത്തകരെ കാണുന്നതും അവിടെ വച്ചായിരുന്നു.

ഇതുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു എങ്കിലും,ഇത്രയും വലിയ തുക മുടക്കി എന്തിനാണ് മുഖ്യമന്ത്രി ഇങ്ങനെ ഒരു ഹോട്ടലില്‍ തങ്ങുന്നത് എന്നതിന് കൃത്യമായ ഉത്തരം ആര്‍ക്കും അറിയില്ലായിരുന്നു,എന്നാല്‍ ഇതിനു ഉത്തരം ഇന്നലെ നിയമസഭയില്‍ നടന്ന പ്രസംഗത്തില്‍ കുമാരസ്വാമി നല്‍കുകയായിരുന്നു.

  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!

2018ല്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് നടന്ന്,ഫലം വന്നതോട് കൂടി,ഇനി രാഷ്ട്രീയത്തില്‍ നിന്ന് തന്നെ വിരമിച്ചാലോ എന്ന് കരുതി താജ് വെസ്റ്റ് എന്‍ഡിലെ റൂമില്‍ ഇരിക്കുമ്പോള്‍ ആണ് ,കോണ്‍ഗ്രസ്‌ ദേശീയ നേതാവ് ആയ ഗുലാം നബി ആസാദിന്റെ ഫോണ്‍ വരുന്നത്,താങ്കളെ മുഖ്യമന്ത്രി യാക്കാന്‍ കോണ്‍ഗ്രസ്‌ പിന്തുണക്കും എന്നതായിരുന്നു ആ സന്ദേശം,ഈ റൂം തന്റെ ഭാഗ്യ റൂം ആയി മാറുകയും താന്‍ ഈ മുറി നിലനിര്‍ത്തുകയും ചെയ്യുകയായിരുന്നു എന്ന് കുമാരസ്വാമി പറഞ്ഞു.

  അപ്പാർട്ട്‌മെന്റിന്റെ 18-ാം നിലയിൽ നിന്ന് വീണ് വയോധികൻ മരിച്ചു

അന്ധവിശ്വാസവുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളില്‍ നിറഞ്ഞ ആള്‍ ആണ് കുമാരസ്വാമിയുടെ മൂത്ത സഹോദരനും മന്ത്രിയുമായിരുന്ന എച് ഡി രേവണ്ണ.

http://bangalorevartha.in/archives/34992

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വാതന്ത്ര്യദിനത്തിൽ വിധാൻ സൗധയിൽ 'ഫ്രീഡം ഹബ്ബ': പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം
[masterslider id="10"]

Related posts