തിങ്കളാഴ്ച മുതൽ സർവ്വീസ് നിർത്തി വക്കും എന്ന ഭീഷണിയുമായി നഗരത്തിലേക്കടക്കം സർവീസ് നടത്തുന്ന കേരളത്തിലെ സ്വകാര്യ അന്തർ സംസ്ഥാന ബസുകൾ.

ബൈംഗളൂരു : കേരളത്തിൽ അന്തർ സംസ്ഥാന ബസുകൾ തിങ്കളാഴ്ച മുതൽ സർവീസ് നിർത്തുന്നു. അന്തർ സംസ്ഥാന ബസ് ഉടമകളുടെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

അനാവശ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി മോട്ടോർ വാഹന വകുപ്പ് ബസ് വ്യവസായത്തെ തകർക്കാർ ശ്രമിക്കുകയാണെന്ന് അസോസിയേഷൻ പ്രസിഡന്റ് മനോജ് പടിക്കൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ നടപടികളിൽ പ്രതിഷേധിച്ചാണ് ഈ മാസം 24 മുതൽ അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവയ്ക്കുന്നത്.

  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി യുവതി

പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടി ഓപ്പറേഷൻ നൈറ്റ് റൈഡേഴ്‌സ് എന്ന പേരിൽ ഒരു വാഹനത്തിന് പതിനായിരം രൂപവെച്ച് മോട്ടോർ വാഹന വകുപ്പ് പിഴ ഈടാക്കുന്നുവെന്നാണ് ബസുടമകൾ പരാതിപ്പെടുന്നത്. കേരളത്തിനകത്ത് സർവീസ് നടത്തുന്നതടക്കം 400 ഓളം ബസുകളുടെ സർവീസാണ് നിർത്തിവെക്കുന്നത്. കല്ലട സംഭവത്തിൽ നിയമപ്രകാരമുള്ള നടപടികൾ പുരോഗമിക്കുകയാണ്. തെറ്റുകൾ ന്യായീകരിക്കില്ല. പക്ഷേ ഒരു വ്യവസായം തകരുകയാണെന്നു അസോസിയേഷൻ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

  ക്യാമ്പസിൽ നടക്കാൻ ഇനി പണം നൽകണം; സുരക്ഷ കർശനമാക്കി കോളേജ്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബന്ദിപ്പൂര്‍ കടുവകളെ കാണാം;പ്രതിദിനം 137 തവണ
[masterslider id="10"]

Related posts