നാണക്കേടിൽ നിന്ന് കഷ്ടിച്ച് രക്ഷപെട്ട് ഇന്ത്യ; അഫ്ഗാനെതിരെ 11 റൺസ് ജയം

സതാംപ്ടൺ: ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരേ 225 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന അഫ്ഗാന് അവസാന നിമിഷം കാലിടറി. നാണക്കേടിൽ നിന്ന് കഷ്ടിച്ച് രക്ഷപെട്ട് ഇന്ത്യ; അഫ്ഗാനെതിരെ 11 റൺസ് ജയം.

അവസാന ഓവറില്‍ ഷമിയുടെ ഹാട്രിക്ക് ഇന്ത്യക്ക് ആശ്വാസ വിജയം സമ്മാനിച്ചു. അഫ്ഗാൻ അവസാന ഓവർ വരെ ഇന്ത്യയെ വിറപ്പിച്ച ശേഷമാണ് കീഴടങ്ങിയത്. 213 റൺസിന് അഫ്ഗാൻ ഓൾഔട്ടായി. അവസാന ഓവറിൽ ഹാട്രിക്ക് നേടിയ മുഹമ്മദ് ഷമിയാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്.

അവസാന ഓവറിൽ ജയിക്കാൻ 16 റൺസ് വേണ്ടപ്പോൾ മുഹമ്മദ് നബി പുറത്തായത് അഫ്ഗാന് തിരിച്ചടിയായി. 55 പന്തുകളിൽ നിന്ന് 52 റൺസെടുത്ത മുഹമ്മദ് നബിയാണ് ഇന്ത്യയെ വിറപ്പിച്ചത്. എന്നാൽ നാലു വിക്കറ്റെടുത്ത ഷമിയുടെ പ്രകടനം ഇന്ത്യൻ വിജയത്തിൽ നിർണായകമായി. ചേതൻ ശർമയ്ക്കു ശേഷം ലോകകപ്പിൽ ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് ഷമി.

  ഐടി ജീവനക്കാർക്ക് സന്തോഷവാർത്ത; വിപ്രോ ഗേറ്റിൽ നിന്നും ടിൻ ഫാക്ടറിയിലേക്ക് 6 പുതിയ ബസ് സർവീസുകൾ ആരംഭിച്ചു

നബിയെ കൂടാതെ റഹ്മത്ത് ഷാ (36), ക്യാപ്റ്റൻ ഗുൽബാദിൻ നയ്ബ് (27) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഹസ്രത്തുള്ള സസായ് (10), ഗുൽബാദിൻ നയ്ബ് (27), റഹ്മത്ത് ഷാ (36), ഹഷ്മത്തുള്ള ഷാഹിദി (21), അസ്ഗർ അഫ്ഗാൻ (8) എന്നിവരാണ് പുറത്തായ മറ്റുള്ളവർ.

നേരത്തെ ബാറ്റിങ് ദുഷ്കരമായ പിച്ചിൽ നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 224 റൺസെടുക്കാനേ ഇന്ത്യയ്ക്ക് സാധിച്ചുള്ളൂ. അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ വിരാട് കോലിയും കേദാർ ജാദവും മാത്രമാണ് അഫ്ഗാൻ സ്പിന്നർമാർക്കു മുന്നിൽ പിടിച്ചുനിന്നത്.

  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ

63 പന്തിൽ അഞ്ചു ബൗണ്ടറി സഹിതം 67 റൺസെടുത്ത കോലിയെ മുഹമ്മദ് നബി പുറത്താക്കുകയായിരുന്നു. 68 പന്തുകൾ നേരിട്ട ജാദവ് 52 റൺസെടുത്ത് പുറത്തായി. ഇന്ത്യയുടെ അഞ്ചു വിക്കറ്റുകൾ സ്പിന്നർമാരാണ് നേടിയത്. എം.എസ് ധോനി (23), രോഹിത് ശർമ (1), ലോകേഷ് രാഹുൽ (30), വിജയ് ശങ്കർ (29), ഹാർദിക് പാണ്ഡ്യ (7), മുഹമ്മദ് ഷമി (1) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.

അഫ്ഗാനായി മുഹമ്മദ് നബി, ഗുൽബാദിൻ നയ്ബ് എന്നിവർ രണ്ടും മുജീബുർ റഹ്മാൻ, റഹ്മത്ത് ഷാ, റാഷിദ് ഖാൻ, അഫ്താബ് അലം എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. നേരത്തെ, ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  350 കി.മീ വേഗത, 34 കിലോമീറ്റർ തുരങ്കപ്പാത, 7 സ്റ്റേഷനുകള്‍; ബെംഗളൂരു - ചെന്നൈ അതിവേഗ ഹൈ സ്പീഡ് ട്രെയിൻ വരുന്നു; രൂപ ​രേഖ തയ്യാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts