തന്റെ നിലപാടുകളിൽ ഉറച്ചുനിന്ന് ഭരണപക്ഷത്തെ വിറപ്പിച്ച സ്പീക്കർ!

ബെംഗളൂരു: തന്റെ നിലപാടുകളിൽ ഉറച്ചുനിന്ന് ഭരണപക്ഷത്തെ വിറപ്പിച്ച്  സ്പീക്കർ രമേശ് കുമാർ. തിങ്കളാഴ്ച വോട്ടെടുപ്പ് നടത്തുമെന്ന അദ്ദേഹത്തിന്റെ കർക്കശ നിലപാടിനെത്തുടർന്ന് നിയമസഭ അർധരാത്രിവരെ നീണ്ടു.

“വിശ്വാസ വോട്ടിനായി പുലരുംവരെ ഇരിക്കും. ഭരണഘടനാ ഉത്തരവാദിത്വം നിറവേറ്റും” -സ്പീക്കറുടെ ശബ്ദം ഉറച്ചതായിരുന്നു.

മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി അടക്കമുള്ള നേതാക്കൾ രണ്ടുദിവസം വേണമെന്നാവശ്യപ്പെട്ടു. “കൂടുതൽ സമ്മർദം ചെലുത്തിയാൽ രാജി” എന്നായിരുന്നു സ്പീക്കറുടെ ഭീഷണി. ഇനി നിർബന്ധിക്കുന്നത് പന്തിയല്ലെന്ന് ഭരണപക്ഷവും തിരിച്ചറിഞ്ഞു.

  തർക്കങ്ങൾക്കൊടുവിൽ പോലീസ് സ്റ്റേഷനിൽ വെച്ച് ഉറപ്പിച്ച വിവാഹം; ഒടുവിൽ കാറിലെ തീപിടിത്തത്തിൽ ദുരൂഹമരണം; കാറിൽ ഗർഭിണി വെന്ത് മരിച്ച സംഭവത്തിൽ ദുരൂഹതആരോപിച്ചു കുടുംബം

“സഭ ചേർന്നതിനുശേഷം നിങ്ങൾക്കു 10 ദിവസം കിട്ടിയില്ലേ? വിമതരെ ആരെയെങ്കിലും തിരിച്ചെത്തിക്കാൻ കഴിഞ്ഞോ? ഇനിയെന്തിനു കാത്തിരിക്കണം. നാലുപേരെ തിരിച്ചെത്തിച്ചിരുന്നെങ്കിൽ സർക്കാർ നിലനിൽക്കുമായിരുന്നില്ലേ?” -ഭരണപക്ഷത്തോട് അദ്ദേഹം ചോദിച്ചു. സഭയിൽ പ്രതിഷേധിച്ച ഭരണപക്ഷാംഗങ്ങളെ ശാസിക്കാനും സ്പീക്കർ മടിച്ചില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടായേക്കും; നേതാക്കളുമായി ചർച്ച നടത്തി രാഹുൽ ഗാന്ധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts