കോടികള്‍ കൊണ്ട് അമ്മാനമാടിയ”ബെല്ലാരി റിപ്പബ്ലിക്കി”സ്ഥാപകന്‍ ഇന്നലെ കിടന്നുറങ്ങിയത് കേന്ദ്ര ക്രൈം ബ്രാഞ്ച് ഓഫിസിന്റെ കാത്തിരിപ്പ് മുറിയില്‍;നീണ്ട ചോദ്യം ചെയ്യലിന് ശേഷം ജനാർദന റെഡ്ഡിയെ അറസ്റ്റില്‍.

ബെംഗളൂരു: മുന്‍ ബിജെപി മന്ത്രിയും ഖനി വ്യവസായിയുമായ ജനാർദന റെഡ്ഡിയെ കേന്ദ്ര ക്രൈം ബ്രാഞ്ച് ഓഫിസിൽ പുലർച്ചെ രണ്ടര വരെ ചോദ്യം ചെയ്തതായി സൂചന. ചോദ്യംചെയ്യലിനു ശേഷം കാത്തിരിപ്പു മുറിയിൽത്തന്നെ ആണ് റെഡ്ഡി ഉറങ്ങിയതെന്നും വാർത്തകളുണ്ട്. മണിചെയിൻ കമ്പനി കോടികളുടെ തട്ടിപ്പു നടത്തിയെന്ന കേസിൽ ചോദ്യം ചെയ്യലിനായി ശനിയാഴ്ചയാണ് ജനാർദന റെഡ്ഡി ക്രൈം ബ്രാഞ്ചിനു മുൻപിൽ ഹാജരായത്.

ചോദ്യം ചെയ്യൽ ഇന്നും തുടരും മതിയായ തെളിവുകൾ ലഭിച്ചാൽ റെഡ്ഡിയെ ഇന്നു തന്നെ അറസ്റ്റു ചെയ്യുമെന്നു ക്രൈം ബ്രാഞ്ചിന്റെ അടുത്തവൃത്തൾ സൂചിപ്പിച്ചു. നേരത്തെ, കേസ് രാഷ്ട്രീയ ഗൂഢാലോചനയാണെന്നുള്ള ആരോപണം തള്ളി ജനാർദന റെഡ്ഡി വിഡിയോ സന്ദേശം ഇറക്കിയിരുന്നു. താൻ ഒളിവിലല്ല. ഈ നഗരത്തിൽത്തന്നെയുണ്ട്.

  ലാംബോർഗിനി കാറിലെ അഭ്യാസപ്രകടനം: മുത്തപ്പ റായിയുടെ മകൻ റിക്കി റായിക്ക് ബംഗളൂരു പോലീസിന്റെ സമൻസ്

താൻ ഒരു കുറ്റവും ചെയ്തിട്ടില്ല. തന്റെ പേരിലുള്ള ആരോപണം തെളിയിക്കാനുള്ള ഒരു തെളിവുകളും പൊലീസിന്റെ പക്കലില്ല. എഫ്ഐആറിൽ പോലും തന്റെ പേരില്ല. അവർ മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ആളുകൾക്കു സത്യം മനസ്സിലാക്കുന്നതിനു വേണ്ടിയാണ് ഈ വിഡിയോ. പൊലീസിൽ തനിക്കു പൂർണ വിശ്വാസമുണ്ട്.

ഒരു രാഷ്ട്രീയ സമ്മർദത്തിനും അവർ വഴങ്ങില്ലെന്നു കരുതുന്നു.– ജനാർജൻ റെഡ്ഡി പറഞ്ഞു.

  വേനലിൽ കരിയും, വികസനത്തിൽ വീഴും: കോടികൾ മണ്ണിലിട്ട് മൂടാൻ പുതിയ തൈനടീൽ മാമാങ്കവുമായി ബി.ഡി.എ

ബുധനാഴ്ചയാണ് ചോദ്യം ചെയ്യലിനു ഹാജരാകണമെന്നു ആവശ്യപ്പെട്ട് ക്രൈം ജനാർദന റെഡ്ഡിക്കു നോട്ടിസ് നൽകിയത്. കേസിൽ മുൻകൂർ ജാമ്യം തേടി വെള്ളിയാഴ്ച റെഡ്ഡി കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇങ്ങനെയുമുണ്ടോ ഒരു പൊതുമരാമത്ത് പണി! ഈ  വൈദ്യുതി പോസ്റ്റ് കണ്ട് മൂക്കത്ത് വിരൽവെച്ച് നാട്ടുകാർ
[masterslider id="10"]

Related posts